മ്യൂണിക്ക്-ബാങ്കോങ് വിമാനം ലാന്‍ഡ് ചെയ്തത് ഡല്‍ഹിയില്‍; കാരണം രസകരമാണ്

വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ദമ്പതികള്‍ തമ്മിലടിച്ചതിനെ തുടര്‍ന്നാണു ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കിയത്

Update: 2023-11-29 08:32 GMT

സ്വിറ്റ്‌സര്‍ലന്‍ഡ് നഗരമായ മ്യൂണിക്കില്‍ നിന്നും ബാങ്കോങ്ങിലേക്ക് പുറപ്പെട്ട ലുഫ്താന്‍സയുടെ എല്‍എച്ച് 772 വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഇന്ന് (നവംബര്‍ 29) രാവിലെയാണു സംഭവം നടന്നത്.

വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ദമ്പതികള്‍ തമ്മിലടിച്ചതിനെ തുടര്‍ന്നാണു ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കിയത്.

ജര്‍മന്‍കാരനായ യാത്രക്കാരനും അയാളുടെ തായ്‌ലന്‍ഡുകാരിയായ ഭാര്യയുമാണ് ആകാശയാത്രയ്ക്കിടെ തര്‍ക്കത്തിലേര്‍പ്പെട്ടത്.

ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തായ്‌ലന്‍ഡുകാരിയാണ് ആദ്യം ലുഫ്താന്‍സയുടെ പൈലറ്റിനെ സമീപിച്ചത്. വിഷയത്തില്‍ ഇടപെടണമെന്നും പൈലറ്റിനോട് അഭ്യര്‍ഥിച്ചു.

വിമാനത്തിലെ തര്‍ക്കത്തിനെ തുടര്‍ന്ന് പൈലറ്റ് വിമാനം പാകിസ്ഥാനിലിറക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും ലാന്‍ഡ് ചെയ്യാന്‍ പാകിസ്ഥാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ അധികൃതരുടെ സഹായമഭ്യര്‍ഥിച്ചത്.

ഡല്‍ഹിയിലെത്തിയതിനു ശേഷം പ്രശ്‌നക്കാരായ രണ്ട് യാത്രക്കാരെയും എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതിനു ശേഷം വിമാനം ലക്ഷ്യസ്ഥാനത്തേയ്ക്കു പുറപ്പെട്ടു.

Tags:    

Similar News