ഇവി പോര്‍ട്ട്ഫോളിയോ വിപുലീകരിച്ച് മഹീന്ദ്ര

  • മഹീന്ദ്ര രണ്ട് പുതിയ ഇവികള്‍ അവതരിപ്പിച്ചു
  • ഡെലിവറികള്‍ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആരംഭിക്കും
  • ഇരു മോഡലുകളുടെയും വിലയും കമ്പനി പ്രഖ്യാപിച്ചു

Update: 2024-11-27 03:49 GMT

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് രാജ്യത്ത് ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു.

മുംബൈ ആസ്ഥാനമായുള്ള ഓട്ടോ മേജര്‍ രണ്ട് അടിസ്ഥാന മോഡലുകളാണ് -- BE 6e, XEV 9e അവതരിപ്പിച്ചത്. ഡെലിവറികള്‍ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

BE 6e, XEV 9e എന്നിവയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 18.9 ലക്ഷം രൂപയും 21.9 ലക്ഷം രൂപയുമാണ് (എക്‌സ്-ഷോറൂം) വിലയെന്ന് കമ്പനി അറിയിച്ചു.

'ഞങ്ങള്‍ക്ക് വളരെ മത്സരാധിഷ്ഠിത ഓഫറുകള്‍ ഉണ്ടെന്ന് കമ്പനി വിശ്വസിക്കുന്നു,' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ, ഫാം മേഖലകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു.

മറ്റ് വേരിയന്റുകളുടെ വില പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BE 6e 682 കിലോമീറ്ററും XEV 9e 656 കിലോമീറ്ററുമാണ് റേഞ്ചുള്ളതാണെന്ന് കമ്പനി അറിയിച്ചു. രണ്ട് ഇലക്ട്രിക് എസ്യുവികള്‍ക്കായുള്ള ഗോ-ടു-മാര്‍ക്കറ്റ് തന്ത്രം 2025 ജനുവരി അവസാനത്തോടെ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്ന് മഹീന്ദ്ര പറഞ്ഞു.

2025 ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രീ-പര്‍ച്ചേസ് ഡ്രൈവ് അനുഭവം നല്‍കുന്നതിനായി ലക്ഷ്വറി, പ്രീമിയം ബ്രാന്‍ഡുകളില്‍ നിന്നുള്ള 500 സ്‌പെഷ്യലിസ്റ്റുകളെ കമ്പനിയിലേക്ക് കൊണ്ടുവരികയാണെന്ന് കമ്പനി അറിയിച്ചു.

എം ആന്‍ഡ് എം തങ്ങളുടെ ഇലക്ട്രിക് വാഹന ബിസിനസില്‍ 12,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മേധാവികള്‍ അറിയിച്ചു. 

Tags:    

Similar News