ബൈക്ക് ടാക്‌സി സര്‍വീസുമായി ഒല; 5 കിലോമീറ്ററിന് 25 രൂപ

10 കിലോമീറ്ററിന് 50 രൂപ ഈടാക്കു

Update: 2023-09-16 11:28 GMT

ബഹുരാഷ്ട്ര റൈഡ് ഷെയറിംഗ് കമ്പനിയായ ഒല കാബ്‌സ് ബെംഗളുരുവില്‍ ബൈക്ക് ടാക്‌സി സര്‍വീസ് പുനരാരംഭിച്ചു.

സര്‍വീസ് ഉപയോഗിക്കുന്ന ബൈക്ക് ടാക്‌സി എല്ലാം ഇലക്ട്രിക് വാഹനമായ എസ്1 സ്‌കൂട്ടറായിരിക്കുമെന്നും സിഇഒ ഭവീഷ് അഗര്‍വാള്‍ അറിയിച്ചു.

ഉപഭോക്താക്കളില്‍ നിന്ന് 5 കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയും ഈടാക്കുമെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തുടനീളം സേവനം വ്യാപിപ്പിക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു.

നേരത്തെ ബെംഗളുരുവില്‍ ബൈക്ക് ടാക്സികള്‍ ഒല ഓടിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇലക്ട്രിക് ബൈക്ക് ടാക്‌സികള്‍ ഓടിക്കുന്നത്.

2021 ജൂലൈയില്‍ ഇലക്ട്രിക് ബൈക്ക് ടാക്സി നയം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ ഇതുവരെ, സംസ്ഥാനത്ത് ബൈക്ക് ടാക്സി സര്‍വീസ് ആരംഭിക്കാന്‍ ഒരു ഓപ്പറേറ്റര്‍ക്കും സാധിച്ചിരുന്നില്ല.

2022 ഡിസംബറില്‍, കര്‍ണാടക ഗതാഗത വകുപ്പ് ഇരുചക്ര വാഹന വാടക കമ്പനിയായ ബൗണ്‍സിന് ആദ്യ ഇ-ബൈക്ക് ടാക്‌സി ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ സേവനങ്ങള്‍ ആരംഭിച്ചിട്ടില്ല, പകരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണു ബൗണ്‍സ്.

നിലവില്‍ റാപിഡോയും ഊബറും ബെംഗളുരുവില്‍ ഇലക്ട്രിക് ഇതര ബൈക്ക് ടാക്‌സികള്‍ ഓടിക്കുന്നുണ്ട്.

Tags:    

Similar News