ഗുഡ്ഗാവില്‍ 8.65 ഏക്കര്‍ ഭൂമി വാങ്ങി റിയല്‍റ്റി പ്രമുഖരായ ജെഎംഎസ് ഗ്രൂപ്പ്

  • റിയല്‍റ്റി ഡെവലപ്പര്‍മാരായ ജെഎംഎസ് ഗ്രൂപ്പ് ന്യൂ ഗുരുഗ്രാമിലെ സെക്ടര്‍ 95ല്‍ 8.65 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു
  • അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • ഏകദേശം 400 കോടി രൂപയാണ് നിര്‍മാണത്തിനായി കമ്പനി വകയിരുത്തിയിരിക്കുന്നത്

Update: 2024-07-29 10:04 GMT

റിയല്‍റ്റി ഡെവലപ്പര്‍മാരായ ജെഎംഎസ് ഗ്രൂപ്പ് ന്യൂ ഗുരുഗ്രാമിലെ സെക്ടര്‍ 95ല്‍ 8.65 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. സ്ഥലമെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍, വരാനിരിക്കുന്ന പദ്ധതിയില്‍ നിന്ന് 1,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഏകദേശം 400 കോടി രൂപയാണ് നിര്‍മാണത്തിനായി കമ്പനി വകയിരുത്തിയിരിക്കുന്നത്.

ഗുരുഗ്രാമിലെ നഗരജീവിതത്തെ മാറ്റിമറിക്കാനുള്ള ഈ പദ്ധതിയുടെ സാധ്യതകളില്‍ കമ്പനി ആവേശഭരിതരാണെന്ന് ജെഎംഎസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പുഷ്‌പേന്ദര്‍ സിംഗ് പറഞ്ഞു.

ഗുരുഗ്രാമിലെ വീട് വാങ്ങുന്നവരുടെ വികസിത മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത ആധുനിക സൗകര്യങ്ങളുടെയും പരിസ്ഥിതി സൗഹൃദ രൂപകല്‍പ്പനയുടെയും സംയോജനമാണ് ഗ്രൂപ്പ് ഹൗസിംഗ് ഡെവലപ്മെന്റില്‍ ഉണ്ടാവുകയെന്ന് കമ്പനി അറിയിച്ചു.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതികള്‍ ലഭിച്ച ശേഷം നിര്‍മ്മാണം ആരംഭിക്കുമെന്ന് ജെഎംഎസ് ഗ്രൂപ്പ് അറിയിച്ചു.

Tags:    

Similar News