2030ഓടെ ഇന്ത്യയിലെ എണ്ണ ഉപഭോഗം പ്രതിദിനം 7 ദശലക്ഷം ബാരലായി ഉയരുമെന്ന് ബിപി ഔട്ട്ലുക്ക്

  • 2030 ഓടെ ഇന്ത്യയുടെ എണ്ണ ഉപഭോഗം പ്രതിദിനം 7 ദശലക്ഷം ബാരലായി ഉയര്‍ന്നേക്കും
  • 2022ലെ 5 എംബിഡിയില്‍ നിന്നാണ് ഈ വളര്‍ച്ച കണക്കാക്കുന്നത്
  • ഇതേ കാലയളവില്‍ ചൈനയുടെ എണ്ണ ഉപഭോഗം 14 എംബിഡിയില്‍ നിന്ന് 17 എംബിഡി ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
;

Update: 2024-07-12 10:59 GMT
bp outlook, indias oil consumption will rise to 7 million barrels per day by 2030
  • whatsapp icon

2030 ഓടെ ഇന്ത്യയുടെ എണ്ണ ഉപഭോഗം പ്രതിദിനം 7 ദശലക്ഷം ബാരലായി ഉയരുമെന്ന് ബിപി എനര്‍ജി ഔട്ട്ലുക്ക് വിലയിരുത്തല്‍. 2022ലെ 5 എംബിഡിയില്‍ നിന്നാണ് ഈ വളര്‍ച്ച കണക്കാക്കുന്നത്. ഇതേ കാലയളവില്‍ ചൈനയുടെ എണ്ണ ഉപഭോഗം 14 എംബിഡിയില്‍ നിന്ന് 17 എംബിഡി ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം യുഎസിലെ എണ്ണ ആവശ്യം 19 എംബിഡിയില്‍ നിന്ന് 18 എംബിഡിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ല്‍ യുഎസിനും ചൈനയ്ക്കും പിന്നിലായി ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായി ഇന്ത്യ തുടരുമെന്നാണ് അനുമാനം.

അതേ സാഹചര്യത്തില്‍, ഇന്ത്യയുടെ പ്രകൃതിവാതക ഉപഭോഗം 2022ല്‍ 58 ബിസിഎമ്മില്‍ നിന്ന് 2030ല്‍ ഏകദേശം മൂന്നില്‍ രണ്ട് വര്‍ധിച്ച് 97 ബില്യണ്‍ ക്യുബിക് മീറ്ററായി (ബിസിഎം) ഉയരുമെന്നും ചൈനയുടെ വാതക ഉപഭോഗം 2030ല്‍ 22% വര്‍ധിച്ച് 458 ബിസിഎം ല്‍ നിന്ന് 917 ബി.സി.എം ആവുമെന്നും കണക്കാക്കുന്നു.

ഇന്ത്യയുടെ പ്രാഥമിക ഊര്‍ജ ഉപഭോഗം 2030-ല്‍ 30% വര്‍ധിച്ച് 55 എക്സജൂളുകളായി ഉയരുമ്പോള്‍ ചൈനയുടേത് 7% വര്‍ധിച്ച് 157 എക്സജൂളുകളാവും. യുഎസിലെ ഉപഭോഗം 2022ല്‍ 88 എക്സജൂളുകളില്‍ നിന്ന് 2030ല്‍ 87 എക്സജൂളായി കുറയുമെന്നും ബിപി ഔട്ട്ലുക്കിന്റെ റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News