1.12 ലക്ഷം ഉപഭോക്താക്കള്‍, 308 കോടിയുടെ ആനുകൂല്യം; മെഡിസെപ് വന്‍ സ്വീകാര്യത

  • മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെ 329 ആശുപത്രികളും 147 സര്‍ക്കാര്‍ ആശുപത്രികളുമാണ് ഈ പദ്ധതിക്കു കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ളത്

Update: 2022-12-20 10:00 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള സംസ്ഥാനസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന് വന്‍ സ്വീകാര്യത. ഏപ്രില്‍ തുടങ്ങി ആറ് മാസത്തിനുള്ളില്‍ 1.12 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചത്. 308 കോടിയുടെ ആനുകൂല്യങ്ങളാണ് ഈ പദ്ധതിയില്‍ നിന്നും ലഭിക്കുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെ 329 ആശുപത്രികളും 147 സര്‍ക്കാര്‍ ആശുപത്രികളുമാണ് ഈ പദ്ധതിക്കു കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ചെന്നൈ, മംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകളും ഉള്‍പ്പെടുന്നു. എംപാന്‍ ചെയ്ത ഈ ഹോസ്പിറ്റലുകള്‍ക്ക് എന്‍എബിഎച്ച് ക്രെഡിറ്റ് നല്‍കിയിട്ടുണ്ട്.

മെഡിസെപ് പദ്ധതിയില്‍ 1920 ചികിത്സകളും, ശസ്ത്രക്രിയകളും ഉള്‍പ്പെട്ടിരിക്കുന്നുണ്ട്. ഫ്ളോട്ടര്‍ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് പോളിസി കവറേജ് വരുന്നത്.ഓരോ വര്‍ഷവും ഗുണഭോക്താവിന് 1.5 ലക്ഷം രൂപ നിശ്ചിത കവറേജിനും 1.5 ലക്ഷം രൂപ ഫ്ളോട്ടറിനും അര്‍ഹതയുണ്ട്. ഫ്ളോട്ടര്‍ ആനുകൂല്യം ഒരു വര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് ആ ആനുകൂല്യം പ്രയോജനപ്പെടുത്താം അങ്ങനെ വരുമ്പോള്‍ ആദ്യ വര്‍ഷം ഫ്ളോട്ടര്‍ പ്രയോജനപ്പെടുത്താത്ത വ്യക്തിക്ക് അടുത്ത വര്‍ഷം 4.5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നു.

ഇതുകൂടാതെ കാറ്റസ്ട്രോഫിക് രോഗങ്ങളുള്ള ഗുണഭോക്താക്കള്‍ക്ക് വേണ്ടി 35കോടി രൂപ വരെ നല്‍കാനുള്ള കോര്‍പ്പസ് ഫണ്ട് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Tags:    

Similar News