റെയ്മണ്ട്-ഗോദ്‌റജ് കണ്‍സ്യൂമര്‍ ഇടപാടില്‍ വില്ലനായി ജിഎസ്ടി

  • മാന്ദ്യ വില്‍പ്പനയിലൂടെയായതിനാല്‍ ജിഎസ്ടി ബാധകമല്ലെന്നാണ് വിലയിരുത്തല്‍.

Update: 2023-11-01 10:15 GMT

എല്ലാ ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമാണോ? ഈ ചോദ്യം തന്നെയാണ് റെയ്മണ്ട്- ഗോദ്‌റജ് കണ്‍സ്യൂമര്‍ ഇടപാടിലും ഉയരുന്ന ചോദ്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി റെയ്മണ്ടിന്റെ കണ്‍സ്യൂമണ്‍ ഗുഡ്സ് ബിസിനസ് ഗോദ്റജിന് (ജിസിപിഎല്‍) വിറ്റ ഇടപാടില്‍ അന്വേഷണവുമായി പുറകേ കൂടിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ). ഏപ്രില്‍ മാസത്തില്‍ ഗോദറജ് കണ്‍സ്യൂമറിന്റെ ഓഹരികളെ പിടിച്ചുലച്ചതായിരുന്നു ഈ സര്‍ക്കാര്‍ നടപടി.

2023 ഏപ്രിലില്‍ 2023 ഏപ്രില്‍ മാസത്തില്‍, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് (ജിസിപിഎല്‍) കാമസൂത്ര, കെഎസ്, പാര്‍ക്ക് അവന്യൂ, പ്രീമിയം വ്യാപാരമുദ്രകള്‍ എന്നിവയുള്‍പ്പെടെ റെയ്മണ്ടിന്റെ എഫ്എംസിജി ബിസിനസ് മൊത്തം തുകയ്ക്ക് (ഇന്‍സ്റ്റാള്‍മെന്റിലൂടെയല്ലാതെ) സ്വന്തമാക്കി. 2825 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്. ഇവിടെയാണ് ജിഎസ്ടി വകുപ്പ് പിടി മുറുക്കിയത്. ഇടപാട് തുകയില്‍ ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് റെയ്മണ്ട് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിനോട് (ആര്‍സിസിഎല്‍) വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഡിജിജിഐയുടെ മുംബൈ യൂണിറ്റും റെയ്മണ്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി കമ്പനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടന്നെന്ന സംശയമാണ് ഈ നടപടിക്രമങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. 18 ശതമാനം ജിഎസ്ടിയാണ് ഇടപാടുമായി ബന്ധപ്പെട്ട് കണക്കാക്കുന്നത്.

നികുതി വെട്ടിക്കാന്‍ അവശ്യ വിവരങ്ങള്‍ മറച്ചുവെച്ചതായി സംശയമുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) നിയമത്തിലെ സെക്ഷന്‍ 67 അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശോധന. നല്‍കിയ രേഖകളും ഉള്‍പ്പെട്ട കക്ഷികള്‍ നല്‍കിയ വ്യക്തതയും പുനഃപരിശോധിച്ചു വരികയാണ്. മാന്ദ്യ വില്‍പ്പനയിലൂടെയായതിനാല്‍ ജിഎസ്ടി ബാധകമല്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം ജിസിപിഎല്ലിന് ബിസിനസ്സ് വില്‍ക്കുന്നത് ചരക്ക് സേവന നികുതിയെ (ജിഎസ്ടി) ആകര്‍ഷിക്കുന്നില്ല എന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ഡോക്യുമെന്ററി തെളിവുകള്‍ സഹിതം പ്രസക്തമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

പുരുഷന്മാരുടെ ഗ്രൂമിംഗ് ബ്രാന്‍ഡായ പാര്‍ക്ക് അവന്യൂ, സെക്ഷ്വല്‍ വെല്‍നസ് ബ്രാന്‍ഡായ കാമസൂത്ര, ഡിയോഡറന്റ് കെഎസ് സ്പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന റെയ്മണ്ടിന്റെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസ്സ് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് ഈ വര്‍ഷം ആദ്യം ഒപ്പുവെച്ചിരുന്നു.

റെയ്മണ്ട് ഗ്രൂപ്പിന്റെ അസോസിയേറ്റ് കമ്പനിയായ റെയ്മണ്ട് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ് (ആര്‍സിസിഎല്‍) വഴിയാണ് എഫ്എംസിജി വ്യവസായത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2019 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത പരിചരണം, ലൈംഗിക ക്ഷേമം, ഗാര്‍ഹിക പരിചരണം എന്നീ ബിസിനസുകള്‍ സംയോജിപ്പിച്ചുരുന്നു. റെയ്മണ്ടിന്റെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസ്സ് 2022 സാമ്പത്തിക വര്‍ഷത്തില്‍ 522 കോടി രൂപയുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 522 കോടി രൂപയുടെ വില്‍പ്പനയോടെ, പുരുഷന്മാരുടെ ഡിയോഡറന്റ് വിഭാഗത്തിലെ മികച്ച അഞ്ച് കമ്പനികളിലൊന്നാണ് റെയ്മണ്ട്, ബ്രാന്‍ഡഡ് കോണ്ടം വിഭാഗത്തിലെ മൂന്നാമത്തെ വലിയ താരമാണ് ഇവര്‍. അതേസമയം മുഖ്യധാരാ സോപ്പുകളിലും ഷാംപൂ വിപണിയിലും റെയ്മണ്ട് മുന്‍നിര കമ്പനികളിലൊന്നാണ്.


ഗോദ്‌റജ് കണ്‍സ്യൂമറിന്റെ ഓഹരി വില 1.7 ശതമാനം ഇടിഞ്ഞ് 975.00 രൂപയിലാണ്. 2.87 ശതമാനം നഷ്ടത്തില്‍ 1711 രൂപയാണ് റെയ്മണ്ടിന്റെ ഇന്നത്തെ ഓഹരി മൂല്യം

Tags:    

Similar News