ഫെയിം-II സബ്സിഡി തുണച്ചു; 10 വര്‍ഷത്തിൽ ഇവി 35% വളര്‍ച്ച നേടും
- 2032 ഓടെ ഇവിയുടെ വാര്‍ഷിക വോള്യം 27.2 ദശലക്ഷം യൂണിറ്റിലെത്തുമെന്ന് റിപ്പോര്‍ട്ട്
- സബ്സിഡിയുടെ ലഭ്യത ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഈ മേഖലയ്ക്ക് കരുത്ത്
- നിരവധി സംസ്ഥാനങ്ങളും ഇവി സെഗ്മെന്റിനെ പിന്തുണക്കുന്നു
ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വില്‍പ്പന പത്തുവര്‍ഷ കാലയളവില്‍ 35 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കൈവരിക്കുമെന്നും 2032 ഓടെ വാര്‍ഷിക വോള്യം 27.2 ദശലക്ഷം യൂണിറ്റിലെത്തുമെന്നും റിപ്പോര്‍ട്ട്.
കസ്റ്റമൈസ്ഡ് എനര്‍ജി സൊല്യൂഷന്‍സിന്റെ 'ഇന്ത്യ ഇലക്ട്രിക് വെഹിക്കിള്‍ മാര്‍ക്കറ്റ് അവലോകനം 2023' എന്ന റിപ്പോര്‍ട്ട് 2023-ല്‍ 1.7 ദശലക്ഷം യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പനയും പ്രവചിക്കുന്നു.
ഇന്ത്യയില്‍ ഇവി വില്‍പ്പന 2032-ഓടെ ഏകദേശം 27.2 ദശലക്ഷം യൂണിറ്റിലെത്തുമെന്നും 2023-2032 മുതല്‍ 35 ശതമാനം സിഎജിആറിനൊപ്പം ബിസിനസ്-സാധാരണ അവസ്ഥയില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
FAME-II സബ്സിഡിയുടെ ലഭ്യത ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ സംഗമമാണ് ഇതിന് പിന്നിലെ പ്രേരകശക്തി. വിവിധ ഇവി സെഗ്മെന്റുകള്‍ക്ക് സബ്സിഡി നല്‍കാന്‍ 1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ ഗണ്യമായ ബജറ്റ് വകയിരുത്തിയിട്ടുണ്ട്.
ഒരു തദ്ദേശീയ ഇവി ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത, ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി 3.5 ബില്യണ്‍ യുഎസ് ഡോളറിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് അംഗീകാരം നല്‍കുന്നതില്‍നിന്ന് വ്യക്തമാണ്. അതുവഴി രാജ്യത്തെ ഇവി വിതരണ ശൃംഖലയുടെ വികസനം പരിപോഷിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൂടാതെ, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇവി പ്രൊമോഷനും നിര്‍മ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ നയങ്ങളിലൂടെ സെഗ്മെന്റിനെ സജീവമായി പിന്തുണക്കുകയും ചെയ്യുന്നു.
തമിഴ്നാട്, ഹരിയാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഇവി, ഘടക നിര്‍മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നു.
ഇന്ത്യയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇവി ലാന്‍ഡ്സ്‌കേപ്പ്ക്കിടയില്‍, ''ഞങ്ങള്‍ വെല്ലുവിളികള്‍ മാത്രമല്ല, നവീകരണത്തിനും വളര്‍ച്ചയ്ക്കുമുള്ള വലിയ അവസരങ്ങളും കാണുന്നു'' എന്ന് ഇന്ത്യന്‍ എനര്‍ജി സ്റ്റോറേജ് അലയന്‍സ് സ്ഥാപകനും പ്രസിഡന്റും കസ്റ്റമൈസ്ഡ് എനര്‍ജി സൊല്യൂഷന്‍സ് ഇന്ത്യയുടെ പ്രസിഡന്റും എംഡിയുമായ രാഹുല്‍ വാലവല്‍ക്കര്‍ പറഞ്ഞു.
ഇവികളുടെ ഉയര്‍ന്ന വില, അപര്യാപ്തമായ പബ്ലിക് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍ ഗ്രിഡ് നവീകരണത്തിന്റെ ആവശ്യകത, റിപ്പോര്‍ട്ട് പ്രകാരം ചില സെഗ്മെന്റുകളില്‍ സബ്സിഡികളുടെ അഭാവം എന്നിവ വെല്ലുവിളികളില്‍ ഉള്‍പ്പെടുന്നു.