പതഞ്ജലിക്കെതിരെ തിരിഞ്ഞ് കേന്ദ്രം: സുപ്രീം കോടതി ഇന്ന് വിധി പറയും

  • പതഞ്ജലിയുടെ അവകാശ വാദങ്ങള്‍ക്കെതിരം നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രം
  • ആധുനിക വൈദ്യ ശാസ്ത്രത്തെ വെല്ലുവിളിച്ചുള്ള പരസ്യങ്ങള്‍ പ്രചരിക്കുന്നതിനെ വിലക്കിയിരുന്നെന്ന് കേന്ദ്രം
  • തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ബാബാ രാംദേവും ബാലകൃഷ്ണയും കോടതിയില്‍

Update: 2024-04-10 06:36 GMT

തെറ്റിദ്ധാരണ പരത്തുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസില്‍ പതഞ്ജലിക്കെതിരെ സത്യവാങ്മൂലവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട പരസ്യങ്ങള്‍ നല്‍കരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും സുപ്രീം കോടി സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പല തവണ പ്രചരിപ്പിച്ച കേസില്‍ കേന്ദ്ര നിലപാട് സുപ്രീം കോടതി ആരാഞ്ഞിരുന്നു. പതഞ്ജലി ആയുര്‍വേദയുടെ സഹ സ്ഥാപകനായ ബാബ രാംദേവും മാനേജിംഗ് ഡയറക്ടറായ ആചാര്യ ബാലകൃഷ്ണയും സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ഇരുവരും കോടതി മുന്‍പാകെ വ്യക്തമാക്കിയിട്ടുണ്ട്.

ആയുഷ് മാന്ത്രാലയം പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് മുന്‍പാണ് കൊവിഡ് പ്രതിരോധ മരുന്നെന്ന രീതിയില്‍ ഉല്‍പ്പന്നം പ്രചരിച്ചതിരുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. രോഗശാന്തി അവകാശപ്പെടുന്ന പരസ്യങ്ങള്‍ക്കെതിരെ പരിശോധിച്ച് നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. കേന്ദ്രം ഇത്തരത്തില്‍ സമയോചിതമായ നടപടികളെടുത്തിരുന്നു. അതേസമയം ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ കോവിഡ് ഭേദമാക്കുമെന്ന പറയുന്ന പതഞ്ജലി കോറോണിലിന്റെ പരസ്യം പ്രചരിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നതാണ്.

വിശദമായ പരിശോധനയ്ക്ക് ശേഷം കൊവിഡ് ഭേദമാക്കാന്‍ ഈ ഉത്പന്നത്തിന് സാധിക്കില്ലെന്നും കണ്ടെത്തിയതായും ഇത്തരം പരസ്യങ്ങല്‍ നിര്‍ത്താന്‍ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.


Tags:    

Similar News