ഇവി വിപണി കൈപ്പിടിയിലാക്കാന്‍ എസ് 1 എക്‌സുമായി ഒല; ഡെലിവറി ഡിസംബറില്‍
- എസ് 1 എക്‌സ് എന്ന മോഡലാണു പുതിയതായി ഒല വിപണിയില്‍ അവതരിപ്പിച്ചത്
- ഒല ഇലക്ട്രിക്കിന്റെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വിപുലമായി
ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മുടിചൂടാ മന്നനാണ് ഒല. വിപണിയില്‍ കൂടുതല്‍ പിടിമുറക്കുന്നതിന്റെ ഭാഗമായി ഒല പുതിയ മോഡല്‍ ഓഗസ്റ്റ് 15ന് അവതരിപ്പിച്ചിരിക്കുകയാണ്.
എസ് 1 എക്‌സ് എന്ന മോഡലാണു പുതിയതായി ഒല വിപണിയില്‍ അവതരിപ്പിച്ചത്. 79,999 രൂപ വിലയുള്ളതാണ് എസ് 1 എക്‌സ് (2kWh).
ഇത് പ്രാരംഭ വിലയാണ് (ഇന്‍ഡ്രൊടക്റ്ററി പ്രൈസ്). ഓഗസ്റ്റ് 21 വരെയായിരിക്കും ഈ വിലയില്‍ ലഭ്യമാവുക. അതു കഴിയുമ്പോള്‍ 89,999 രൂപയായിരിക്കും വില.
എസ് 1 എക്‌സ് മൂന്ന് വേരിയന്റുകളിലാണു വില്‍ക്കുക. എസ് 1 എക്‌സ് (2kWh) , എസ് 1 എക്‌സ് (3 kWh), എസ് 1 എക്‌സ് പ്ലസ് (3 kWh) എന്നിങ്ങനെയുള്ള പേരുകളിലാണ് മൂന്ന് വേരിയന്റുകള്‍. 2kWh, 3 kWh എന്നിങ്ങനെയായി രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ടാവും.
ബുക്കിംഗ് ഉടന്‍ തന്നെ ആരംഭിക്കും. 2023 ഡിസംബറോടെ ഡെലിവറി ആരംഭിക്കുമെന്നും ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
എസ് 1 എക്‌സ് എന്ന പുതിയ മോഡല്‍ സ്‌കൂട്ടര്‍ പുറത്തിറക്കിയതോടെ ഒല ഇലക്ട്രിക്കിന്റെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വിപുലമായി. എസ് 1 എക്‌സിനു പുറമെ എസ് 1 എയര്‍, എസ് 1 പ്രോ എന്നിവ ഉള്‍പ്പെടുന്നതാണ് ഒല ഇലക്ട്രിക്കിന്റെ പോര്‍ട്ട്‌ഫോളിയോ.