മെഡിമിക്‌സ് ഓഹരി വിറ്റ് 450 കോടി സമാഹരിക്കും

  • ഓഹരി വില്‍‍പ്പനയ്ക്ക് ശേഷവും നിയന്ത്രണം ചോലയില്‍ ഗ്രൂപ്പിന്

Update: 2023-10-11 10:00 GMT

രാജ്യത്തെ മുന്‍നിര ആയുര്‍വേദ സോപ്പ് ബ്രാന്‍ഡായ മെഡിമിക്‌സിന്റെ നിര്‍മ്മാതാക്കളായ ചോലയില്‍ ഗ്രൂപ്പ് ഓഹരി വില്‍പ്പനയിലൂടെ 400-450 കോടി രൂപ സമാഹരിക്കും. കമ്പനിയുടെ  20-25 ശതമാനം ഓഹരി വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഫണ്ട്  സമാഹരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഓഹരി വിറ്റഴിച്ചാലും കമ്പനിയുടെ നിയന്ത്രണാവകാശം ചോലയില്‍ ഗ്രൂപ്പിന് തന്നെയാകും.

നിക്ഷേപബാങ്കായ ഹൗലിഹാന്‍ ലോക്കിയെ ആണ്  ഫണ്ട് സമാഹരണച്ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. ഇതിനോടകം  ഫണ്ടിനായി   നിരവധി സ്രോതസ്സുകളെ  സമീപിച്ചിട്ടുണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്..

ഇന്ത്യന്‍ റെയില്‍വേയില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച മലയാളി വി പി സിദ്ധന്‍1969 ല്‍ ആരംഭിച്ചതാണ് മെഡിമിക്‌സ്. 1983 മുതലാണ് ചെന്നൈ ഫാക്ടറിയില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ സോപ്പ് ഉത്പാദനം തുടങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചോലയില്‍ ഗ്രൂപ്പിന്റെ വിറ്റുവരവ് 400 കോടി രൂപയാണ്. ഇത് 1000 കോടിയായി ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ ഉത്പന്നങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപണി വിപുലീകരിക്കുവാനാണ് കമ്പനി  ലക്ഷ്യമിടുന്നത്.

മുപ്പത്തിയഞ്ച് രാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള മെഡിമിക്സ് സോപ്പ് , ഷാംപൂ, ബോഡി വാഷ്, ഫേസ് വാഷ്, മോയ്‌സ്ചൈസര്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയാണ് കമ്പനിയുടെ മുഖ്യ വിപണി. ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നവിടങ്ങളില്‍ കമ്പിനിക്ക് സജീവ സാന്നിധ്യമുണ്ട്. 


 

Tags:    

Similar News