ധനനയ പ്രഖ്യാപനത്തിനു ശേഷം ഓട്ടോ ഓഹരികള്‍ ഇടിഞ്ഞു

  • മാരുതി, ഐഷര്‍, മഹീന്ദ്ര, ടാറ്റ തുടങ്ങിയവ ഇടിവ് നേരിട്ടു
  • ഓഹരി വിപണിയില്‍ ആവേശം കൈവിട്ടു. ഇത്, ഓട്ടോ ഓഹരികളില്‍ പ്രതിഫലിക്കുകയും ചെയ്തു

Update: 2024-02-08 07:02 GMT

ധനനയ പ്രഖ്യാപനത്തിനു ശേഷം ഓട്ടോ ഓഹരികള്‍ ഇടിഞ്ഞു

മാരുതി, ഐഷര്‍, മഹീന്ദ്ര, ടാറ്റ തുടങ്ങിയവ ഇടിവ് നേരിട്ടു

പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചതോടെ ഓഹരി വിപണിയില്‍ ആവേശം കൈവിട്ടു. ഇത്, ഓട്ടോ ഓഹരികളില്‍ പ്രതിഫലിക്കുകയും ചെയ്തു.

മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ ഇന്ന് ആര്‍ബിഐയുടെ ധനനയ പ്രഖ്യാപനത്തിനു ശേഷം 2 ശതമാനം വരെ ഇടിഞ്ഞു.

ഇന്ന് രാവിലെ 72,473 വരെ കയറിയ സെന്‍സെക്‌സ്

ആര്‍ബിഐ ഗവര്‍ണറുടെ ധനനയ പ്രഖ്യാപനം തുടങ്ങിയതോടെ 72,285 ലേക്ക് താഴ്ന്നു. പിന്നീട് തിരിച്ചു കയറിയെങ്കിലും ധനനയ പ്രഖ്യാപനത്തിനു മുമ്പ് ഉള്ള നിലയെക്കാള്‍ താഴേക്ക് വീണ്ടും സൂചിക എത്തി.

Tags:    

Similar News