റീട്ടെയില്‍ വില്‍പനയില്‍ 5% ഇടിവുണ്ടായെന്ന് എംജി മോട്ടോഴ്‌സ്

 എംജി മോട്ടോഴ്സിന്റെ  ജൂലൈയിലെ റീട്ടെയില്‍ വില്‍പ്പന 5 ശതമാനം ഇടിഞ്ഞ് 4,013 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 4,225 യൂണിറ്റുകളുടെ വില്‍പ്പന നടന്നിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ടെങ്കിലും ഓര്‍ഡറുകള്‍ പരമാവധി പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുകയാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഇറക്കിയ അറിയിപ്പിലുണ്ട്. 2022 അവസാനത്തോടെ എസ്‌യുവി മോഡലായ ഹെക്ടറിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ജൂണില്‍ വന്‍ നേട്ടവുമായി മാരുതി മാരുതി സുസൂക്കിയുടെ അറ്റാദായം ജൂണ്‍ പാദത്തില്‍ 129.76 ശതമാനം ഉയര്‍ന്ന് […]

Update: 2022-08-01 07:32 GMT
എംജി മോട്ടോഴ്സിന്റെ ജൂലൈയിലെ റീട്ടെയില്‍ വില്‍പ്പന 5 ശതമാനം ഇടിഞ്ഞ് 4,013 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 4,225 യൂണിറ്റുകളുടെ വില്‍പ്പന നടന്നിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ടെങ്കിലും ഓര്‍ഡറുകള്‍ പരമാവധി പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുകയാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഇറക്കിയ അറിയിപ്പിലുണ്ട്. 2022 അവസാനത്തോടെ എസ്‌യുവി മോഡലായ ഹെക്ടറിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
ജൂണില്‍ വന്‍ നേട്ടവുമായി മാരുതി
മാരുതി സുസൂക്കിയുടെ അറ്റാദായം ജൂണ്‍ പാദത്തില്‍ 129.76 ശതമാനം ഉയര്‍ന്ന് 1,012.80 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 440.80 കോടി രൂപയായിരുന്നു. 16,798.70 കോടി രൂപയായിരുന്ന വരുമാനം ഉയര്‍ന്ന് 25,286.30 കോടി രൂപയായി. കോവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകളും തടസ്സങ്ങളും വില്‍പ്പനയെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 3,53,614 യൂണിറ്റായിരുന്ന വില്‍പ്പന 4,67,931 യൂണിറ്റായി ഉയര്‍ന്നു.
ഈ പാദത്തിലെ എബിറ്റ് മാര്‍ജിന്‍ അഞ്ച് ശതമാനമായി മെച്ചപ്പെട്ടു. മുന്‍വര്‍ഷത്തെ പാദത്തില്‍ 0.5 ശതമാനത്തേക്കാള്‍ 450 ബേസിസ് പോയിന്റുകളുടെ പുരോഗതി നേടിയിട്ടുണ്ട്. ഈ പാദത്തില്‍ താരതമ്യേന മെച്ചപ്പെട്ട വില്‍പ്പന ഉണ്ടായത്. ഇത് മെച്ചപ്പെട്ട ശേഷി വിനിയോഗത്തിലേക്ക് നയിച്ചു. അതേസമയം ജൂണ്‍ പാദത്തില്‍ വാഹനങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളും കമ്പനി ഏറ്റെടുത്തിരുന്നു.
Tags:    

Similar News