കരുത്ത കാട്ടി ജാഗ്വാര്‍ ഇന്ത്യ
- കമ്പനിയുടെ ഇന്ത്യയിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രകടനം
- 2009 ല്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്
- ഉയര്‍ന്ന നിലവാരമുള്ള പ്രീമിയം ആഡംബര വാഹനങ്ങള്‍ക്ക ഇന്ത്യയില്‍ വില്‍പ്പന കൂടി
ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ റീട്ടെയില്‍ വില്‍പ്പനയില്‍ 81 ശതമാനം വര്‍ധന. ഇതോടെ ജെഎല്‍ആര്‍ ഇന്ത്യയുടെ വില്‍പ്പന രേഖപ്പെടുത്തി 4,436 യൂണിറ്റിലെത്തി.
2009 ല്‍ കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിയതിന് ശേഷം വിപണിയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് 81 ശതമാനം വാര്‍ഷിക വളര്‍ച്ച. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രകടനമാണിതെന്ന് ജെഎല്‍ആര്‍ ഇന്ത്യ വ്യക്തമാക്കി. എസ്യുവികള്‍, റേഞ്ച് റോവര്‍, ഡിഫന്‍ഡര്‍ എന്നിവയുടെ റീട്ടെയില്‍ വില്‍പ്പന യഥാക്രമം 160 ശതമാനവും 120 ശതമാനവും പ്രതിവര്‍ഷാടിസ്ഥാനത്തില്‍ വര്‍ധിച്ചു.
പുതിയതായി പുറത്തിറക്കിയ 2024 മോഡല്‍ ഇയര്‍ 'ഡിസ്‌കവറി സ്പോര്‍ട്ട്', 'റേഞ്ച് റോവര്‍ ഇവോക്ക്' എന്നിവയ്ക്ക് യഥാക്രമം 50 ശതമാനം, 55 ശതമാനം എന്നിങ്ങനെ വളര്‍ച്ച സ്വന്തമാക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം, ജെഎല്‍ആര്‍ ഇന്ത്യ റീട്ടെയില്‍ വില്‍പ്പന റെക്കോര്‍ഡുകളുടെ ഒരു പരമ്പര കൈവരിച്ചെന്നും, അതിന്റെ ഫലമായി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു വര്‍ഷത്തെ പൂര്‍ണ നേട്ടം കൈവരിക്കാന്‍ സാധിച്ചെന്നും ജെല്‍ആര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ അംബ പറഞ്ഞു.
'ഞങ്ങളുടെ നയങ്ങളിലും കാഴ്ചപ്പാടിലും ആത്മവിശ്വാസമുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ നേട്ടം തുടരും. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഉല്‍പ്പന്ന സെഗ്മെന്റുകളില്‍, പ്രത്യേകിച്ച് റേഞ്ച് റോവര്‍, ഡിഫെന്‍ഡര്‍ ബ്രാന്‍ഡുകള്‍ എന്നിവയിലുടനീളം നല്ല നേട്ടങ്ങള്‍ സ്വന്തമാക്കാനായി. ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രീമിയം ആഡംബര വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം,' രാജന്‍ അംബ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ സര്‍ട്ടിഫൈഡ് പ്രീ-ഉടമസ്ഥതയിലുള്ള ബിസിനസ് പ്രതിവര്‍ഷം 28 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. നാലാം പാദത്തിലെ മൊത്തം റീട്ടെയില്‍ വില്‍പ്പന 854 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം ഉയര്‍ന്നു.