വോള്‍വോ, സ്വീഡിഷ് കരുത്ത്
1927 ഏപ്രില്‍ 14. സ്വീഡനിലെ ഗോത്തന്‍ബര്‍ഗിലെ ലണ്ട്ബിയിലെ വോള്‍വോ കാറിന്റെ ഫാക്ടറിക്ക് മുമ്പില്‍ അക്ഷമരായി കാത്തുനിന്ന ആള്‍ക്കൂട്ടത്തിന് മുന്നിലേക്ക് നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ജേക്കബ് എത്തിയത്.
1927 ഏപ്രില്‍ 14. സ്വീഡനിലെ ഗോത്തന്‍ബര്‍ഗിലെ ലണ്ട്ബിയിലെ വോള്‍വോ കാറിന്റെ ഫാക്ടറിക്ക് മുമ്പില്‍ അക്ഷമരായി കാത്തുനിന്ന...
1927 ഏപ്രില്‍ 14. സ്വീഡനിലെ ഗോത്തന്‍ബര്‍ഗിലെ ലണ്ട്ബിയിലെ വോള്‍വോ കാറിന്റെ ഫാക്ടറിക്ക് മുമ്പില്‍ അക്ഷമരായി കാത്തുനിന്ന ആള്‍ക്കൂട്ടത്തിന് മുന്നിലേക്ക് നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ജേക്കബ് എത്തിയത്. ഹില്‍മര്‍ ജോണ്‍സണ്‍ എന്ന ഡ്രൈവര്‍ വൈകിയെത്തിയത് മാത്രമല്ല, ജേക്കബ് എന്ന് പേരിട്ട വോള്‍വോയുടെ ആദ്യത്തെ കാറും വൈകിമാത്രമേ അന്ന് പുറത്തിറങ്ങാന്‍ സമ്മതിച്ചുള്ളു. റിയര്‍ ആക്‌സിലിലെ പല്‍ചക്രം തലതിരിച്ച് ഫിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ജേക്കബ് പുറത്തേക്ക് ഉരുളാന്‍ വിസമ്മതിച്ചത്. ഒടുവില്‍ എല്ലാം പരിഹരിച്ച്, അല്‍പം വൈകിയാണെങ്കിലും, ജേക്കബുമായി ഹില്‍മര്‍ കാത്ത് നിന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഓടിയെത്തി. ആദ്യവാഹനം പ്രതീക്ഷിച്ച വില്‍പ്പന വിജയം വോള്‍വോക്ക് സമ്മാനിച്ചില്ല.
എന്നാല്‍ പിന്‍വാങ്ങാന്‍ വോള്‍വോ തയ്യാറായില്ല. അതേ എഞ്ചിനും ഗിയര്‍ബോക്‌സുമായി വോള്‍വോ തൊട്ടടുത്തവര്‍ഷം വോള്‍വോയുടെ ആദ്യത്തെ ട്രക്ക് നിരത്തിലിറക്കി. എല്‍ വി സീരീസ് 1 എന്ന ആദ്യ ട്രക്ക് വോള്‍വോയുടെ തലവര മാറ്റിയെഴുതി. 1500 കിലോ ഭാരവും 28 ബിഎച്ച്പി കരുത്തുമുള്ള ട്രക്ക് വളരെ വേഗത്തില്‍ തന്നെ വിപണിയുടെ താരമായി. ആദ്യ സീരീസില്‍ 500 വാഹനം ഇറക്കി ചൂടപ്പം പോലെ വിറ്റഴിഞ്ഞതോടെ രണ്ടാം സീരിസില്‍ 500 എണ്ണം കൂടി വോള്‍വോ നിര്‍മിച്ചു.
അസ്സര്‍ ഗബ്രിയല്‍സണ്‍, ഗസ്താവ് ലാര്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീഡന്‍ കേന്ദ്രമായി വോള്‍വോ ഗ്രൂപ്പ് സ്ഥാപിച്ചത്. 1915-ല്‍ ബോള്‍ ബെയറിങ് നിര്‍മാതാക്കളായ എസ് കെ എഫിന്റെ ഉപസ്ഥാപനമായായിരുന്നു പിറവി. വോള്‍വോ എന്ന ചുരുക്കപേരിലറിയപ്പെടുന്ന വോള്‍വോയുടെ രജിസ്റ്റേര്‍ഡ് പേര് അക്ടിയെബോലാഗെറ്റ് (വോള്‍വോ എ ബി വോള്‍വോ) എന്നാണ്. കാര്‍ മാത്രമല്ല വോള്‍വോയുടെ ഫാക്ടറികളില്‍ നിന്ന് പുറത്തിറങ്ങുന്നത്. ട്രക്കുകള്‍, കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍, ബസ്സുകള്‍, കാര്‍ഷിക വാഹനങ്ങള്‍ തുടങ്ങി നിരവധിയാണ്.
