സീമെന്‍സിന്റെ നാലാം പാദ അറ്റാദായം 62 ശതമാനം ഉയര്‍ന്ന് 516 കോടി രൂപയിൽ

  • സുനില്‍ മാഥുർ അഞ്ച് വര്‍ഷത്തേക്ക് തുടർന്നും എംഡി-സിഇഒ
  • പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4,401 കോടി രൂപ
  • 31,151 കോടി രൂപയുടെ പുതിയ ഓര്‍ഡർ ഈ പാദത്തില്‍ ബുക്ക് ചെയ്തു

Update: 2023-05-13 11:26 GMT

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സീമെന്‍സിന്റെ അറ്റാദായം 61.9 ശതമാനം വര്‍ധിച്ച് 516 കോടി രൂപയായി. 2022 മാര്‍ച്ച് 31-ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 318.7 കോടി രൂപയായിരുന്നു.

കമ്പനിയുടെ തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4,401 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28.8 ശതമാനം കൂടുതലാണ്.

9,000 എച്ച്പി (ഹോഴ്‌സ്പവര്‍) ലോക്കോമോട്ടീവ് പ്രോജക്റ്റിനായി 25,455 കോടി രൂപയുടെ ഓര്‍ഡര്‍ ഉള്‍പ്പെടെ 31,151 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളും ഈ പാദത്തില്‍ കമ്പനി ബുക്ക് ചെയ്തു31,151 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളും ഈ പാദത്തില്‍ കമ്പനി ബുക്ക് ചെയ്തു.

ഇപ്പോള്‍ റിവ്യു ചെയ്തു കൊണ്ടിരിക്കുന്ന പാദത്തിലെ പുതിയ ഓര്‍ഡറുകള്‍ 8.1 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.

' ഇന്ത്യന്‍ റെയില്‍വേയുടെ ഗണ്യമായ ടെന്‍ഡറിംഗും കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ തുടര്‍ച്ചയായ വിപുലീകരണവും ഞങ്ങള്‍ തുടര്‍ന്നും കാണുന്നു ' സീമെന്‍സ് കമ്പനിയുടെ സിഇഒയും എംഡിയുമായ സുനില്‍ മാഥുര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സുനില്‍ മാഥുറിനെ 2024 ജനുവരി ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ്ടും നിയമിക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു.

കമ്പനിയുടെ ഒരു ഡയറക്ടറുമായും മാഥുറിന് ബന്ധമില്ല. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റേതെങ്കിലും അതോറിറ്റിയുടെ ഏതെങ്കിലും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാഥുറിനെ ഡയറക്ടര്‍ പദവി വഹിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്നും സ്ഥിരീകരിക്കുന്നതായി ബോര്‍ഡ് യോഗം അറിയിച്ചു.

2023 ഓഗസ്റ്റ് 1 മുതല്‍ ഒരു വര്‍ഷത്തേക്ക് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി ഡാനിയല്‍ സ്പിന്‍ഡ്ലറെ വീണ്ടും നിയമിക്കാനും ബോര്‍ഡ് തീരുമാനിച്ചു.

കമ്പനിയുടെ ഒരു ഡയറക്ടറുമായും സ്പിന്‍ഡ്ലറിന് ബന്ധമില്ല.

സെബിയുടെയോ അത്തരത്തിലുള്ള മറ്റേതെങ്കിലും അതോറിറ്റിയുടെയോ ഏതെങ്കിലും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പിന്‍ഡ്ലര്‍ ഡയറക്ടര്‍ പദവി വഹിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടില്ലെന്നു സ്ഥിരീകരിക്കുന്നതായും ബോര്‍ഡ് യോഗം അറിയിച്ചു.

Tags:    

Similar News