എസ്ഡിഎല്‍ജിയുടെ ആദ്യ ഉല്‍പാദന കേന്ദ്രം ബെംഗളൂരുവില്‍ തുറന്നു
- അഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള നിര്‍മ്മാണ സജ്ജീകരണമാണ് ഉല്‍പാദന കേന്ദ്രത്തിന് ഉള്ളത്
- കൂടാതെ ഒരു ഷിഫ്റ്റില്‍ പ്രതിവര്‍ഷം 1,000 മെഷീനുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുമുണ്ട്
- വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകളിലുടനീളം ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം നേടാനാകുമെന്ന് കമ്പനി ഉറപ്പാക്കുന്നു
വോള്‍വോ ഗ്രൂപ്പിലെ അംഗമായ എസ്ഡിഎല്‍ജി, ബെംഗളൂരുവിലെ പീനിയയില്‍ ഇന്ത്യയിലെ ആദ്യത്തെ നിര്‍മ്മാണ കേന്ദ്രം തുറന്നു. അഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള നിര്‍മ്മാണ സജ്ജീകരണമാണ് ഉല്‍പാദന കേന്ദ്രത്തിന് ഉള്ളത്. കൂടാതെ ഒരു ഷിഫ്റ്റില്‍ പ്രതിവര്‍ഷം 1,000 മെഷീനുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുമുണ്ട്.
ക്വാറി, ഖനനം, റോഡുകള്‍, റെയില്‍വേ സൈഡിംഗ്, പോര്‍ട്ട് സെഗ്മെന്റുകള്‍ എന്നിവയില്‍ എസ്ഡിഎല്‍ജി ഗ്രോത്ത് മെഷീനുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകളിലുടനീളം ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം നേടാനാകുമെന്ന് കമ്പനി ഉറപ്പാക്കുന്നു. ഈ നാഴികക്കല്ല്, മൂല്യമുള്ള ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിറവേറ്റുന്നതിനൊപ്പം വിപണിയില്‍ ഞങ്ങളുടെ മത്സര നേട്ടം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് എസ്ഡിഎല്‍ജി ഇന്ത്യയിലെ ബിസിനസ്സ് മേധാവി സൂറത്ത് മേത്ത പറഞ്ഞു.
ഇന്ത്യയില്‍ ഉല്‍പ്പാദന സൗകര്യം ആരംഭിച്ചതോടെ, വിപണിയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് എസ്ഡിഎല്‍ജി ഇന്ത്യ ഒരുങ്ങുകയാണ്. എസ്ഡിഎല്‍ജി പുതിയ ഉല്‍പാദന കേന്ദ്രം ആരംഭിച്ചതിലൂടെ ഇന്ത്യന്‍ വിപണിക്ക് അനുസൃതമായ പുതിയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പാദനത്തിന്റെയും പ്രോത്സാഹനം കാണാനാകും.