ഇതുവരെ കണ്ടതൊന്നുമല്ല; വരാനിരിക്കുന്നത് ഹ്യുണ്ടായിയുടെ വെടിക്കെട്ട് ഐപിഒ

  • 39 ബില്യന്‍ ഡോളറിന്റെ വിപണി മൂല്യമാണു കണക്കാക്കുന്നത്
  • ഇന്ത്യയില്‍ വന്‍ വിപണി പങ്കാളിത്തമുള്ള കമ്പനികളിലൊന്നാണ് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി
  • ഏറ്റവും വലിയ ഐപിഒ എല്‍ഐസിയുടെ പേരിലാണുള്ളത്

Update: 2024-02-05 04:27 GMT

ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള പദ്ധതി തയാറാക്കാനായി നിരവധി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ കഴിഞ്ഞ ആഴ്ച സമ്മേളിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മിക്കവാറും 2024 ദീപാവലിക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഒ നടന്നാല്‍ അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമെന്നാണു വിലയിരുത്തുന്നത്. നിലവില്‍ ഏറ്റവും വലിയ ഐപിഒ എല്‍ഐസിയുടെ പേരിലാണുള്ളത്.

21,000 കോടി രൂപയായിരുന്നു എല്‍ഐസിയുടെ ഇഷ്യു സൈസ്.

ഏഷ്യയിലെ ഏറ്റവും സജീവ വിപണികളിലൊന്നായി ഇന്ത്യ ഈ വര്‍ഷം മാറുമെന്ന് ഏഷ്യയിലെ ഇക്വിറ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ് ബാങ്കര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് പ്രാദേശിക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമീപകാലത്തായി കൂടുതല്‍ ലിസ്റ്റിംഗുകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെയുള്ള മിക്ക ഐപിഒകളും നടന്നിരിക്കുന്നത് ഏഷ്യ-പസഫിക് എക്‌സ്‌ചേഞ്ചുകളിലാണ്.

ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്ക്

39 ബില്യന്‍ ഡോളറിന്റെ വിപണി മൂല്യമാണു കണക്കാക്കുന്നത്.

ഏകദേശം 30 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ഹ്യുണ്ടായ് ഇന്ത്യയില്‍ വന്‍ വിപണി പങ്കാളിത്തമുള്ള കമ്പനികളിലൊന്നു കൂടിയാണ്.

Tags:    

Similar News