സെമികണ്ടക്ടര്‍ ക്ഷാമം: ജനുവരി വാഹന വില്‍പ്പനയില്‍ 8% ശതമാനം ഇടിവ്
ഡൽഹി: സെമികണ്ടക്ടര്‍ ക്ഷാമം തുടരുന്നതിനാല്‍ ഇന്ത്യയിലെ ഫാക്ടറികളില്‍ നിന്ന് ഡീലര്‍മാര്‍ക്ക് പാസഞ്ചര്‍ വാഹനങ്ങള്‍ നല്‍കുന്നത് കുറഞ്ഞതായി വാഹന വ്യവസായ സംഘടനയായ സിയാം. ജനുവരി കാലയളവില്‍ വിൽപനയിൽ 8 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സിയാം വെള്ളിയാഴ്ച അറിയിച്ചു. പാസഞ്ചര്‍ വാഹന മൊത്ത വില്‍പ്പന 2022 ജനുവരിയില്‍ 2,54,287 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്ഷം ഇതേ കാലയളവില്‍ 2,76,554 യൂണിറ്റായിരുന്നു വില്‍പ്പന. കഴിഞ്ഞ മാസത്തെ വില്പന 1,26,693 യൂണിറ്റ് കാറുകളായിരുന്നു; കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ അത് 1,53,244 യൂണിറ്റുകളായിരുന്നു. […]
ഡൽഹി: സെമികണ്ടക്ടര്‍ ക്ഷാമം തുടരുന്നതിനാല്‍ ഇന്ത്യയിലെ ഫാക്ടറികളില്‍ നിന്ന് ഡീലര്‍മാര്‍ക്ക് പാസഞ്ചര്‍ വാഹനങ്ങള്‍ നല്‍കുന്നത് കുറഞ്ഞതായി വാഹന വ്യവസായ സംഘടനയായ സിയാം.
ജനുവരി കാലയളവില്‍ വിൽപനയിൽ 8 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സിയാം വെള്ളിയാഴ്ച അറിയിച്ചു.
പാസഞ്ചര്‍ വാഹന മൊത്ത വില്‍പ്പന 2022 ജനുവരിയില്‍ 2,54,287 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്ഷം ഇതേ കാലയളവില്‍ 2,76,554 യൂണിറ്റായിരുന്നു വില്‍പ്പന.
കഴിഞ്ഞ മാസത്തെ വില്പന 1,26,693 യൂണിറ്റ് കാറുകളായിരുന്നു; കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ അത് 1,53,244 യൂണിറ്റുകളായിരുന്നു.
2021 ജനുവരിയിലെ 11,816 യൂണിറ്റുകളില്‍ നിന്ന് അവലോകന കാലയളവില്‍ വാന്‍ വില്‍പന 10,632 യൂണിറ്റായി കുറഞ്ഞു. യൂട്ടിലിറ്റി വാഹന വില്‍പ്പന, 2021 ജനുവരിയിലെ 1,11,494 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 1,16,962 യൂണിറ്റായി ഉയര്‍ന്നു.
മൊത്തം ഇരുചക്രവാഹന വില്‍പ്പന 21 ശതമാനം കുറഞ്ഞ് 11,28,293 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14,29,928 യൂണിറ്റായിരുന്നു.
2021 ജനുവരിയിലെ 26,794 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം മുച്ചക്ര വാഹന മൊത്ത വില്‍പ്പന 24,091 യൂണിറ്റായി കുറഞ്ഞു.
കഴിഞ്ഞ വര്ഷം ഇതേ മാസത്തെ 17,33,276 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ മൊത്തം വില്‍പന 14,06,672 യൂണിറ്റായി കുറഞ്ഞു.
'ഒമിക്‌റോണുമായി ബന്ധപ്പെട്ട ആശങ്കകളും സെമികണ്ടക്ടര്‍ ദൗര്‍ലഭ്യവും കാരണം 2021 ജനുവരിയിലെ വില്‍പ്പനയെ അപേക്ഷിച്ച്, 2022 ജനുവരിയിലെ വില്‍പ്പന വീണ്ടും കുറഞ്ഞു, സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു.
അതേസമയം മറുവശത്ത്, വിതരണ വെല്ലുവിളികള്‍ മൂലം യാത്രാ വാഹന വിഭാഗത്തിന് വിപണി ആവശ്യകത നിറവേറ്റാന്‍ കഴിയുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില്‍പ്പന കുറവായതിനാല്‍ മുച്ചക്ര വാഹനങ്ങളുടെ വിപണിയെയും സാരമായി ബാധിക്കുന്നതായി മേനോന്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 2021 ജനുവരിയിലെ 1,39,002 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1,28,924 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്.
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഡിസ്പാച്ചുകള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 52,005 യൂണിറ്റില്‍ നിന്ന് 44,022 യൂണിറ്റായി കുറഞ്ഞു.