റിയല്‍റ്റി മേഖലയില്‍ ആഭ്യന്തര നിക്ഷേപം വര്‍ധിച്ചു
- ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ 637.9 മില്യണ്‍ ഡോളര്‍ ആഭ്യന്തര നിക്ഷേപം
- ഈ കാലയളവില്‍ വിദേശത്തുനിന്നും ഒഴുകിയെത്തിയത് 2,218.1 മില്യണ്‍ ഡോളര്‍
ആഭ്യന്തര നിക്ഷേപകര്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ 637.9 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്.വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചിരട്ടി കുതിച്ചുചാട്ടമാണിതെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് വെസ്റ്റിയന്‍ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ ഡിമാന്‍ഡ് നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ മികച്ച വരുമാനം പ്രതീക്ഷിക്കുന്നു.
ഡാറ്റ അനുസരിച്ച്, ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ സ്ഥാപനപരമായ നിക്ഷേപം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 96 ശതമാനം ഉയര്‍ന്ന് മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 1.6 ബില്യണ്‍ ഡോളറില്‍ നിന്ന് 3.1 ബില്യണ്‍ ഡോളറായി. കണക്കുകള്‍ പ്രകാരം, ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ 2,218.1 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,459.2 മില്യണ്‍ ഡോളറായിരുന്നു.
ആഭ്യന്തര നിക്ഷേപകരില്‍ നിന്ന് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ച ഫണ്ട് 127 മില്യണ്‍ ഡോളറില്‍ നിന്ന് 637.9 മില്യണ്‍ ഡോളറായി ഉയര്‍ന്നു. വിദേശ, ആഭ്യന്തര നിക്ഷേപകരില്‍ നിന്നുള്ള സഹ നിക്ഷേപം 5.5 മില്യണ്‍ ഡോളറില്‍ നിന്ന് 260.2 മില്യണ്‍ ഡോളറായി ഉയര്‍ന്നു. 2024 ന്റെ രണ്ടാം പാദത്തില്‍ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ 71 ശതമാനത്തിന്റെ ഏറ്റവും ഉയര്‍ന്ന പങ്ക് വിദേശ നിക്ഷേപകരാണെന്ന് വെസ്റ്റിയന്‍ പറഞ്ഞു.
മറുവശത്ത്, 2024 രണ്ടാം പാദത്തിലെ മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ആഭ്യന്തര നിക്ഷേപകരാണ്.
റെസിഡന്‍ഷ്യല്‍ ആസ്തികളിലെ സ്ഥാപന നിക്ഷേപം 57.8 മില്യണില്‍ നിന്ന് 732.8 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. വ്യാവസായിക, വെയര്‍ഹൗസിംഗ് ആസ്തികള്‍ക്ക് 2024 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,500 മില്യണ്‍ ഡോളര്‍ ലഭിച്ചു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 133.9 മില്യണ്‍ ഡോളറായിരുന്നു.