പ്യൂഷോ യെ അറിയാം
ഇപ്പൊഴും ഏറെ ജനപ്രീതിയുള്ള മോഡലുകളില്‍ ഒന്നാം സ്ഥാനമാണ് പ്യൂഷോ-504 എന്ന മോഡല്‍.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള കാര്‍ നിര്‍മാതാക്കള്‍ ഏതാണെന്നറിയോ? ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോ (PEUGEOT) ആണ് ആ കാരണവര്‍. രണ്ടു...
ലോകത്തിലെ ഏറ്റവും പഴക്കമുള്ള കാര്‍ നിര്‍മാതാക്കള്‍ ഏതാണെന്നറിയോ? ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോ (PEUGEOT) ആണ് ആ കാരണവര്‍. രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് പ്യൂഷോക്ക് പറയുവാന്‍. ഓട്ടോമോട്ടീവ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചരിത്രങ്ങളില്‍ പലതും പ്യൂഷോ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 21 ാം നൂറ്റാണ്ടിലും പുതിയ വെല്ലുവിളികള്‍ക്കൊപ്പം തളരാതെ പ്യൂഷോയുടെ മുന്നേറ്റം തുടരുകയാണ്.
'പ്യൂഷോ ഇന്‍ഡസ്ട്രിയല്‍ അഡ്വഞ്ചറിന്റെ' തുടക്കം 1810 ല്‍ ആരംഭിക്കുന്നു. തുടക്കം കാര്‍ നിര്‍മാതാക്കളായല്ലായിരുന്നു എന്നുമാത്രം. സഹോദരങ്ങളായ ജീന്‍-ഫ്രെഡറിക്കും ജീന്‍-പിയറി II ഉം ചേര്‍ന്ന് ഹെറിമോണ്‍കോര്‍ട്ട് (ഡൗബ്‌സ്) കമ്യൂണിലുള്ള 'Sous-Cratte' എന്ന സ്ഥലത്തുണ്ടായിരുന്ന ഹൈഡ്രോളിക് മില്ലിനു പകരം സ്റ്റീല്‍ മില്‍ സംരംഭത്തിനു തുടക്കമിടുന്നു. വളരെ വൈവിധ്യമാര്‍ന്ന ഉല്‍പ്പാദനത്തിലേക്ക് കമ്പനി വികസിച്ചു. എന്നാല്‍ ഇവയെല്ലാം തന്നെ ഉരുക്ക് ഉപകരണങ്ങള്‍, കോര്‍സെറ്റ് ഫ്രെയിമുകള്‍, കോഫി മില്ലുകള്‍, വാച്ച് പീസുകള്‍, സൈക്കിളുകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
1889 ല്‍ പാരീസിലെ വേള്‍ഡ് ഫെയറില്‍ ആണ് ആദ്യത്തെ കാര്‍ പ്യൂഷോ അവതരിപ്പിച്ചത്. ആവിയില്‍ ഓടിക്കുന്ന 3 വീലര്‍ മോഡലായിരുന്നു ഇത്. വിഖ്യാത എഞ്ചിനീയര്‍ ആയിരുന്ന ലിയോണ്‍ സെര്‍പോളെറ്റുമായി കൈകോര്‍ത്താണ് പ്യൂഷോ ഈ വാഹനം രൂപകല്‍പ്പന ചെയ്തത്. ആദ്യത്തെ യൂണിബോഡി കാര്‍ എന്ന അവകാശവാദവുമായാണ് പ്യൂഷോ 203-ന്റെ ലോഞ്ച്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി കമ്പനി നിര്‍മ്മിച്ച കാറായിരുന്നു പ്യൂഷോ-203. അര്‍ധഗോളാകൃതിയിലുള്ള സിലിണ്ടര്‍ ഹെഡും വി ആകൃതിയിലുള്ള വാല്‍വുകളുമുള്ള ആദ്യത്തെ യൂണിബോഡി മോഡല്‍ കൂടിയായിരുന്നു ഇത്. അര ദശലക്ഷത്തിലധികം യൂണിറ്റുകള്‍ നിര്‍മ്മിച്ച ആദ്യത്തെ പ്യൂഷോ എന്ന പ്രത്യേകതയും ഈ മോഡലിനായിരുന്നു.
