എഫ്എംസിജികള്‍ക്ക് വെല്ലുവിളിയായി സെപ്റ്റംബര്‍ പാദം
- ഇന്ത്യന്‍ റോബസ്റ്റയുടെ വിളവെടുപ്പില്‍ കാലാവസ്ഥാ വ്യതിയാനം പ്രതിഫലിച്ചേക്കാം
ഇന്ത്യയുടെ എഫ്എംസിജി വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തി സെപ്റ്റംബര്‍ പാദം. മികച്ച ഉപഭോക്തൃ സാഹചര്യങ്ങള്‍ക്കും ഗ്രാമീണ ഉപയോഗ വര്‍ധനനയക്കും ഇടയിലാണ് ഈ പ്രതിസന്ധി. ചില പ്രദേശങ്ങളിലെ ഭക്ഷ്യ വിലക്കയറ്റവും കനത്ത മഴയും സെപ്റ്റംബര്‍ പാദത്തിലെ ഡിമാന്റിനെ ബാധിച്ചു. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്റ് മന്ദഗതിയിലാണ്. ജൂണ്‍ പാദത്തില്‍ പ്രകടമായ മുന്നേറ്റം രണ്ടാം പാദമായ സെപ്റ്റംബറില്‍ തുടരാനായില്ലെന്നതും ശ്രദ്ധേയമാണ്.
മഴയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍, ഉത്പാദനത്തിലെ കുറവ്, ഗോതമ്പ്, മൈദ, പഞ്ചസാര, ഉരുളക്കിഴങ്ങ്, കാപ്പി മുതലായ ചില ഉത്പന്നങ്ങളുടെ വിലക്കയറ്റം തുടങ്ങിയവ ആശങ്കയുണര്‍ത്തുന്നുവെന്ന് എച്ച് യുഎല്‍, ഐടിസി, നെസ്ലെ തുടങ്ങിയ മുന്‍നിര എഫ്എംസിജി കമ്പനികള്‍ പറയുന്നു. ചെലവുകളില്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തുന്നതും വില്‍പ്പനയെ. ഇത് എഫ്എംസിജി വില്‍പ്പനയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ വരുന്ന ഗ്രാമീണ ഡിമാന്‍ഡിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മഴയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ ചോളം, പഞ്ചസാര, എണ്ണക്കുരു, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല ആഗോള വിതരണ കമ്മി കാരണം കാപ്പി വില അസ്ഥിരമായി തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനം കാപ്പി ഇനമായ ഇന്ത്യന്‍ റോബസ്റ്റയുടെ വിളവെടുപ്പില്‍ പ്രതിഫലിച്ചേക്കാം. ഇത് എഫ്എംസിജി ഉത്പന്നങ്ങളുടെ വില നിർണയത്തെ ബാധിച്ചേക്കാമെന്ന് നെസ്ലെ ഇന്ത്യ പറയുന്നു.
അതേസമയം നഗരങ്ങളില്‍ വളര്‍ച്ച കാണുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ എഫ്എംസിജി കമ്പനികള്‍ ഇ-കൊമേഴ്‌സിലും മികച്ച പ്രകടനം തുടരുകയാണ്. മുന്‍നിര എഎഫ്എംസിജി കമ്പനികള്‍ പോലും പ്രാദേശിക ഉത്പന്നങ്ങളുമായി കിടമത്സരം നേരിടുന്നുണ്ട്. പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും ഇടയില്‍ കുറച്ചുകാലമായി മന്ദഗതിയിലായിരുന്ന ഈ ചെറുകിട കമ്പനികള്‍ തിരിച്ചുവരവ് അടയാളപ്പെടുത്തിയിരിക്കുകയാണ്. തേയില ബിസിനസില്‍ ചെറുകിട കമ്പനികളുടെ വിപണി മൂല്യം വലിയ എഫ്എംസിജി കമ്പനികളേക്കാള്‍ 1.4 മടങ്ങ് വര്‍ധിച്ചു. ഡിറ്റര്‍ജന്റ് വിഭാഗത്തില്‍ ചെറിയ കമ്പനികളുടെ വിപണി മൂല്യം 6 മടങ്ങാണ് വര്‍ധിച്ചത്.