കാര്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാന്‍ മിത്സുബിഷി; ടിവിഎസ് മൊബിലറ്റിയില്‍ 30% ഓഹരി സ്വന്തമാക്കി
- കാര്‍ വില്‍പ്പനയ്ക്കു പുറമെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് വാങ്ങാനും സൗകര്യമൊരുക്കും
- ടിവിഎസ് മൊബിലിറ്റി ഡീലര്‍ഷിപ്പുകളില്‍ മിത്സുബിഷി തങ്ങളുടെ ജീവനക്കാരെ വിന്യസിക്കും
- ടിവിഎസ് മൊബിലിറ്റിക്ക് ഇപ്പോള്‍ രാജ്യത്ത് 150 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്.
ജാപ്പനീസ് വ്യാപാര ഭീമനാണ് മിത്സുബിഷി കോര്‍പ്പറേഷന്‍.
ഇന്ത്യയില്‍ ഉടനീളം കാര്‍ ഡീലര്‍ഷിപ്പുകള്‍ നടത്തുന്ന ടിവിഎസ് മൊബിലിറ്റിയുടെ 30 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കി ഈ വേനല്‍ക്കാലത്ത് ഇന്ത്യന്‍ കാര്‍ വില്‍പ്പന രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണു മിത്സുബിഷി.
ഇന്ത്യയില്‍ മിത്സുബിഷിയുടെ നിക്ഷേപം 33 ദശലക്ഷം ഡോളര്‍ മുതല്‍ 66 ദശലക്ഷം വരെ വരുമെന്നാണു കണക്കാക്കുന്നത്.
നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍, ടിവിഎസ് മൊബിലിറ്റി ഡീലര്‍ഷിപ്പുകളില്‍ മിത്സുബിഷി തങ്ങളുടെ ജീവനക്കാരെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കരാര്‍ പ്രകാരം, ഇന്ത്യയിലെ കാര്‍ വില്‍പ്പന സ്ഥാപനമായ ടിവിഎസ് മൊബിലിറ്റി അതിന്റെ കാര്‍ വില്‍പ്പന വിഭാഗം പിരിച്ചുവിടും. പുതുതായി രൂപീകരിച്ച സ്ഥാപനത്തില്‍ മിത്സുബിഷി 30 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കും എന്നുമാണ്.
പുതിയ സംരംഭത്തില്‍ ഓരോ കാര്‍ ബ്രാന്‍ഡിനും പ്രത്യേക സ്റ്റോറുകള്‍ സ്ഥാപിക്കാനാണു തീരുമാനം. ടിവിഎസ് മൊബിലിറ്റിക്ക് 150-ഓളം ഔട്ട്‌ലെറ്റുകള്‍ അടങ്ങിയ ശൃംഖലയാണുള്ളത്. ഈ ഔട്ട്‌ലെറ്റുകളില്‍ കാറും, ട്രക്കും, ബസ്സും വില്‍ക്കുന്നു. ഹോണ്ട, മഹീന്ദ്ര, റെനോ, അശോക് ലെയ്‌ലന്‍ഡ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളാണ് വില്‍ക്കുന്നത്.
മിത്സുബിഷി 30 ശതമാനം ഓഹരി സ്വന്തമാക്കുന്നതോടെ ടിവിഎസ് മൊബിലിറ്റിയുടെ കാര്‍ ബിസിനസ് മിത്സുബിഷി ഏറ്റെടുക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര കാര്‍ ഡീലര്‍ഷിപ്പുകളില്‍ ഒന്നായി മാറ്റിയെടുക്കാനും മിത്സുബിഷി ലക്ഷ്യമിടുന്നു.
ടിവിഎസ് മൊബിലിറ്റി കൈകാര്യം ചെയ്യുന്ന ഹോണ്ട കാറുകളുടെ വില്‍പ്പന വിപുലീകരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുക.
ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കാറുകളും ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പന നടത്തും.
പുതിയ കാറുകളുടെ വില്‍പ്പനയില്‍ ആഗോളതലത്തില്‍ തന്നെ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. ചൈനയും യുഎസ്സുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു മുന്‍പിലുള്ളത്.