ഡ്യുവല്‍ ചാനല്‍ എബിഎസ് ഉള്ള ടിവിഎസ് അപ്പാച്ചെ ആര്‍ ടിആര്‍ 160 4വി എത്തി

  • ടിവിഎസ് മോട്ടോസോളിന്റെ മൂന്നാം പതിപ്പിലാണ് ബൈക്ക് അവതരിപ്പിച്ചത്
  • ടിവിഎസ് മോട്ടോറിന്റെയും പെട്രോണാസിന്റെയും സഹകരണം അടുത്ത സീസണിലും

Update: 2023-12-10 07:44 GMT

ടൂ വീലര്‍, ത്രീ വീലർ നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ ഡ്യുവൽ ചാനൽ എബിഎസും വോയ്‌സ് അസിസ്റ്റും സജ്ജീകരിച്ച ടിവിഎസ് അപ്പാച്ചെ 160 4വി മോട്ടോർസൈക്കിൾ വിപണിയില്‍ അവതരിപ്പിച്ചു. 

1,34,990 രൂപ (എക്‌സ്-ഷോറൂം തമിഴ്‌നാട്) വിലയുള്ള പുതിയ ബൈക്ക്, മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന്റെ അനുഭൂതിക്കൊപ്പം സുരക്ഷിതത്വത്തിനായുള്ള ടിവിഎസ് മോട്ടോറിന്റെ പ്രതിബദ്ധതയും ഉറപ്പാക്കുന്നുവെന്ന് കമ്പനി പറയുന്നു. 

ഗോവയിൽ ടിവിഎസ് മോട്ടോറിന്റെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിൾ ഫെസ്റ്റിവലായ ടിവിഎസ് മോട്ടോസോളിന്റെ മൂന്നാം പതിപ്പിലാണ് ബൈക്ക് അവതരിപ്പിച്ചത്. ടിവിഎസ് മോട്ടോറിന്റെയും പെട്രോണാസിന്റെയും സഹകരണം അടുത്ത സീസണിലേക്കുള്ള വിപുലീകരിക്കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിലുണ്ടായി.

"രണ്ട് ബ്രാൻഡുകളുടെയും മൂല്യങ്ങളോടും ഐഡന്റിറ്റിയോടും യോജിക്കുന്ന തരത്തില്‍ കോ-ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലാകും പങ്കാളിത്തത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക.", കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ടിവിഎസ് മോട്ടോർ കമ്പനി 2022-ലാണ് പെട്രോനാസുമായിപങ്കാളിത്തം ആരംഭിച്ചത്. വിവിധ റേസ് ഫോർമാറ്റുകളിലായി 80 ശതമാനം വിജയങ്ങളുമായി ഈ പങ്കാളിത്തം രണ്ട് സീസണുകൾ പൂർത്തിയാക്കി. 

"ബൈക്കിംഗ് കമ്മ്യൂണിറ്റിയുടെ വൈവിധ്യമാർന്ന താൽപ്പര്യങ്ങൾക്ക് അനുസൃതമായി മോട്ടോർ സൈക്കിൾ അനുഭവങ്ങളുടെ ഒരു സമ്പൂർണ്ണ ശ്രേണി പ്രദാനം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ടിവിഎസ് മോട്ടോസോള്‍." കമ്പനിയുടെ ബിസിനസ് പ്രീമിയം മേധാവി വിമൽ സംബ്ലി പറഞ്ഞു.

ഇളം നീല, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ടിവിഎസ് അപ്പാച്ചെയുടെ പുതിയ വേരിയന്റ് ലഭ്യമാകും.

Tags:    

Similar News