കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടിന് അശോക് ലെയ്‌ലന്‍ഡിന്റെ 1225 ബസുകള്‍

  • അനുയോജ്യമായ ഗതാഗത പരിഹാരങ്ങള്‍ നല്‍കാന്‍ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അശോക് ലെയ്ലാന്‍ഡ് എം ഡി

Update: 2024-01-18 11:45 GMT

കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിങ്ങുകള്‍ക്കായി 1,225 ബസുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വന്തമാക്കി അശോക് ലെയ്ലന്‍ഡ്. പൂര്‍ണമായും നിര്‍മ്മിച്ച വൈക്കിംഗ് ബസുകള്‍ ഏപ്രിലോടെ വിതരണം ചെയ്യുമെന്ന് വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് അറിയിച്ചു.

നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ 11,680 അശോക് ലെയ്‌ലാന്‍ഡ് ബസുകളുണ്ട്. ബസ് വ്യവസായത്തില്‍ അശോക് ലെയ്ലാന്‍ഡിന്റെ ആധിപത്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് ഈ നീക്കം.

'മൊത്തത്തിലുള്ള ദേശീയ, സാമ്പത്തിക വളര്‍ച്ചയില്‍ പ്രാദേശിക മൊബിലിറ്റി നിര്‍ണായക പങ്ക് വഹിക്കുന്നു. ഏറ്റവും അനുയോജ്യമായ ഗതാഗത പരിഹാരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' അശോക് ലെയ്ലാന്‍ഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷെനു അഗര്‍വാള്‍ പറഞ്ഞു.

കമ്പനിയുടെ ഓഹരി ഇന്നത്തെ വ്യാപാരത്തിൽ എൻ എസ് ഇ-യിൽ 1.25 ശതമാനം ഉയർന്ന് 173 55 നാണ് അവസാനിച്ചത്.

Tags:    

Similar News