അവധിക്കാല വീടുകള്‍; ഹോട്ട്‌സ്‌പോട്ടായി ഗോവ

  • ഭൂരിപക്ഷം അതിസമ്പന്നരും പ്രോപ്പര്‍ട്ടി വാങ്ങാനാഗ്രഹിക്കുന്നു
  • ആഡംബര റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ കുതിപ്പ്

Update: 2024-01-19 09:59 GMT

അവധിക്കാല വീടുകള്‍ക്കുള്ള ഏറ്റവും മികച്ച ഹോട്ട് സ്‌പോട്ടായി ഗോവ മാറുന്നു. 71 ശതമാനം സമ്പന്നരും ഈ വര്‍ഷം എന്തെങ്കിലും പ്രോപ്പര്‍ട്ടി വാങ്ങാനാഗ്രഹിക്കുന്നതായും റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി വില നാല്‍പ്പത് ശതമാനമാണ് ഉയര്‍ന്നത്. എങ്കിലും ആഡംബര റിയല്‍ എസ്റ്റേറ്റിനുള്ള ആവശ്യം ഉയര്‍ന്നതാണെന്ന് ഒരു വാര്‍ഷിക ലക്ഷ്വറി ഔട്ട്ലുക്ക് സര്‍വേ പറയുന്നു. ഇന്ത്യ സോത്ത്‌ബൈസ് ഇന്റര്‍നാഷണല്‍ റിയാലിറ്റി ആണ് സര്‍വേ നടത്തിയത്.

ഇന്ത്യയിലെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളും അതിസമ്പന്നരും റിയല്‍ എസ്റ്റേറ്റില്‍ അതീവ തല്‍പ്പരരാണ്. ഭൂരിപക്ഷം പേരും ഒന്നോ,രണ്ടോ വര്‍ഷത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നു.

പ്രാഥമിക നഗര വീടിന് പുറമെ ഉടമസ്ഥതയിലുള്ള ആസ്തികളില്‍, വാടക/വരുമാനം നല്‍കുന്ന വാണിജ്യ റിയല്‍ എസ്റ്റേറ്റ് ഒന്നാം സ്ഥാനത്താണ്. ഇക്കാര്യത്തില്‍ പൊതുവെ താല്‍പര്യം വര്‍ധിക്കുകയും ചെയ്യുന്നു.

വലിയ ഇടങ്ങള്‍, തുറന്ന ഹരിത പ്രദേശങ്ങള്‍, വീട്ടില്‍ നിന്നുള്ള ജോലി, സ്വകാര്യത, സ്വകാര്യ നീന്തല്‍ക്കുളം പോലുള്ള സൗകര്യങ്ങള്‍ എന്നിവയുടെ ആവശ്യകതയാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഫാംഹൗസുകള്‍ സ്വന്തമാക്കുന്ന പ്രവണത വര്‍ധിച്ചുവരികയുമാണ്.

അതിസമ്പന്നരായ 83 ശതമാനം ഇന്ത്യാക്കാര്‍ക്കും ഒന്നിലധികം ആഡംബര സ്വത്തുക്കള്‍ സ്വന്തമായുണ്ട്. ഹോളിഡേ ഹോം വാങ്ങുന്നവരില്‍ കുറഞ്ഞത് 35 ശതമാനം എങ്കിലും ഗോവയെ തങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ സമ്പന്നര്‍ക്കിടയില്‍ ഗോവയിലെ ജീവിതശൈലിയുടെ ആകര്‍ഷണം എടുത്തുകാണിക്കുന്നു.

വിദേശ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്താനുള്ള ആഗ്രഹം 12% ശതമാനം ആള്‍ക്കാര്‍ പ്രകടിപ്പിച്ചു. ദുബായ് യുഎഇയും യുഎസ്എയും മികച്ച ചോയ്സുകളായി അവരുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നു. ഭവനവായ്പകളുടെ പലിശ നിരക്കുകളെ സംബന്ധിച്ചിടത്തോളം, 56% സമ്പന്നരും 2024-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് കുറയ്ക്കാന്‍ തുടങ്ങുമെന്ന് വിശ്വസിക്കുന്നു. 

Tags:    

Similar News