പലിശ നിരക്ക് വര്‍ധനവ്മറികടന്ന് മാരുതിയുടെ ഡിമാൻഡ്

ഡെല്‍ഹി: പലിശനിരക്കിലെ വര്‍ധനവ് വാഹനങ്ങളുടെ ഡിമാന്‍ഡിനെ ഇതുവരെ ബാധിച്ചിട്ടില്ലെന്നും എന്നാല്‍ സെമികണ്ടക്ടര്‍ ക്ഷാമം പരിഹരിക്കുകയും ഉത്പാദനം സാധാരണ നിലയിലാകുകയും ചെയ്താല്‍ യഥാര്‍ത്ഥ വളര്‍ച്ചയുണ്ടാകുമെന്നും മാരുതി സുസുക്കി ഇന്ത്യയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഗ്രാന്‍ഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയതോടെ, കമ്പനിയുടെ ഓര്‍ഡറുകള്‍ 3.87 ലക്ഷം യൂണിലേക്ക് ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രധാന പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. മേയ് […]

Update: 2022-08-21 05:46 GMT

ഡെല്‍ഹി: പലിശനിരക്കിലെ വര്‍ധനവ് വാഹനങ്ങളുടെ ഡിമാന്‍ഡിനെ ഇതുവരെ ബാധിച്ചിട്ടില്ലെന്നും എന്നാല്‍ സെമികണ്ടക്ടര്‍ ക്ഷാമം പരിഹരിക്കുകയും ഉത്പാദനം സാധാരണ നിലയിലാകുകയും ചെയ്താല്‍ യഥാര്‍ത്ഥ വളര്‍ച്ചയുണ്ടാകുമെന്നും മാരുതി സുസുക്കി ഇന്ത്യയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഗ്രാന്‍ഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയതോടെ, കമ്പനിയുടെ ഓര്‍ഡറുകള്‍ 3.87 ലക്ഷം യൂണിലേക്ക് ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രധാന പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. മേയ് മാസത്തിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്.

സെമികണ്ടക്ടര്‍ ക്ഷാമം വിതരണത്തെ ബാധിച്ചെങ്കിലും നിലവില്‍ ഇത് വളരെയധികം മെച്ചപ്പെട്ടു. എന്നാല്‍ ഇപ്പോഴും കമ്പനിയുടെ ഉത്പാദന ശേഷി 100 ശതമാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്ന് തടയുന്ന നിയന്ത്രണങ്ങളുണ്ടെന്നും ഇത് പൂര്‍ണ്ണമായും സാധാരണ നിലയിലെത്താന്‍ ബുദ്ധിമുട്ടാണെന്നും ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ഏറ്റവും താഴ്ന്ന 40 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം മെയ്-ജൂലൈ കാലയളവില്‍ കമ്പനി മൊത്തം ശേഷിയുടെ 95 ശതമാനവും ഉത്പ്പാദിപ്പിച്ചു. കമ്പനിയുടെ പുതിയ എസ്യുവി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഇതുവരെ 40,000 ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും സെപ്റ്റംബറില്‍ വിതരണം ആരംഭിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു.

കൂടാതെ, പുതിയ ബ്രെസ്സയ്ക്ക് ഏകദേശം 90,000 ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മോഡലിന്റെ ഉത്പാദനം പ്രതിമാസം 10,000 യൂണിറ്റായി ഉയര്‍ത്താനാണ് മാരുതി സുസുക്കി ശ്രമിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തെ റെക്കോര്‍ഡ് വില്‍പ്പനയാണ് വാഹന മേഖല ഉറ്റുനോക്കുന്നതെന്ന് മൊത്തത്തിലുള്ള വ്യവസായ വളര്‍ച്ചയെക്കുറിച്ച് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Tags:    

Similar News