മിനി കൂപ്പര്‍ എസ്ഇ ചാര്‍ജ്ഡ് എഡിഷന്‍ ലോഞ്ച് ചെയ്തു

  • രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി വാഹനത്തിനുണ്ട്
  • കൊച്ചി ഇവിഎം ഓട്ടോക്രാഫ്റ്റ് മിനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലൊന്നാണ്

Update: 2023-08-10 12:01 GMT

മിനി കൂപ്പര്‍ എസ്ഇ ചാര്‍ജ്ഡ് എഡിഷന്‍ ലോഞ്ച് ചെയ്തു. 55 ലക്ഷം രൂപ (എക്‌സ് ഷോറൂം) വിലയുള്ളതാണ് കാര്‍.

ഇന്ത്യയില്‍ ആകെ 20 കസ്റ്റമേഴ്‌സിനു മാത്രമായിരിക്കും കാര്‍ സ്വന്തമാക്കാനാവുക.

ചില്ലി റെഡ് പെയിന്റ് സ്‌കീമിലാണ് ചാര്‍ജ്ഡ് എഡിഷന്‍ വരുന്നത്. വെള്ള നിറത്തില്‍ ഡ്യുവല്‍ ടോണ്‍ റൂഫാണ് കാറിനുള്ളത്.

രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി വാഹനത്തിനുണ്ട്.

ഇന്ത്യയിലെ 35 നഗരങ്ങളിലുടനീളം ബിഎംഡബ്ല്യു ഗ്രൂപ്പ് ഡീലര്‍ നെറ്റ്വര്‍ക്കില്‍ ഫാസ്റ്റ് ചാര്‍ജറുകളോട് കൂടിയ പ്രീമിയം സെഗ്മെന്റില്‍ മികച്ച ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തെ 36 ബിഎംഡബ്ല്യു ഗ്രൂപ്പ് ടച്ച് പോയിന്റുകളിലുടനീളം മിനി ഇലക്ട്രിക്ക് സര്‍വീസ് നടത്താം.

പുതിയൊരു ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നതാണ് മിനി കൂപ്പര്‍ എസ്ഇ ചാര്‍ജ്ഡ് എഡിഷനെന്ന് കമ്പനി അവകാശപ്പെടുന്നു. വയര്‍ലെസ് ചാര്‍ജിംഗ്, ബ്ലൂടൂത്ത് മൊബൈല്‍ പ്രിപ്പറേഷന്‍, മള്‍ട്ടിഫങ്ഷണല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഇന്ത്യയില്‍ മിനി ഒമ്പത് അംഗീകൃത ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കൊച്ചി ഇവിഎം ഓട്ടോക്രാഫ്റ്റ് മിനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലൊന്നാണ്.

Tags:    

Similar News