ആമസോണിന്റെ വരുമാനത്തില്‍ വൻ വര്‍ധന

ആമസോണിന്റെ ലാഭം ഇരട്ടിയായി വര്‍ധിച്ചു. ചെലവുകള്‍ പ്രതീക്ഷിച്ചതിലും നന്നായി നിയന്ത്രിക്കാന്‍ കഴിഞ്ഞതും ക്ലൗഡ് കമ്പ്യൂട്ടിംഗിലും പരസ്യത്തിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതുമാണ് ലാഭത്തിന്റെ പ്രധാന കാരണം. വാഹന നിര്‍മ്മാതാക്കളായ റിവിയന്‍ ഓട്ടോമോട്ടീവ് ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ ലാഭം കമ്പനിക്ക് നല്‍കി. ഈ പാദത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ഇലക്ട്രിക് മേഖലയിലെ നിക്ഷേപങ്ങള്‍ കമ്പനിക്ക് ഉയര്‍ന്ന ലാഭം നല്‍കിയതിന്റെ ഉദാഹരണമാണിത്. ടെക്, ഇ-കൊമേഴ്‌സ് മേഖലയിലെ മുന്‍വര്‍ഷത്തെ വരുമാനം 125.6 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഈ പാദത്തിലെ ത്രൈമാസവരുമാനം 137.4 […]

Update: 2022-02-06 09:54 GMT

ആമസോണിന്റെ ലാഭം ഇരട്ടിയായി വര്‍ധിച്ചു. ചെലവുകള്‍ പ്രതീക്ഷിച്ചതിലും നന്നായി നിയന്ത്രിക്കാന്‍ കഴിഞ്ഞതും ക്ലൗഡ് കമ്പ്യൂട്ടിംഗിലും പരസ്യത്തിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതുമാണ് ലാഭത്തിന്റെ പ്രധാന കാരണം.

വാഹന നിര്‍മ്മാതാക്കളായ റിവിയന്‍ ഓട്ടോമോട്ടീവ് ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ ലാഭം കമ്പനിക്ക് നല്‍കി. ഈ പാദത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ഇലക്ട്രിക് മേഖലയിലെ നിക്ഷേപങ്ങള്‍ കമ്പനിക്ക് ഉയര്‍ന്ന ലാഭം നല്‍കിയതിന്റെ ഉദാഹരണമാണിത്.

ടെക്, ഇ-കൊമേഴ്‌സ് മേഖലയിലെ മുന്‍വര്‍ഷത്തെ വരുമാനം 125.6 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഈ പാദത്തിലെ ത്രൈമാസവരുമാനം 137.4 ബില്യണായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ $7.2 ബില്യണില്‍ നിന്നും ലാഭം 14.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

വിവിധ മേഖലകളില്‍ ചെലവുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആമസോണിന്റെ വരുമാനം കുറയുമെന്ന് വിശകലന വിദഗ്ദര്‍ പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ ആമസേണിന്റെ ഈ സാമ്പത്തിക നേട്ടം അവരെ അദ്ഭുതപ്പെടുത്തി.

2021 ആദ്യ പാദത്തിലെ 8.9 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ പ്രവര്‍ത്തന വരുമാനം 3 ബില്യണ്‍ ഡോളറിനും 6 ബില്യണ്‍ ഡോളറിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കമ്പനി പറഞ്ഞു.

കമ്പ്യൂട്ടിംഗ്, സ്‌റ്റോറേജ്, ഉപയോക്താക്കള്‍ക്കുള്ള നെറ്റ്‌വര്‍ക്ക് ക്യാപബിലിറ്റി എന്നിവ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വ്വീസസ് അഥവാ എഡബ്ലൂഎസ് ന്റെ നാലാം പാദത്തിലെ വരുമാനം 40 ശതമാനം വർധിച്ചു $17.8 ബില്യണ്‍ ഉയര്‍ന്നു.

കൂടാതെ പരസ്യ വില്‍പ്പന 32% വര്‍ധിച്ച് 9.7 ബില്യണ്‍ ഡോളറിലെത്തെത്തുകയും 'ദി ക്ലൗഡ'് കമ്പ്യൂട്ടിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തന വരുമാനം 5 ബില്യണ്‍ ഡോളറില്‍ നിന്നും ഉയരുകയും ചെയ്തു.

Tags:    

Similar News