അയോധ്യയില്‍ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചന്‍; ഇടപാട് 14.5 കോടി രൂപയുടേത്
- 14.5 കോടി രൂപ മുടക്കിയാണ് ഭൂമി സ്വന്തമാക്കിയത്
- അയോധ്യയില്‍ ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ നടക്കുന്നത്
- ബച്ചന്‍ സ്വന്തമാക്കിയ ഭൂമിയുടെ വലുപ്പം എത്രയാണെന്നു വെളിപ്പെടുത്തിയിട്ടില്ല
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അയോധ്യയില്‍ ഭൂമി സ്വന്തമാക്കി. 14.5 കോടി രൂപ മുടക്കിയാണ് ഭൂമി സ്വന്തമാക്കിയത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡവലപ്പറായ ദ ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയുടെ ' ദി സരയു ' എന്ന പ്ലോട്ടിലാണ് അമിതാഭ് ബച്ചന്‍ ഭൂമി വാങ്ങിയത്. മൊത്തം 51 ഏക്കര്‍ വരുന്നതാണ് ' ദി സരയു ' . ഇവിടെ ബച്ചന്‍ സ്വന്തമാക്കിയ ഭൂമിയുടെ വലുപ്പം എത്രയാണെന്നു വെളിപ്പെടുത്തിയിട്ടില്ല.
സരയുവില്‍ ബച്ചന്‍ ഒരു വീട് നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അയോധ്യയില്‍ ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ നടക്കുന്നത്. അന്നേ ദിനം തന്നെയാണു സരയു എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതെന്നും ഡവലപ്പര്‍ അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്നും 15 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തിച്ചേരാന്‍ സാധിക്കുന്ന പ്രദേശമാണ് ബച്ചന്‍ സ്വന്തമാക്കിയ ഭൂമി.