ലോകത്ത് ഇന്നേ വരെ നിര്‍മിച്ചിട്ടുള്ള വലിയ ട്രക്ക് വോള്‍വോയുടേതാണ്. 1951 ലാണ് എല്‍ 395 ടൈറ്റന്‍ എന്ന ഏറ്റവും വലിയ ട്രക്ക് വോള്‍വോ നിര്‍മിച്ചത്. വാഹനത്തിന്റെ എഞ്ചിന്‍ ക്ഷമത വര്‍ദ്ധിപ്പിക്കാനായി അക്കാലത്ത് വിമാനങ്ങളിലും തീവണ്ടി എഞ്ചിനുകളിലും കപ്പലുകളിലും മാത്രം ഉപയോഗിച്ചിരുന്ന ടര്‍ബോ ടെക്‌നോളജിയാണ് ടൈറ്റനില്‍ ഉപയോഗിച്ചത്. വാഹനത്തിന്റെ ഇന്ധനഉപഭോഗമോ ഭാരമോ കാര്യമായി ഉയര്‍ത്താതെയായിരുന്നു എഞ്ചിന്റെ ക്ഷമത ഈ സാങ്കേതിക വിദ്യഉപയോഗിച്ച് വോള്‍വോ ഉയര്‍ത്തിയതെന്നത് ആശ്ചര്യകരമായിരുന്നു. ആദ്യമായി വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലേക്ക് ടര്‍ബോ എഞ്ചിനുകളുടെ വലിപ്പം കുറച്ച വോള്‍വോ പിന്നീട് സ്മാള്‍, മീഡിയം വാഹനങ്ങളിലും അത് ഉപയോഗിക്കാന്‍ തുടങ്ങി. വളരെ വേഗത്തില്‍ തന്നെ ടര്‍ബോ ടെക്‌നോളജി ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ നിര്‍ണായകഘടകമായി മാറി.
1953 ല്‍ വോള്‍വോ പുറത്തിറക്കിയ വോള്‍വോ ഡ്യുയറ്റ് എന്ന എസ്റ്റേറ്റ് കാര്‍, വോള്‍വോ നിര്‍മിച്ച എക്കാലത്തേയും മികച്ച കാറുകളിലൊന്നാണ്. ജോലിക്കും വിശ്രമിത്തിനുമൊരു കാര്‍ എന്നതായിരുന്നു ടു കാര്‍സ് ഇന്‍ വണ്‍ എന്ന രീതിയില്‍ നിര്‍മിച്ച ഡ്യുയറ്റിന്റെ ആശയം. 60 ലക്ഷത്തിലേറെ ഡ്യുയറ്റ് കാറുകളാണ് വോള്‍വോ ഇതുവരേയും നിര്‍മിച്ചത്.
ട്രക്കുകള്‍ക്ക് പിന്നാലെ കാര്‍ഷിക വാഹനങ്ങള്‍ കൂടി വോള്‍വോ നിര്‍മിക്കാന്‍ ആരംഭിച്ചു. 1960-ഓടെ ട്രാക്ക്ടര്‍ നിര്‍മാണം വോള്‍വോ ആരംഭിച്ചു. വോള്‍വോ ബിഎം ബോക്‌സര്‍ 350 ടാക്ടറുകളുടെ മേഖലയില്‍ വലിയ മാറ്റത്തിനാണ് തുടക്കമിട്ടത്. 1973-ല്‍ നിര്‍മാണ മേഖലയിലെ വാഹനങ്ങള്‍ കൂടി നിര്‍മിക്കുന്നത് ലക്ഷ്യമിട്ട് കമ്പനി പേരില്‍ ചെറിയമാറ്റം വരുത്തി. വോള്‍വോ ബി എം എ ബി എന്ന പുതിയ പേര് സ്വീകരിച്ച വോള്‍വോ, 4 വര്‍ഷത്തിന് ശേഷം കാര്‍ഷിക വാഹനങ്ങളുടെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു.
