മുച്ചക്രവാഹനവില്പനയില്‍ റെക്കോര്‍ഡ്

മുച്ചക്ര വാഹന വില്പനയിൽ 65.66 ശതമാനം വർധന

Update: 2023-10-13 11:16 GMT

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലെ മുച്ചക്ര വാഹനങ്ങളുടെ വില്പന 5.33 ലക്ഷം യൂണിറ്റിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ 3.22 ലക്ഷം യൂണിറ്റിനേക്കാള്‍ 65.66 ശതമാനം വളര്‍ച്ചയാണിത്.

ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ അസോസിയേഷന്‍സ് ഡീലേഴ്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഓട്ടോ വില്‍പ്പന ഒമ്പതു ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസമായ ഏപ്രിലില്‍ വില്‍പ്പനയില്‍ നാലു ശതമാനം ഇടിവു കാണിച്ച മേഖല സെപ്റ്റംബറായപ്പോഴേയ്ക്കും 20 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ നേടിയിത്. വരും മാസങ്ങളിലും ഇതേ വളര്‍ച്ചാ മൊമന്റം തുടരുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.

കാര്‍ വില്‍പ്പന

തടസങ്ങള്‍ ഏറെയുണ്ടെങ്കിലും രാജ്യത്തെ കാര്‍ വിപണി സ്ഥിരതയോടെ തിരിച്ചുവരികയാണ്. നടപ്പുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1,80,8311 യൂണിറ്റാണ്  വിറ്റത്. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 1 ,70,2905 യൂണിറ്റിനേക്കാള്‍ ആറു ശതമാനം കൂടുതലാണ്.

ഇരുചക്രവാഹന വില്‍പ്പന മുന്‍വര്‍ഷം ആദ്യപകുതിയിലെ 73,13,930 യൂണിറ്റില്‍നിന്നും 7.03 ശതമാനം വളര്‍ച്ചയോടെ 78,28,015 യൂണിറ്റായി. ഈ കാലയളവില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 4,65,097 യൂണിറ്റാണ്. മുന്‍വര്‍ഷമിതേ കാലയളവിലെ 4,50,458 യൂണിറ്റിനേക്കാള്‍ 3.25 ശതമാനം കൂടുതല്‍.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ട്രാക്ടര്‍ വില്പന 4.44 ലക്ഷം യൂണിറ്റുകളോടെ 14 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. മുന്‍വര്‍ഷമിതേ കാലയളവില്‍ വില്‍പ്പന 3,89,815 യൂണിറ്റായിരുന്നു. ട്രാക്ടറുകളുടെ വില്‍പ്നയില്‍ കഴിഞ്ഞ മാസം രണ്ടു ശതമാനം കുറവുണ്ടായെങ്കിലും 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെക്കോര്‍ഡ് വില്പനയാണ് ഉണ്ടായത്.

മൊത്തം വില്പനയുടെ 55 ശതമാനം ഇരുചക്ര വാഹനങ്ങളും ട്രാക്ടറുകളും വാങ്ങുന്നത് രാജ്യത്തിന്റെ ജനസംഖ്യയില്‍ ഏകദേശം മൂന്നില്‍ രണ്ട് വരുന്ന ഗ്രാമീണ ഇന്ത്യയില്‍ ആണ്.

സെപ്റ്റംബറില്‍ മൊത്തം ഓട്ടോ മൊബൈല്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ 15.63 ലക്ഷം യൂണിറ്റില്‍ നിന്ന് 18.82 ലക്ഷം ആയി ഉയര്‍ന്നു.

Tags:    

Similar News