സഞ്ചാരികൾ ഏറ്റവും കൂടുതല്‍ തിരയുന്ന സ്ഥലങ്ങള്‍ ഏതായിരിക്കും?
- യാത്രകളുടെ ട്രെന്‍ഡ് 2024ലും തുടരും
- തിരയല്‍ പട്ടികയില്‍ വിയറ്റ്‌നാമിലെ ഡാ നാങ് ഒന്നാമത്
യാത്രകളുടെ ആവേശത്തിലേക്ക് രാജ്യം വീണ്ടും ആണ്ടിറങ്ങിയതിന്റെ വര്‍ഷം കൂടിയാണ് 2023. വിവിധ വിഭാഗങ്ങളിലെ വളര്‍ച്ചകള്‍ പരിഗണിക്കുമ്പോള്‍ വിനോദ സഞ്ചാരം കോവിഡിനുമുമ്പുള്ള നിലയിലേക്ക് ക്രമേണ എത്തിക്കൊണ്ടിരിക്കുന്നു.റിപ്പോര്‍ട്ടുകള്‍ അുസരിച്ച് ഈ പ്രവണത 2024-ലും തുടരാന്‍ സാധ്യതയുണ്ട്.
സ്‌കൈസ്‌കാനര്‍ ഡാറ്റ പ്രകാരം, ഇന്ത്യക്കാര്‍ക്കിടയില്‍ ഹ്രസ്വദൂര യാത്രയിലുള്ള താല്‍പ്പര്യം വര്‍ധിച്ചുവരികയാണ്. സമീപ വിദേശ നഗരങ്ങള്‍ ഉയര്‍ന്ന റാങ്കിലുമാണ്. ഒസാക്ക, ഓക്ക്‌ലാന്‍ഡ് തുടങ്ങിയ വിദൂര സ്ഥലങ്ങളും യാത്രക്കാര്‍ക്കിടയില്‍ ജനപ്രിയമാണ്. ഇത് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ക്കായുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു.
സമീപ കാലത്തെ മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ തിരയല്‍ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് വിയറ്റ്‌നാമാണ്. വിയറ്റ്‌നാമിലെ ഡാ നാങിനെപ്പറ്റിയാണ് ഏറ്റവും അധികം ആള്‍ക്കാര്‍ അന്വേഷിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് കസാക്കിസ്ഥാനിലെ അല്‍മാട്ടിയാണ്. അസര്‍ബൈജാനിലെ ബാക്കു മൂന്നാമതുമാണ്.
ജപ്പാനിലെ ഒസാക്ക യാത്രകരുടെ പ്രിയ സ്ഥലമാണ്. തിരയില്‍ പട്ടികയില്‍ ഒസാക്ക നാലാമതുണ്ട്. വിയറ്റ്‌നാമിലെ തന്നെ ഹാനോയ് ആണ് അഞ്ചാമതുള്ളത്.
ക്രാബി (തായ്‌ലന്‍ഡ്), ബുഡാപെസ്റ്റ്, മാഹി ദ്വീപ് (സീഷെല്‍സ്), ഓക്കലാന്‍ഡ് (ന്യൂസിലാന്‍ഡ്), വിയന്ന എന്നിവ തൊട്ടു പുറകിലായുണ്ട്.
ഇന്ത്യന്‍ സഞ്ചാരികളുടെ അവധിക്കാലം എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് പ്രധാനമായും ഭക്ഷണം (71%), സംസ്‌കാരം (65%), കാലാവസ്ഥ (65%) എന്നിവയാണ്. ഷോപ്പിംഗ്, ചരിത്രപരമായ ടൂറുകള്‍ എന്നിവക്കൊപ്പം പ്രധാനമാണ്.
പണത്തിന്റെ മൂല്യം ഒരു പ്രധാന ഘടകം
പണത്തിന്റെ മൂല്യം ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒരു പ്രധാന ഘടകമായി തുടരുന്നു. വിമാന (26%) ആകര്‍ഷണങ്ങളും (18%) ലക്ഷ്യസ്ഥാനം നിര്‍ണ്ണയിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളാണ്.
2024-ല്‍ ഫ്രാന്‍സിലെ നൈസ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വലിയ മൂല്യമുള്ള സ്ഥലമാകുമെന്ന് സ്‌കൈസ്‌കാനര്‍ പറയുന്നു. കഴിഞ്ഞ 12 മാസത്തിനിടെ വിമാന നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. സ്‌കൈസ്‌കാനര്‍ പറയുന്നതനുസരിച്ച്, ഫ്രാന്‍സിലെ നൈസ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള വിമാന നിരക്കില്‍ 39% ഇടിവ് രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള എല്ലാ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഇടിവാണിത്.