മാന്ദ്യഭീതി; ഐടി മേഖലയിൽ അപ്രഖ്യാപിത നിയമന നിരോധനം

അമേരിക്കയിലെ മാന്ദ്യം ഇന്ത്യൻ ഐടി കമ്പനികളെ പ്രതിസന്ധിയിലാക്കിയേക്കുമെന്ന ഭീതിയിൽ കമ്പനികൾ ജോലിക്കാരെ കുറക്കാനും ശമ്പളം വെട്ടികുറക്കാനും ആലോചിക്കുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഐടി കമ്പനികൾ നൽകിയ റെക്കോർഡ് ശമ്പള വർദ്ധനവ് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോള മാന്ദ്യ ഭീതിയിൽ ചെലവുകൾ വെട്ടികുറക്കാൻ ഇന്ത്യൻ ഐടി കമ്പനികൾ നിർബന്ധിതരായിരിക്കുകയാണെന്ന് കൊച്ചി കാക്കനാട് ഇൻഫോപാർക്കിലുള്ള ഐടി കമ്പനിയിലെ ഒരു ഉന്നനത ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകമെമ്പാടുമുള്ള ഐടി കമ്പനികളിൽ നിയമനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ഇൻഫോപാർക്ക് സിഇഒ […]

Update: 2022-08-10 04:53 GMT
അമേരിക്കയിലെ മാന്ദ്യം ഇന്ത്യൻ ഐടി കമ്പനികളെ പ്രതിസന്ധിയിലാക്കിയേക്കുമെന്ന ഭീതിയിൽ കമ്പനികൾ ജോലിക്കാരെ കുറക്കാനും ശമ്പളം വെട്ടികുറക്കാനും ആലോചിക്കുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഐടി കമ്പനികൾ നൽകിയ റെക്കോർഡ് ശമ്പള വർദ്ധനവ് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോള മാന്ദ്യ ഭീതിയിൽ ചെലവുകൾ വെട്ടികുറക്കാൻ ഇന്ത്യൻ ഐടി കമ്പനികൾ നിർബന്ധിതരായിരിക്കുകയാണെന്ന് കൊച്ചി കാക്കനാട് ഇൻഫോപാർക്കിലുള്ള ഐടി കമ്പനിയിലെ ഒരു ഉന്നനത ഉദ്യോഗസ്ഥൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഐടി കമ്പനികളിൽ നിയമനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ഇൻഫോപാർക്ക് സിഇഒ ജോൺ എം തോമസ് പറഞ്ഞു.
“യുഎസ്സിലെ ഐടി കമ്പനികളിൽ ഒരു അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുന്നുണ്ട്. അവർ സാമ്പത്തിക മേഖലയെ സൂക്ഷമായി നിരീക്ഷിക്കുകയാണ്. ഇന്ത്യയിലും കഴിഞ്ഞ ഒന്നര വർഷമായി നിലനിന്നിരുന്ന ഐടി മുന്നേറ്റത്തിന് ഇടിവ് വന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. എങ്കിലും ഇന്ത്യൻ ഐടി മേഖലയ്ക്ക് നിലവിൽ ഭയപ്പെടേണ്ട അവസ്ഥയില്ല,” അദ്ദേഹം പറഞ്ഞു.
എന്നാൽ, ഐടി കമ്പനികൾ ജോലിക്കാരെ കുറക്കുമോ എന്ന ഭീതി ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്, എന്നാണ് ” ഐടി അസ്സോസിയേഷൻ പ്രസിഡൻറ് അനൂപ് എബി പറയുന്നത്.
"കോവിഡിന് ശേഷം ഐടി മേഖല ശക്തമായ വളർച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ ലോകമാകെ ഒരു മാന്ദ്യത്തിൻറെ ഭീതി പടരുന്നുണ്ട്. അത് ഇന്ത്യൻ ഐടി മേഖലയേയും പിടിച്ചു കുലുക്കുന്നു. ജോലികൾ പലതും വെട്ടി കുറക്കാൻ കമ്പനികൾ ആലോചിക്കുന്നതായാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം", അദ്ദേഹം പറഞ്ഞു.
നിർണായക ജോലികളുടെ ഡിമാൻഡ് കുറയില്ലെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി നേടിയ 70-80 ശതമാനം തോതിലുള്ള വർദ്ധനവ് കുറയുമെന്ന് അനൂപ് കരുതുന്നു. “യുഎസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന ഐടി കമ്പനികളെയാണ് മാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. സോഫ്റ്റ് വെയർ കയറ്റുമതിയും അനുബന്ധ മേഖലകളും പ്രതിസന്ധിയിലാകും. കൺസൾട്ടൻസി ജോലികളും കുറയാൻ സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.
യുഎസ്, യൂറോപ്പ് തുടങ്ങി പ്രധാന മേഖലകളിലുടനീളം മാന്ദ്യത്തെക്കുറിച്ചുള്ള വ്യാപകമായ ഭയം നിലനിലനിൽക്കുന്നതിനാൽ കമ്പനികൾ ഇപ്പോൾ ഉയർന്ന വേതന ബില്ലുകൾ നിയന്ത്രിച്ചു തുടങ്ങിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കണക്കനുസരിച്ച്, രണ്ട് പാദങ്ങൾക്ക് മുമ്പ് കണ്ട വേതന വർദ്ധനയിലെ കുതിച്ചു ചാട്ടം അവസാനിച്ചു. പല കമ്പനികളും ശമ്പള വർദ്ധന നിർത്തി വച്ചിരിക്കുകയാണെന്ന് കൊച്ചി ഇൻഫോപാർക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയുടെ വക്താവ് പറഞ്ഞു.
“ലഭ്യമായ കണക്കുകൾ പ്രകാരം, മുൻ സാമ്പത്തിക വർഷം, കമ്പനികൾ ജീവനക്കാരെ നിലനിർത്തുന്നതിനായി അതിരുകടന്ന ശമ്പള വർദ്ധന നൽകിയിരുന്നു. ഈ വർദ്ധനവ് 30% മുതൽ 70% വരെ വ്യത്യാസപ്പെട്ടിരുന്നു. ചില സന്ദർഭങ്ങളിൽ, 100% പോലും ശമ്പള വർദ്ധനവ് നൽകി കമ്പനികൾ ജീവനക്കാരെ നിലനിർത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ആദ്യ പാദത്തിന് ശേഷം ഇന്ത്യൻ ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ,മൈൻഡ്ട്രീ,ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക് തുടങ്ങിയ പ്രമഖ കമ്പനികളെല്ലാം ചെലവ് കുറക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
Tags:    

Similar News