പ്രാദേശിക ബ്രാൻഡുകളെ പൂട്ടാൻ കച്ചകെട്ടി യുണിലിവര്‍, മറ്റൊരു സോപ്പ് യുദ്ധത്തിന് കളമൊരുങ്ങി

  • മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ എച്ച്യുഎല്‍ 6 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
  • കമ്പനിയുടെ ഉന്നത നേതൃത്വ സ്ഥാനങ്ങളില്‍ പുനഃസംഘടനയും യൂണിലിവര്‍ പ്രഖ്യാപിച്ചിരുന്നു.

Update: 2023-10-27 07:13 GMT

തൊണ്ണൂറുകളിൽ ഇന്ത്യൻ മാർക്കറ്റിൽ നിറഞ്ഞു നിന്നിരുന്ന നിർമയെ, പരസ്യത്തിലൂടെയും, പ്രൈസ് വാറിലൂടെയുമാണ് ഹിന്ദുസ്ഥാൻ യുണിലിവർ ഒതുക്കിയത്. ഏതാണ്ട് 30 വർഷത്തിന് ശേഷം അത്തരം ഒരു കളിക്ക് കമ്പനി വീണ്ടും തയ്യാർ എടുക്കുന്നു. 

എച് യു എൽന്റെ സോപ്പുകളും,  സോപ്പ് പൊടികളും മറ്റു ലാണ്ടറി ഉൽപന്നങ്ങളും നഗരങ്ങളിൽ നല്ല രീതിയിൽ വിറ്റു  പോകുന്നുണ്ടങ്കിലും, പട്ടണങ്ങളിലെയും, ഗ്രാമങ്ങളിലെയും അവയുടെ പ്രകടനം അത്ര മികച്ചതല്ല . ഈ വിപണി പിടിക്കുന്നതിനായി ഉൽപന്നങ്ങളുടെ വിലകുറച്ചു, ഗ്രാമീണ വിപണികളിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന  ചെറുകിട കമ്പനികളുടെ ഉൽപന്നങ്ങളെ വിപണിയിൽ നിന്ന് പുറത്താക്കാനാണ് സോപ്പ് ഭീമന്റെ പരിപാടി. 

ഇവയുടെ  അസംസ്കൃത സാധനങ്ങളുടെ ഇപ്പോഴുള്ള വിലക്കുറവ്, ഈ യുദ്ധം ജയിക്കാൻ കമ്പനിയെ സഹായിക്കും.  അതുകൊണ്ടു തന്നെ  അവരുടെ ഉൽപന്നങ്ങളുടെ വില കുറച്ചാലും, അവരുടെ ലാഭത്തെ അത് അത്ര കാര്യമായി ബാധിക്കാൻ സാധ്യതയില്ല. 

. സോപ്പുകള്‍, വാഷിംഗ് സോപ്പ് തുടങ്ങിയ വിഭാഗങ്ങളിലാണ് വില കുറക്കുക. കുറഞ്ഞ ചരക്ക് വിലയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി ഉത്പന്ന നിര്‍മ്മാണം വര്‍ധിപ്പിക്കാനും പ്രാദേശിക വിപണികളില്‍ മത്സരം കടുപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

'ലക്‌സ് സോപ്പ്, സര്‍ഫ് എക്‌സല്‍ തുടങ്ങിയവ. ഗ്രാമീണ വിപണി സ്വന്തമാക്കുക എന്നത് കമ്പനി ലക്ഷ്യമിടുന്നു. നഗര പ്രദേശങ്ങള്‍ ക്രമാനുഗമമായ വീണ്ടെടുപ്പിന്റെ പാതയിലാണ്.,'യുണിലിവര്‍ ചിഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) പറഞ്ഞു.

പ്രാദേശിക മത്സരം വീണ്ടും വിപണിയില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. മത്സരക്ഷമതയും വോളിയം സ്ഥാനവും നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ വിലനിര്‍ണ്ണയം ക്രമീകരിക്കേണ്ടതുണ്ട്,' സിഎഫ്ഒഗ്രേം പിറ്റ്‌കെത്‌ലി പറഞ്ഞു.

വര്‍ഷങ്ങളായി പ്രാദേശിക ബ്രാന്‍ഡുകള്‍ മികച്ച് കിടമത്സരം വിപണിയില്‍ കാഴ്ച്ച വയ്ക്കുന്നുണ്ട്. പ്രമുഖ ഉപഭോക്തൃ കമ്പനികളുടെ സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, ഹെയര്‍ ഓയില്‍, ചായപ്പൊടി, ബിസ്‌ക്കറ്റ് തുടങ്ങിയവ വിഭാഗങ്ങള്‍ക്ക് പ്രാദേശിക വിപണികളുമായി കാര്യമായി വിപണിയില്‍ മത്സരിക്കേണ്ടിവരുന്നു. എന്നിരുന്നാലും കൊവിഡ് കാലത്ത് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തുടര്‍ന്നുള്ള പണപ്പെരുപ്പവും പ്രവര്‍ത്തനവും ഉത്പന്നവും വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് പാദങ്ങളിലായി ഉത്പന്ന വില കുറക്കുന്നതിന്റെ ഭാഗമായി സോപ്പ്, ഡിറ്റര്‍ജന്റുകള്‍ എന്നിവയുടെ വില കുറച്ചിരുന്നു.

