ആവേശം വാരി വിതറി കരിസ്മ XMR 210 നാളെ ലോഞ്ച് ചെയ്യുന്നു
- കിടിലന്‍ ലുക്കും മികച്ച മൈലേജും പെര്‍ഫോമന്‍സുമായിരിക്കും കരിസ്മ എക്‌സ്എംആര്‍ 210ന്
- ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് ബ്രാന്‍ഡ് അംബാസഡര്‍
ഹീറോയുടെ പുലിക്കുട്ടി Karizma XMR 210 മുഖംമിനുക്കി തിരുവോണ നാളില്‍ എത്തുന്നു. പുതുമോഡിയിലെത്തുന്ന കരിസ്മയുടെ ടീസര്‍ സമീപ ആഴ്ചകളില്‍ ഹീറോ കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ടിരുന്നു. ഇത് കരിസ്മയുടെ ആരാധകരില്‍ ആവേശം വാനോളം വളര്‍ത്തുകയും ചെയ്തു.
കരിസ്മയുടെ ലോഞ്ചിലൂടെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ സാന്നിധ്യം വിപുലപ്പെടുത്തുക എന്നതായിരിക്കും ഹീറോ മോട്ടോകോര്‍പ്പ് ലക്ഷ്യമിടുന്നത്.
വിപണിയില്‍ ബജാജ് പള്‍സര്‍ ആര്‍എസ്200, യമഹ ആര്‍15, സുസുക്കി ജിക്‌സര്‍ എസ്എഫ്250 തുടങ്ങിയ മോഡലുകളെയായിരിക്കും കരിസ്മ നോട്ടമിടുന്നത്. 1.90-2.20 ലക്ഷം (എക്‌സ് ഷോറൂം) രൂപയായിരിക്കും വില.
കിടിലന്‍ ലുക്കും മികച്ച മൈലേജും പെര്‍ഫോമന്‍സുമായിരിക്കും കരിസ്മ എക്‌സ്എംആര്‍ 210ന്.
സ്പ്ലിറ്റ് സീറ്റുകള്‍, ഡിജിറ്റല്‍ കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 17 ഇഞ്ച് അലോയ് വീല്‍ എന്നിവയാണ് ബൈക്കിനുള്ളത്. മസ്‌കുലര്‍ ഫീല്‍ നല്‍കുന്നതാണു ഫ്യുവല്‍ ടാങ്ക്.
210 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ബൈക്കിന് കരുത്തുപകരും. ഇത് 25 ബിഎച്ച്പി പവറില്‍ പരമാവധി 20 Nm torque വരെ നല്‍കും.
ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് ബ്രാന്‍ഡ് അംബാസഡര്‍.