റോബോ ടാക്‌സി വൈകുന്നു; ടെസ്ലയ്ക്ക് തിരിച്ചടി

  • രണ്ട് മാസത്തെ കാലതാമസമാണ് കമ്പനി അറിയിച്ചിട്ടുള്ളത്
  • മസ്‌ക് മുമ്പ് ഇവന്റിനുള്ള തീയതി നിശ്ചയിച്ചത് കമ്പനിക്ക് കൂടുതല്‍ മൂലധനനേട്ടത്തിന് കാരണമായിരുന്നു

Update: 2024-07-12 02:46 GMT

ടെസ്ല ഇന്‍കോര്‍പ്പറേഷന്‍ അതിന്റെ റോബോടാക്സി ലോഞ്ചിംഗ് ഒക്ടോബറിലേക്ക് മാറ്റി. കൂടുതല്‍ പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കുന്നതിന് പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്ന ടീമുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏകദേശം രണ്ട് മാസത്തെ കാലതാമസം കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കാറിന്റെ ചില ഘടകങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഈ ആഴ്ച ഡിസൈന്‍ ടീമിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എലോണ്‍ മസ്‌ക് മാസങ്ങള്‍ക്ക് മുമ്പ് ഇവന്റിനുള്ള പ്രാരംഭ തീയതി ഓഗസ്റ്റ് 8 ന് നിശ്ചയിച്ചു. ഇത് 11 ദിവസത്തെ നേട്ടത്തിന് കാരണമായി, ഇത് ടെസ്ലയുടെ വിപണി മൂലധനത്തിലേക്ക് 257 ബില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇവന്റിനുള്ള കാലതാമസം വര്‍ത്തയായതോടെ വ്യാഴാഴ്ച ഇന്‍ട്രാഡേ ട്രേഡിംഗില്‍ സ്റ്റോക്ക് 8.3% വരെ ഇടിഞ്ഞു.

ഒരു ഓട്ടോണമസ് ടാക്സി സര്‍വീസ് സൃഷ്ടിക്കുക എന്ന ആശയം വര്‍ഷങ്ങളായി ടെസ്ലയെ ചുറ്റിപ്പറ്റി മുന്നോട്ടു പോകുന്നു. ടെസ്ലയുടെ ഏറ്റവും താങ്ങാനാവുന്ന കാറായ മോഡല്‍ 3 സെഡാനേക്കാള്‍ വിലകുറഞ്ഞ ഒരു ഇലക്ട്രിക് വാഹനമാകും ഇതെന്നാണ് പ്രതീക്ഷ.

കമ്പനി ഒരു പുതിയ മോഡല്‍ - സൈബര്‍ട്രക്ക് - അതിന്റെ ലൈനപ്പിലേക്ക് ചേര്‍ത്തിട്ടും, ടെസ്ല വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 6.6% കുറച്ച് കാറുകളാണ് വിതരണം ചെയ്തത്.

Tags:    

Similar News