ശ്രീലങ്കയിലെ ടൂറിസം; സഹായത്തിന് ഇന്ത്യന്‍ ട്രാവല്‍ ഏജന്റസ് അസോസിയേഷന്‍

Update: 2023-07-09 10:10 GMT

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായി ശ്രമങ്ങള്‍ നടത്തുന്ന ശ്രീലങ്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയിലെ ഒരു പ്രമുഖ ട്രാവല്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇതുവഴി ആ രാജ്യത്തെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് അസോസിയേഷന്‍ വിശ്വസിക്കുന്നു. ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(ടിഎഎഐ) 67ാമത് കണ്‍വെന്‍ഷന്റെ ഭാഗമായി കൊളംബോയില്‍ നടന്ന ത്രിദിന ഇന്ത്യന്‍ ട്രാവല്‍ കണ്‍വെന്‍ഷനിലാണ് ഇതിന്റെ തീരുമാനം ഉണ്ടായത്.

' ഇന്ത്യയും ശ്രീലങ്കയും ഒരുപോലെയാണ്. ഞങ്ങളുടെ ഭക്ഷണം, ഭാഷ, സംസ്‌കാരം, വസ്ത്രങ്ങള്‍, വിനോദസഞ്ചാരം തുടങ്ങിയവ രണ്ട് കമ്മ്യൂണിറ്റികള്‍ക്കും രണ്ട് രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു പാലങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ ഈ കണ്‍വെന്‍ഷനു മീതെയും അതിനുമപ്പുറവും ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഞങ്ങള്‍ ശ്രീലങ്കയെ പിന്തുണയ്ക്കുന്നു' 72-കാരിയായ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെപ്രസിഡന്റ് ജ്യോതി മായല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും വ്യക്തിഗതമായോ സ്ഥാപനപരമായോ ശ്രീലങ്കയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാന്‍ സഹായിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ അവര്‍ ടിഎഎഐ പ്രതിനിധികളോട് ആവശ്യപ്പെട്ടു.

ജൂലൈ ആറിന് ന് ആരംഭിച്ച കണ്‍വെന്‍ഷനില്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ വിദഗ്ധര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, മറ്റ് പ്രധാന പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 500-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. 'അതിര്‍ത്തികള്‍ മറികടക്കുക, ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യുക' എന്നതായിരുന്നു കണ്‍വെന്‍ഷന്റെ പ്രമേയം.

കൊളംബോ നഗരത്തിന് പുറത്തുള്ള ഒരു ബീച്ച് ഹോട്ടലില്‍ സംഘടിപ്പിച്ച സമാപന ദിവസത്തെ അത്താഴ സല്‍ക്കാരത്തെ അഭിസംബോധന ചെയ്ത മായല്‍, കണ്‍വെന്‍ഷനെ ഉജ്ജ്വല വിജയം എന്ന് വിശേഷിപ്പിച്ചു.

കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതില്‍ പിന്തുണച്ച ശ്രീലങ്കന്‍ ടൂറിസം പ്രൊമോഷന്‍ ബ്യൂറോയ്ക്കും ശ്രീലങ്കന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റേഴ്സിനും അവര്‍ നന്ദി പറഞ്ഞു. ടിഎഎഐയുടെ 66-ാമത് കണ്‍വെന്‍ഷന്‍ 2022-ല്‍ കൊളംബോയില്‍ നടക്കേണ്ടതായിരുന്നു, എന്നാല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ കുഴപ്പങ്ങള്‍ കാരണം, ഒടുവില്‍ അത് ഒരു ക്രൂയിസില്‍ സിംഗപ്പൂരില്‍ വെച്ചാണ് നടത്തപ്പെട്ടത്.

ശ്രീലങ്കന്‍ ടൂറിസം പ്രൊമോഷന്‍ ബ്യൂറോ ചെയര്‍മാന്‍ ചാലക ഗജബാഹു തന്റെ പ്രസംഗത്തില്‍ ടിഎഎഐയുടെ കണ്‍വെന്‍ഷന്റെ ആതിഥേയ രാജ്യമായി ശ്രീലങ്കയെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞു. ടൂറിസം മേഖല വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഇവിടെ നിന്ന് കൂടുതല്‍ വളരണമെന്ന് പറഞ്ഞു.

2022-ല്‍ രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവില്‍ കാര്യമായ വര്‍ധനയുണ്ടായി, 719,978 സന്ദര്‍ശകര്‍ ഈ വര്‍ഷം രേഖപ്പെടുത്തി, 2021-ല്‍ സന്ദര്‍ശിച്ച 194,495 വിനോദസഞ്ചാരികളെ അപേക്ഷിച്ച് 270.2 ശതമാനം വര്‍ധനവ്, ശ്രീലങ്കന്‍ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കുപ്രകാരമാണിത്.

രാജ്യം സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ടൂറിസം മേഖലയില്‍ 'സമഗ്രമായ ശ്രമങ്ങള്‍' നടക്കുന്നുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീലങ്കന്‍ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ബിഎംഐസിഎച്ചില്‍ (ബന്ദാരനായകെ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാള്‍) നടന്ന കണ്‍വന്‍ഷന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പങ്കെടുത്തിരുന്നു.

തന്റെ പ്രസംഗത്തില്‍, ഏഴ് അംഗ ഗ്രൂപ്പിലെ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ബിംസ്റ്റെക് പ്രദേശത്തെ 'അതിര്‍ത്തിരഹിത ടൂറിസം' മേഖലയാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക ഗ്രൂപ്പാണ് ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോഓപ്പറേഷന്‍ (ബിംസ്റ്റെക്).

2022 ലെ പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്കയെ വീണ്ടെടുക്കാന്‍ സഹായിക്കുന്നതിന് തന്റെ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഏഴ് ഗോള്‍ഫ് കോഴ്സുകളും കൂടുതല്‍ റിസോര്‍ട്ടുകളും ഉള്‍പ്പെടെ നിരവധി പദ്ധതികളെക്കുറിച്ചും വിക്രമസിംഗെ സംസാരിച്ചു.

Tags:    

Similar News