കാര്‍ സ്വന്തമാക്കാം, പേയ്‌മെന്റിന് കറന്‍സി നോട്ട് വേണ്ട പകരം ക്രിപ്‌റ്റോ മതി

ഫെരാരിയുടെ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാറുകള്‍ പര്‍ച്ചേസ് ചെയ്യാനാണ് സംവിധാനം ഒരുക്കിയത്

Update: 2023-10-14 10:51 GMT

കാര്‍ സ്വന്തമാക്കണമെങ്കില്‍ പേയ്‌മെന്റ് നടത്താന്‍ കറന്‍സി നോട്ടുകള്‍ വേണം. എന്നാല്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഫെരാരി ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് കസ്റ്റമര്‍ക്ക് പേയ്‌മെന്റ് നടത്താനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ്. ഇപ്പോള്‍ ഈ സൗകര്യം അമേരിക്കയിലാണ് ഒരുക്കിയിരിക്കുന്നതെങ്കിലും സമീപ ഭാവിയില്‍ യൂറോപ്പിലേക്കും ഈ സൗകര്യം വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചു ഫെരാരിയുടെ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാറുകള്‍ പര്‍ച്ചേസ് ചെയ്യാനാണ് ഇപ്പോള്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

വിപണിയില്‍ നിന്നും സമ്പന്നരായ കസ്റ്റമര്‍മാരുടെ അഭ്യര്‍ഥന മാനിച്ചാണു ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചു പേയ്‌മെന്റ് നടത്താന്‍ സൗകര്യമൊരുക്കിയതെന്ന് ഫെരാരി ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമേഴ്‌സ്യല്‍ ഓഫീസര്‍ എന്റിക്കോ ഗലീറിയ പറഞ്ഞു.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ യുഎസ് ഉള്‍പ്പെടുന്ന അമേരിക്കന്‍ മേഖലയിലേക്ക് ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ഫെരാരി 1800-ലധികം കാറുകളാണു കയറ്റി അയച്ചത്.

ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോ കറന്‍സികളും അസ്ഥിരമായതിനാല്‍ ഇടപാടുകള്‍ക്കോ പേയ്‌മെന്റുകള്‍ക്കോ ഈ കറന്‍സിയെ ഉപയോഗിക്കാറില്ല. എന്നാല്‍ ബ്ലൂ ചിപ് കമ്പനികള്‍ ഇവയെ ഉപയോഗിക്കുന്നുമുണ്ട്.

ഇപ്പോള്‍ ഫെരാരി ക്രിപ്‌റ്റോ കറന്‍സിയെ പേയ്‌മെന്റിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചതെങ്കിലും 2021-ല്‍ ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാതാക്കളും അമേരിക്കന്‍ കമ്പനിയുമായ ടെസ് ല ബിറ്റ്‌കോയിന്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചിരുന്നു. എന്നാല്‍ സിഇഒയായ ഇലോണ്‍ മസ്‌ക് പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം അത് നിര്‍ത്തിവയ്ക്കുകയായിരുന്നു.

Tags:    

Similar News