1968ല്‍ പുറത്തിറക്കിയ പ്യൂഷോയുടെ സിഗ്‌നേച്ചര്‍ ബ്രാന്‍ഡായിരുന്നു പ്യൂഷോ-504. 'യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍' എന്നറിയപ്പെട്ട ഈ മോഡല്‍ പ്യൂഷോയുടെ ഏറ്റവും കൂടുതല്‍ വാണിജ്യവല്‍ക്കരിച്ച മോഡലായിരുന്നു. ഇപ്പൊഴും ഏറെ ജനപ്രീതിയുള്ള മോഡലുകളില്‍ ഒന്നാം സ്ഥാനമാണ് പ്യൂഷോ-504 എന്ന മോഡല്‍. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും അന്ന് വിപണിയിലെ ഭീമന്മാരെ മാറ്റി വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തായിരുന്നു പ്യൂഷോ-504.
1972ല്‍ പ്യൂഷോ പുതിയൊരു മോഡല്‍ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും ചെറിയ ഫോര്‍-ഡോര്‍ സലൂണായി അവതരിപ്പിക്കപ്പെട്ട മോഡലായിരുന്നു ഇത്. 3.58 മീറ്ററായിരുന്നു ഈ കുഞ്ഞന്‍ കാറിന്റെ വലുപ്പം. 1979ല്‍ അവതരിപ്പിച്ച പ്യൂഷോ 604 എന്ന മോഡലാണ് ഈ കാലയളവില്‍ യൂറോപ്പിലുടനീളമുള്ള ഉന്നതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയാഗിച്ചത്. 1983ല്‍ പുറത്തിറക്കിയ പ്യൂഷോ 205 ഫ്രാന്‍സില്‍ എക്കാലത്തെയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറി. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട ഫ്രഞ്ച് കാര്‍ കൂടിയായിരുന്നു ഇത്.
ഏഴ് ദശലക്ഷത്തിലധികം നിര്‍മ്മിക്കപ്പെട്ട മോഡലായിരുന്നു പ്യൂഷോ 206. പ്യൂഷോ ബ്രാന്‍ഡിന്റെ മറ്റൊരു ബെസ്റ്റ് സെല്ലര്‍. ട്രിപ്പിള്‍ ലോക റാലി ചാമ്പ്യനായതോടെ ഈ മോഡല്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1998ലായിരുന്നു കമ്പനി പ്യൂഷോ 206 വിപണിയിലെത്തിച്ചത്.
തനതായ ശൈലി കൊണ്ടും, മികച്ച ഇന്റീരിയര്‍ ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവ കൊണ്ടും പ്രശംസിക്കപ്പെട്ട പുതിയ പ്യൂഷോ 3008 എസ് യു വിയെ 58 യൂറോപ്യന്‍ പത്രപ്രവര്‍ത്തകര്‍ അടങ്ങുന്ന ജൂറി 2017 ലെ കാര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. 1964ലെ നേട്ടത്തിനു ശേഷം അവാര്‍ഡ് നേടിയ ആദ്യത്തെ എസ് യു വിയാണിത്. 2014-ല്‍ പ്യൂഷോ 308, 2002-ല്‍ പ്യൂഷോ 307, 1988-ല്‍ പ്യൂഷോ 405, 1988-ല്‍ പ്യൂഷോ 405, 1988 ലെ പ്യൂഷോ 405 എന്നിവയ്ക്ക് ശേഷം 2016 വര്‍ഷത്തെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ അഞ്ചാമത്തെ പ്യൂഷോയുടെ മോഡല്‍ കൂടിയാണിത്.
ആറു തവണ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടിയ ബ്രാന്‍ഡുകളുടെ 'ടോപ്പ് 3' ലിസ്റ്റില്‍ പ്യൂഷോയും ഉണ്ട്. പ്യൂഷോന്റെ ഏറ്റവും പുതിയ മോഡലായ പ്യൂഷോ-208 നെ 2020 കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരുന്നു. പുതിയ പ്യൂഷോ 208 ന്റെ ബോള്‍ഡ് ഡിസൈനും സാങ്കേതികവിദ്യയും ഒരുപാട് പ്രശംസ ഏറ്റുവാങ്ങി. നൂറ്റാണ്ടുകളുടെ പഴക്കവുമായി ഇന്നും പ്യൂഷോ വിപണിയിലെത്തുന്നത് മറ്റു ഓട്ടോമൊബൈല്‍ വമ്പന്മാരെ വെല്ലുവിളിച്ചു കൊണ്ടാണ്.