വിൽപ്പനയിൽ ഇരട്ടി വളർച്ച ലക്ഷ്യമാക്കി ഗോദ്‌റജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

ഡെല്‍ഹി: അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വിൽപ്പനയിൽ ഇരട്ടി വളർച്ച കൈവരിക്കുന്നതിന് ഉത്പന്ന നവീകരണത്തിനും വിവിധ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നതിനും ആഗോള സമീപനം പ്രയോജനപ്പെടുത്തുമെന്ന് ഗോദ്‌റജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ നിഷാബ ഗോദ്റെജ്. കമ്പനിയുടെ 2021-22 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യകാല ഫലങ്ങള്‍ വളരെ പ്രോത്സാഹജനകമാണ്. ഇന്ത്യയിലെ സോപ്പുകള്‍, ആഫ്രിക്കയിലെ ഹെയര്‍ ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രാദേശികമായി കൈകാര്യം ചെയ്യുന്നത് തുടരും. മാത്രമല്ല, ഗാര്‍ഹിക കീടനാശിനി ബിസിനസ്സിലും, ഇന്തോനേഷ്യ ബിസിനസ്സിന്റെ വളര്‍ച്ചയിലും ശ്രദ്ധ […]

Update: 2022-06-22 02:04 GMT

ഡെല്‍ഹി: അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വിൽപ്പനയിൽ ഇരട്ടി വളർച്ച കൈവരിക്കുന്നതിന് ഉത്പന്ന നവീകരണത്തിനും വിവിധ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നതിനും ആഗോള സമീപനം പ്രയോജനപ്പെടുത്തുമെന്ന് ഗോദ്‌റജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ നിഷാബ ഗോദ്റെജ്.

കമ്പനിയുടെ 2021-22 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യകാല ഫലങ്ങള്‍ വളരെ പ്രോത്സാഹജനകമാണ്. ഇന്ത്യയിലെ സോപ്പുകള്‍, ആഫ്രിക്കയിലെ ഹെയര്‍ ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രാദേശികമായി കൈകാര്യം ചെയ്യുന്നത് തുടരും. മാത്രമല്ല, ഗാര്‍ഹിക കീടനാശിനി ബിസിനസ്സിലും, ഇന്തോനേഷ്യ ബിസിനസ്സിന്റെ വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കും. ആഫ്രിക്കയില്‍ കമ്പനി ശ്രദ്ധിക്കുക ലാഭത്തിലും, ഭരണനിർവ്വഹണത്തിലുമായിരിക്കും, അവർ പറഞ്ഞു.

കോവിഡ്, റഷ്യ-യുക്രെയ്ന്‍ യുദ്ധം, ജീവനക്കാരുടെ രാജി തുടങ്ങിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തി.
വളരുന്ന വിപണികളില്‍ മുന്‍നിര മള്‍ട്ടി-ലോക്കല്‍ പ്ലെയര്‍ ആവുക എന്ന കാഴ്ചപ്പാടാണ് ഗോദ്റെജ് ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗത്തിന്. നിലവില്‍ ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങളില്‍ നിന്നാണ് കമ്പനിയുടെ വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്നത്.

Similar News