ഉദാഹരണത്തിന് ഡിറ്റര്‍ജന്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രധാന ഘടകമായ ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ വര്‍ഷം ബാരലിന് 112 ഡോളറില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 88 ഡോളറായി കുറഞ്ഞു. അതുപോലെ, സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പാം ഓയില്‍ മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് 6,000 മലേഷ്യന്‍ റിംഗിറ്റ് മെട്രിക് ടണ്ണില്‍ നിന്ന് ഈ മാസം 3,700 മലേഷ്യന്‍ റിംഗിറ്റായി. ഇതെല്ലാം ഉത്പന്ന വില കുറയുന്നതിന് കാരണമാണ്.

കഴിഞ്ഞയാഴ്ച, യുണിലിവറിന്റെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ചെറുകിട, പ്രാദേശിക ബ്രാന്‍ഡുകളുടെ പുനരുജ്ജീവനം സംബന്ധിച്ച് മുന്നോട്ട് പോക്ക് തീരുമാനിച്ചിരുന്നു. ഇവയെല്ലാം തന്നെ പണപ്പെരുപ്പ സമയത്ത് വിപണിയില്‍ നിന്ന് പിൻവലിച്ചതാണ്. തേയില വിഭാഗം ഇതിന് ഉദാഹരണമാണ്. പ്രാദേശിക കമ്പനികള്‍ മുന്‍ നിര കമ്പനികളേക്കാ3ള്‍ 1.4 മടങ്ങ് വളര്‍ച്ചയാണ് നേടിയത്. കൂടാതെ ചര്‍മ്മ സംരക്ഷവിഭാഗത്തില്‍ പുതിയ ബ്രാന്‍ഡുകള്‍ രംഗപ്രവേശനം ചെയ്തു.

ജൂണ്‍- ഓഗസ്റ്റ് മാസങ്ങളില്‍ പ്രാദേശിക ഡിറ്റര്‍ജെന്റ് ബാര്‍ ബ്രാണ്ട്കൾ  ആറ് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമായി തമിഴ്‌നാടില്‍ നിന്നുള്ള ചലഞ്ച് ബാര്‍ സോപ്പ്, ഗുജറാത്തില്‍ നിന്നുള്ള സാറാസ്, രാജസ്ഥാനില്‍ നിര്‍മിക്കുന്ന ടോപ് ലെക്‌സ് എന്നിവ പ്രദാശിക വിപണിയില്‍ നിന്നും ഉയര്‍ന്നു വന്ന ഉത്പന്നങ്ങളാണ്.

ഉപഭോക്തൃ ഉത്പന്ന വിഭാഗത്തില്‍ മുന്‍നിരയിലാണ് യൂണിലിവറിന്റെ സ്ഥാനം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മൂന്ന് ശതമാനം വോളിയം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് പാദങ്ങളിലായി വില വെട്ടിക്കുറക്കലിന്റെ പാതയിലായിരുന്നു കമ്പനി. വിതരണ തലത്തില്‍ നിലവിലുള്ള ഉത്പന്നങ്ങള്‍ മാറ്റുകയും വില കുറഞ്ഞ ഉത്പന്നങ്ങള്‍ റീട്ടെയ്ല്‍ വിഭാഗത്തില്‍ എത്തിക്കുകയും ചെയ്താല്‍ ഡിമാന്റില്‍ സ്വാധീനം കാണാന്‍ കഴിയുമെന്നാണ് എച്ച്‌യുഎല്‍ കണക്കാക്കുന്നത്.

വില്‍പ്പനയുടെ 70 ശതമാനം സംഭാവന ചെയ്യുന്ന 30 പ്രധാന ബ്രാന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിക്ഷേപം നടത്തുമെന്നും ജൂലായില്‍ ചുമതലയേറ്റ യുണിലിവറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹെയ്ന്‍ ഷൂമാക്കര്‍ പറഞ്ഞിരുന്നു. ആംഗ്ലോ-ഡച്ച് കമ്പനിയായ യുണിലിവര്‍ അടിസ്ഥാന വില്‍പ്പനയില്‍ 5.2 ശതമാനമം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . എന്നാല്‍ സെപ്റ്റംബര്‍ പാദത്തില്‍ വോളിയം 0.6 ശതമാനം കുറഞ്ഞു.

Tags:    

Similar News