ഫെബ്രുവരിയില്‍ ടെലികോം വരിക്കാരുടെ എണ്ണം 119.7 കോടിയായി
- മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ 98.35 ശതമാനവും മികച്ച അഞ്ച് സേവന ദാതാക്കളാണ്
- നഗരങ്ങളിലെ ടെലിഫോണ്‍ സബ്സ്‌ക്രിപ്ഷന്‍ 66.37 കോടിയായി ഉയര്‍ന്നപ്പോള്‍ ഗ്രാമീണ സബ്സ്‌ക്രിപ്ഷന്‍ 53.13 കോടിയായി ഉയര്‍ന്നു
- വയര്‍ലൈന്‍, വയര്‍ലെസ് വിഭാഗങ്ങളിലെ എല്ലാ സര്‍ക്കിളുകളും ഫെബ്രുവരിയില്‍ വരിക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി
;

മുന്‍ മാസത്തെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ ഇന്ത്യയിലെ ടെലികോം വരിക്കാരുടെ എണ്ണം 0.38 ശതമാനം വര്‍ധിച്ച് 119.7 കോടിയിലെത്തിയെന്ന് ട്രായ് റിപ്പോര്‍ട്ട് . നഗരങ്ങളിലെ ടെലിഫോണ്‍ സബ്സ്‌ക്രിപ്ഷന്‍ 66.37 കോടിയായി ഉയര്‍ന്നപ്പോള്‍ ഗ്രാമീണ സബ്സ്‌ക്രിപ്ഷന്‍ യഥാക്രമം 0.40 ശതമാനവും 0.34 ശതമാനവും എന്ന നിലയില്‍ തുടര്‍ച്ചയായ വളര്‍ച്ചയോടെ 53.13 കോടിയായി ഉയര്‍ന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പ്രതിമാസ സബ്സ്‌ക്രൈബര്‍ റിപ്പോര്‍ട്ട് പ്രകാരം മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ജനുവരി അവസാനം 91.10 കോടിയില്‍ നിന്ന് ഫെബ്രുവരി അവസാനത്തോടെ 91.67 കോടിയായി ഉയര്‍ന്നു.
മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ 98.35 ശതമാനവും മികച്ച അഞ്ച് സേവന ദാതാക്കളാണ്. റിലയന്‍സ് ജിയോ ഇന്‍ഫോകോം (52.2 ശതമാനം), ഭാരതി എയര്‍ടെല്‍ (29.41 ശതമാനം), വോഡഫോണ്‍ ഐഡിയ (13.80 ശതമാനം), ബിഎസ്എന്‍എല്‍ (2.69 ശതമാനം), ആട്രിയ കണ്‍വെര്‍ജന്‍സ് (0.24 ശതമാനം) എന്നിവയാണ് സേവന ദാതാക്കള്‍. വയര്‍ലൈന്‍, വയര്‍ലെസ് വിഭാഗങ്ങളിലെ എല്ലാ സര്‍ക്കിളുകളും ഫെബ്രുവരിയില്‍ വരിക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി.
ഫെബ്രുവരി അവസാനത്തോടെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം 1.73 ശതമാനം പ്രതിമാസ വളര്‍ച്ചയോടെ 3.31 കോടിയായി ഉയര്‍ന്നു.