ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 ലോഞ്ച്; ഹീറോ ഓഹരി മുന്നേറി

Update: 2023-07-04 07:37 GMT

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡിന്റെ ഓഹരികള്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 3 ശതമാനം ഉയര്‍ന്ന് 2,981 രൂപയിലെത്തി.

പ്രീമിയം ബൈക്ക് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ കടന്നുവരവാണ് ഓഹരിക്ക് ഗുണകരമായത്. ജുലൈ 3-ന് ഹീറോയും അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും സംയുക്തമായി എക്‌സ് 440 ബൈക്ക് പുറത്തിറക്കിയിരുന്നു.

3 വേരിയന്റുകളിലാണ് എക്‌സ് 440 ബൈക്ക് വിപണിയിലെത്തുക. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെയാണ് വേരിയന്റുകള്‍.

2.29 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്. 2.69 ലക്ഷം രൂപയാണ്

ടോപ് വേരിയന്റിന്റെ വില.

വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് അതിനു മധ്യത്തില്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ എന്ന ബാഡ്ജിംഗും, ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാറും, എല്‍ഇഡി ലൈറ്റിംഗും തുടങ്ങിയവ ബൈക്കിന്റെ പ്രത്യേകതകളാണ്.

സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. 3 വാല്‍വ് യൂണിറ്റുള്ള എന്‍ജിന് ഓയില്‍ കൂളിങ് ഫീച്ചറുകളുമുണ്ട്.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ബൈക്കിനുള്ളത്.

ടിയര്‍ ഡ്രോപ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവ ബൈക്കിന്റെ മറ്റ് പ്രത്യേകതകളാണ്.

Tags:    

Similar News