കണ്‍സട്രക്ഷന്‍ വാഹനങ്ങള്‍ മാത്രം നിര്‍മിക്കുന്നതിലായി പിന്നീട് വോള്‍വോയുടെ ശ്രദ്ധ മുഴുവനും.
കൃത്യമായ ഇടവേളകളില്‍ പുതിയ മോഡലുകള്‍ വോള്‍വോ വിപണിയിലെത്തിച്ചു. 1991 ല്‍ ലോകത്ത് ആദ്യമായി സിലിണ്ടര്‍ എഞ്ചിന്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍ സിസ്റ്റം, ഫ്രണ്ട് സീറ്റ് സെല്‍ഫ് അഡ്ജസ്റ്റിസ് ബൈല്‍റ്റ് സംവിധാനം, ഡെല്‍റ്റ ലിങ്ക് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവ അവതരിപ്പിച്ചത് വോള്‍വോയാണ്. ഫ്രണ്ട് വീല്‍ ഡ്രൈവ് സംവിധാനം അവതരിപ്പിച്ച ആദ്യ മോഡലുകളിലും വോള്‍വോയുള്‍പ്പെടും.
2002 ല്‍ ആദ്യത്തെ വലിയ എസ് യു വികളില്‍ ഒന്നായ എക്‌സ് സി 90 വോള്‍വോ പുറത്തിറക്കി. സ്വീഡനില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നം വോള്‍വോയുടെ ഈ വാഹനം ആണെന്നറിയുമ്പോളാണ് ഇതിന്റെ ഗുണം വ്യക്തമാകുക.
2013 ലാണ് ആദ്യമായി യൂറോപ്പിന് പുറത്ത് വോള്‍വോ ഒരു സമ്പൂര്‍ണ മാനുഫാക്ച്ചറിങ് പ്ലാന്റ് ആരംഭിക്കുന്നത്. ചൈനയിലെ ചെങ്കഡുവില്‍ തുറന്ന ആ പ്ലാന്റിലാണ് വോള്‍വോയുടെ പ്രധാന എസ് യു വികളായ എസ് 60 എല്‍, എക്‌സ് സി 60 എന്നീ മോഡലുകള്‍ നിര്‍മിക്കുന്നത്. ചൈനയ്ക്ക് ശേഷം 2018 ല്‍ അമേരിക്കയിലും വോള്‍വോ പുതിയ മാനുഫാക്ച്ചറിങ് പ്ലാന്റ് തുറന്നു.
പിന്നാലെ കോംപാക്റ്റ് എസ് യു വികളുടെ നിര്‍മാണവും വോള്‍വോ ആരംഭിച്ചു. 2017 ലാണ് എക്‌സ സി 40 എന്ന ആദ്യത്തെ വോള്‍വോ കോംപാക്ട് കാര്‍ റോഡിലിറങ്ങിയത്. ലോകത്തിലെ ആദ്യത്തെ ഓള്‍ ഇലക്ട്രിക്ക് എസ് യു വി നിര്‍മിച്ചതും വോള്‍വോയാണ്. 2019-ലാണ് വോള്‍വോ എക് സി 40 റീച്ചാര്‍ജ് പി 8 കമ്പനി നിര്‍മിച്ചത്.
വാഹനനിര്‍മാണത്തിന് പുറമെ യാനങ്ങളുടെ എഞ്ചിനുകള്‍, ഇന്‍ഷൂറന്‍സ്, കസ്റ്റമര്‍ ഫിനാന്‍സ് തുടങ്ങി വിവിധങ്ങളായ മേഖലകളിലും വോള്‍വോയുടെ സേവനങ്ങള്‍ ലഭ്യമാണ്. പലകുറി ഓണര്‍ഷിപ്പ് മാറിയ വോള്‍വോ ഏറെക്കാലം ഫോര്‍ഡിന്റെ കീഴിലായിരുന്നു. നിലവില്‍ ചൈനീസ് മള്‍ട്ടി നാഷണല്‍ ഓട്ടോമോട്ടീവ് കമ്പനിയായ ഗീലി ഹോള്‍ഡിങ് ഗ്രൂപ്പ് ആണ് വോള്‍വോയുടെ ഉടമകള്‍.