പുതിയ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കുമായി ഹോണ്ട
- ബുക്കിംഗ് ആരംഭിച്ചു
- ഫെബ്രുവരിയില്‍ ഡെലിവറി ആരംഭിക്കും
- വെള്ള, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലാണു ബൈക്ക് ലഭ്യമാവുക
ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ എന്‍എക്‌സ് 500 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.
ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 5.90 ലക്ഷം രൂപയാണ്.
ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണു എന്‍എക്‌സ് 500 വില്‍പ്പന നടത്തുക.
ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പില്‍ ടോക്കണ്‍ തുകയായ 10,000 രൂപ നല്‍കി ബുക്ക് ചെയ്യാന്‍ കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി മുതല്‍ ഡെലിവറി ആരംഭിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.
വെള്ള, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലാണു ബൈക്ക് ലഭ്യമാവുക.
ലിക്വിഡ് കൂള്‍ഡ് 471 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഹോണ്ട എന്‍എക്‌സ് 500 ന് കരുത്ത് പകരുക.
47.5 എച്ച്പി കരുത്തും 43 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനും 6 സ്പീഡ് ഗിയര്‍ ബോക്‌സുമുണ്ട് ഹോണ്ട എന്‍എക്‌സ് 500 ന്.
19 ഇഞ്ച് ആണ് ഫ്രണ്ട് വീല്‍. റിയര്‍ വീല്‍ 17 ഇഞ്ചുമുണ്ട്.