പുതിയ സ്വിഫ്റ്റിനെ അവതരിപ്പിച്ച് സുസുക്കി

  • പുതിയ സ്വിഫ്റ്റില്‍ സുരക്ഷയ്ക്ക് മികച്ച സൗകര്യങ്ങളുണ്ടാവും
  • 2024-ന്റെ പകുതിയോടെ ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്
  • 360 ഡിഗ്രി കാമറ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടന്‍, പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ ഫീച്ചറുകളാണ്.

Update: 2023-10-25 12:12 GMT

ടോക്യോയില്‍ നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോ 2023-ല്‍ സുസുക്കി പുതിയ സ്വിഫ്റ്റ് കാറിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചു.

ഹാച്ച്ബാക്ക് വിഭാഗത്തില്‍പ്പെട്ട പുതിയ സ്വിഫ്റ്റ് 2024-ന്റെ പകുതിയോടെ ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്.

പുതിയ സ്വിഫ്റ്റിന് ടെയില്‍ ലാമ്പ്, ഹെഡ് ലാമ്പ് ഡിസൈന്‍ എന്നിവയില്‍ ശ്രദ്ധേയമായ അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇത് സ്വിഫ്റ്റിന് കൂടുതല്‍ ഷാര്‍പ്പ് ആയ രൂപം നല്‍കുകയും ചെയ്യുന്നു. ഡയമണ്ട് കട്ട് അലോയ് വീലാകട്ടെ, വാഹനത്തിന് തികച്ചും ഫ്രഷ് ഡിസൈന്‍ ലുക്ക് നല്‍കുന്നുണ്ട്.

പുതിയ സ്വിഫ്റ്റില്‍ സുരക്ഷയ്ക്ക് മികച്ച സൗകര്യങ്ങളുണ്ടാവുമെന്ന സൂചന നല്‍കുന്നുണ്ട്.

അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ഡ്രൈവ് മോണിറ്ററിങ് സിസ്റ്റം, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ്, ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട് എന്നിവയുണ്ടാകും.

പുതിയ തലമുറ ഫ്‌ളോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. 360 ഡിഗ്രി കാമറ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടന്‍, പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ മറ്റ് ഫീച്ചറുകളാണ്.

Tags:    

Similar News