20 ബില്യന്‍ ഡോളര്‍ വരുമാനം നേടി കാന്‍ഡി ക്രഷ് സാഗ ഗെയിം

  • ജനപ്രിയ വീഡിയോ ഗെയിമാണ് കാന്‍ഡി ക്രഷ് സാഗ
  • യുഎസ് ആപ്പ് സ്റ്റോറുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഗെയിം ഫ്രാഞ്ചൈസിയാണ് കാന്‍ഡി ക്രഷ്

Update: 2023-09-28 11:33 GMT

ജനപ്രിയ വീഡിയോ ഗെയിമാണ് കാന്‍ഡി ക്രഷ് സാഗ വരുമാനത്തില്‍ റെക്കോര്‍ഡിട്ടു.

2012-ല്‍ ലോഞ്ച് ചെയ്ത കാന്‍ഡി ക്രഷ് സാഗ ഇതുവരെ വരുമാനമായി നേടിയത് 20 ബില്യന്‍ ഡോളറാണ്.

വെബ്‌സൈറ്റിലാണ് ആദ്യം കാന്‍ഡി ക്രഷ് സാഗ റിലീസ് ചെയ്തത്. പിന്നീട് ഫേസ്ബുക്കിലേക്കും മൊബൈല്‍ ഫോണിലേക്കും ചുവടുവച്ചു. ഇതിനോടകം കാന്‍ഡി ക്രഷ് സാഗ ഡൗണ്‍ലോഡ് ചെയ്തത് 500 കോടി തവണയാണ്.

തുടര്‍ച്ചയായി ആറ് വര്‍ഷമായി യുഎസ് ആപ്പ് സ്റ്റോറുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഗെയിം ഫ്രാഞ്ചൈസിയാണ് കാന്‍ഡി ക്രഷ്.

സമീപകാലത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്രയ്ക്കിടെ തന്റെ ടാബ്ലെറ്റില്‍ കാന്‍ഡി ക്രഷ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു. അതിന് ശേഷം ഏകദേശം 30 ലക്ഷം പേര്‍ കാന്‍ഡി ക്രഷ് ഡൗണ്‍ലോഡ് ചെയ്‌തെന്നാണു കണക്കുകള്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ലക്ഷകണക്കിനു പേര്‍ കാന്‍ഡി ക്രഷ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതോടെ കമ്പനി അവരുടെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (മുന്‍പ് ട്വിറ്റര്‍) ധോണിക്ക് നന്ദി അറിയിച്ചു.

Tags:    

Similar News