കേരളത്തിന് പ്രിയം ഇലക്ട്രിക് കാറുകളോട്

  • കേരളം, കര്‍ണാടക, ഗുജറാത്ത് എന്നിവയ്ക്ക് പുറമേ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ വില്‍പ്പന വര്‍ധിച്ചു.
  • രാജ്യത്തെ മൊത്തം ഫോര്‍ വീലര്‍ വില്‍പ്പനയുടെ 4.4% മാത്രമുള്ള കേരളത്തിന് 2023-ല്‍ ഇവി ഫോര്‍ വീലര്‍ വില്‍പ്പനയില്‍ 13.2% വിഹിതമുണ്ടായിരുന്നു.
  • 82,000 ഇലകട്രിക് കാറുകളില്‍ 35 ശതമാനവും കേരളം, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് വില്‍പ്പന നടന്നത്.

Update: 2024-02-13 10:26 GMT

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഇലക്ട്രിക് കാര്‍ വിപണിയില്‍ അമ്പരന്നിരിക്കുകയാണ് വാഹന നിര്‍മ്മാതാക്കളായ ടാറ്റാമോട്ടോഴ്‌സും, എംജി മോട്ടോഴിസും. രാജ്യത്ത് വില്‍ക്കുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ നാല് ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. എന്നാല്‍ ഇവി വിഭാഗത്തില്‍ അതിശയകരമായ മുന്നേറ്റമാണ് കേരളം നടത്തുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിയ ടാറ്റാ ടിയാഗോ ഇവി, എംജി കോമറ്റ് തുടങ്ങിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ കേരളം മുന്നേറുകയാണ്. മഹാരാഷ്ട്രയെ പുറകിലാക്കിയാണ് സാങ്കേതിക വിദ്യ സ്വീകരിക്കുന്നതില്‍ കേരളം മുന്‍നിരയിലെത്തിയത്.

കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച 82,000 ഇലകട്രിക് കാറുകളില്‍ 35 ശതമാനവും കേരളം, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് വില്‍പ്പന നടന്നത്. കുറഞ്ഞ പ്രവര്‍ത്തന ചെലവ്, മികച്ച ഉപഭോക്തൃ അവബോധം, ചാര്‍ജിംഗ് സൗകര്യം വര്‍ധിച്ചത് എന്നിവ ഇവി വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കാരണമായി. രാജ്യത്തെ മൊത്തം വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇവി വാഹനങ്ങളുടെ പങ്ക് കുറവാണെ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കണിക്കുന്നുവെന്നാണ് എംജി മോട്ടോഴ്‌സ് ചൂണ്ടിക്കാട്ടുന്നത്.

കണക്കുകള്‍ പ്രകാരം സാധാരണം വാഹനത്തില്‍ നിന്നും വ്യത്യസ്തമായി ഒരു ഇലക്ട്രിക് വാഹനം പ്രതിമാസം 1,000 കിലോമീറ്റര്‍ ഓടിക്കുന്നതിലൂടെ പ്രതിമാസം 7,000 രൂപ ലാഭിക്കാനാകും. ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ വാഹനത്തിന് കിലോമീറ്ററിന് 8 രൂപ എന്നാണെങ്കില്‍ ഒരു ഇവി ഓടിക്കാനുള്ള ചെലവ് കിലോമീറ്ററിന് 1 രൂപയാണ്.

വാഹനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ കൂടുതല്‍ യുക്തിസഹമാണ്. ഇലക്ട്രിക് കാറുകള്‍ പ്രവര്‍ത്തനച്ചെലവ് കുറവാണ്, കേരളം, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ ഡിമാന്‍ഡാണ് ഞങ്ങള്‍ കാണുന്നത്.''' എംജി മോട്ടോര്‍ ഇന്ത്യയുടെ എമിരിറ്റസ് ചെയര്‍മാന്‍ രാജീവ് ചാബ പറഞ്ഞു.

''സാങ്കേതികവിദ്യയെയും അതിന്റെ ഉപയോഗത്തെയും കുറിച്ചുള്ള അവബോധം വളരുന്നതിനൊപ്പം, റേഞ്ച് ഉത്കണ്ഠയെക്കുറിച്ചുള്ള ആശങ്കകള്‍ കുറയുന്നു. പ്രത്യേകിച്ചും കേരളം, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നുണ്ട്,'' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ (ടിപിഇഎം) ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു.


Tags:    

Similar News