ഏപ്രിലില്‍ ടിവിഎസ് റൈഡറിന് റെക്കോര്‍ഡ് വില്‍പ്പന

  • ടിവിഎസ്സിന്റെ സ്‌കൂട്ടറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് എന്‍ ടോര്‍ക്കും, ജൂപ്പിറ്ററുമാണ്
  • 125 സിസി വിഭാഗത്തില്‍ വിപണിയില്‍ ടിവിഎസ് റൈഡറിനോട് മത്സരിക്കുന്നത് ഹോണ്ട ഷൈനും, ബജാജ് പള്‍സറും, ഹീറോ ഗ്ലാമറും, സൂപ്പര്‍ സ്‌പ്ലെന്‍ഡറും, എക്‌സ്ട്രീം 125 ആറുമാണ്
  • ഈ വര്‍ഷം ഏപ്രിലില്‍ മാത്രം ടിവിഎസ് റൈഡര്‍ വിറ്റത് 51,098 യൂണിറ്റുകളാണ്

Update: 2024-05-17 11:37 GMT

പുതിയ സാമ്പത്തിക വര്‍ഷം (2024-25) മികച്ച തുടക്കത്തോടെയാണ് ടിവിഎസ് ആരംഭിച്ചിരിക്കുന്നത്. ഏപ്രിലില്‍ ആഭ്യന്തര വിപണിയില്‍ ടുവീലര്‍ വില്‍പ്പനയില്‍ 29 ശതമാനം വര്‍ധനയോടെ 3,01,449 യൂണിറ്റിലെത്തി.

ഏപ്രിലില്‍1,32,339 സ്‌കൂട്ടറുകളും

1,27,186 മോട്ടോര്‍സൈക്കിളുകളും

41,924 മോപ്പെഡുകളും ഉള്‍പ്പെടെയുള്ള ടുവീലര്‍ വിഭാഗത്തിലാണ് 29 ശതമാനം വര്‍ധന കൈവരിച്ചത്.

ടിവിഎസ്സിന്റെ സ്‌കൂട്ടറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് എന്‍ ടോര്‍ക്കും, ജൂപ്പിറ്ററുമാണ്.

മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലാകട്ടെ, ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ടിവിഎസ് റൈഡര്‍ 125 ുമാണ്.

125 സിസി വിഭാഗത്തില്‍ ടിവിഎസ്സ് പുറത്തിറക്കിയ ആദ്യ മോഡലാണ് റൈഡര്‍.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ റൈഡര്‍ 4,78,443 യൂണിറ്റുകളാണ് വിറ്റത്. ടിവിഎസ് അപ്പാച്ചെ വിറ്റതാകട്ടെ 3,78,072 യൂണിറ്റുകളാണ്.

ഈ വര്‍ഷം ഏപ്രിലില്‍ മാത്രം ടിവിഎസ് റൈഡര്‍ വിറ്റത് 51,098 യൂണിറ്റുകളാണ്.

125 സിസി വിഭാഗത്തില്‍ വിപണിയില്‍ ടിവിഎസ് റൈഡറിനോട് മത്സരിക്കുന്നത് ഹോണ്ട ഷൈനും, ബജാജ് പള്‍സറും, ഹീറോ ഗ്ലാമറും, സൂപ്പര്‍ സ്‌പ്ലെന്‍ഡറും, എക്‌സ്ട്രീം 125 ആറുമാണ്.

നാല് വേരിയന്റുകളില്‍ ലഭ്യമാകുന്ന റൈഡറിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 95,219 രൂപയിലാണ് ആരംഭിക്കുന്നത്.

റൈഡര്‍ എസ്എക്‌സിന്റെ വില 1.04 ലക്ഷം രൂപയുമാണ്.

Tags:    

Similar News