ഫിയറ്റ്
ഫാബ്രിക ഇറ്റാല്യാന ഓട്ടോമൊബിലി ടൊറിനോ എന്നതിന്റെ ചുരുക്കെഴുത്താണ് ഫിയറ്റ്. ഫിയറ്റ് എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം 'കൂടുതല്‍ അനന്തമായി' എന്നാണ്. 1899 ല്‍ സ്ഥാപിതമായ, ടൂറിന്‍ ആസ്ഥാനമായുള്ള കമ്പനി വര്‍ഷങ്ങളായി ഇറ്റലിയുടെ സാങ്കേതികവും സര്‍ഗ്ഗാത്മകവുമായ സംരംഭത്തിന്റെ പ്രതീകമായി മാറ്റപ്പെട്ടു. യൂറോപ്പിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫിയറ്റ്, ഓട്ടോമൊബൈല്‍ നിര്‍മ്മാതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും വാണിജ്യ വാഹനങ്ങള്‍, നിര്‍മ്മാണ യന്ത്രങ്ങള്‍, തെര്‍മോമെക്കാനിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മെറ്റലര്‍ജിക്കല്‍ ഉല്‍പ്പന്നങ്ങള്‍, എഞ്ചിന്‍ ഘടകങ്ങള്‍, റെയില്‍റോഡ് സ്റ്റോക്ക്, ട്രാക്ടറുകള്‍, വിമാനങ്ങള്‍ എന്നിവയും നിര്‍മ്മിക്കുന്നു. […]
ഫാബ്രിക ഇറ്റാല്യാന ഓട്ടോമൊബിലി ടൊറിനോ എന്നതിന്റെ ചുരുക്കെഴുത്താണ് ഫിയറ്റ്. ഫിയറ്റ് എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം 'കൂടുതല്‍ അനന്തമായി' എന്നാണ്. 1899 ല്‍ സ്ഥാപിതമായ, ടൂറിന്‍ ആസ്ഥാനമായുള്ള കമ്പനി വര്‍ഷങ്ങളായി ഇറ്റലിയുടെ സാങ്കേതികവും സര്‍ഗ്ഗാത്മകവുമായ സംരംഭത്തിന്റെ പ്രതീകമായി മാറ്റപ്പെട്ടു.
യൂറോപ്പിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫിയറ്റ്, ഓട്ടോമൊബൈല്‍ നിര്‍മ്മാതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും വാണിജ്യ വാഹനങ്ങള്‍, നിര്‍മ്മാണ യന്ത്രങ്ങള്‍, തെര്‍മോമെക്കാനിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മെറ്റലര്‍ജിക്കല്‍ ഉല്‍പ്പന്നങ്ങള്‍, എഞ്ചിന്‍ ഘടകങ്ങള്‍, റെയില്‍റോഡ് സ്റ്റോക്ക്, ട്രാക്ടറുകള്‍, വിമാനങ്ങള്‍ എന്നിവയും നിര്‍മ്മിക്കുന്നു. ബയോ എഞ്ചിനീയറിംഗ്, ഗതാഗതം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലും കമ്പനിക്ക് താല്‍പര്യമുണ്ട്. ഇറ്റലിയിലെ പ്രമുഖ പത്രങ്ങളിലൊന്നായ ലാ സ്റ്റാമ്പയും ഫിയറ്റിന്റെ സ്വന്തമാണ്.
1899 ല്‍ ജിയോവാനി ആഗ്‌നെല്ലിയും മറ്റ് ചില വ്യവസായികളും ചേര്‍ന്ന് ആദ്യത്തെ ഫിയറ്റ് ഓട്ടോമൊബൈല്‍, ഫിയറ്റ് 4 എച്ച്പി, നിര്‍മ്മിച്ചത് മുതല്‍ ഫിയറ്റിന്റെ ചരിത്രമാരംഭിക്കുന്നു. 'ഇറ്റലിയുടെ ലിറ്റില്‍ ഡിട്രോയിറ്റ്' എന്നറിയപ്പെടുന്ന ടൂറിന്‍ നഗരത്തില്‍ ഫിയറ്റ് വികസനം കൊണ്ടുവന്നു. 1990 കളില്‍, അതിന്റെ ജനസംഖ്യയുടെ പകുതിയും പ്രത്യക്ഷമായോ പരോക്ഷമായോ, ഉപജീവനത്തിനായി ഫിയറ്റിനെ ആശ്രയിച്ചെന്നുള്ളതാണ് സത്യം.
1900ല്‍ ആദ്യത്തെ ഫിയറ്റ് പ്ലാന്റ് തുറന്നത് 35 ജീവനക്കാരുമായാണ്. അന്ന് 24 കാറുകള്‍ കമ്പനി നിര്‍മ്മിച്ചു. എഞ്ചിനീയറിംഗ് ജീവനക്കാരുടെ കഴിവിനും സര്‍ഗ്ഗാത്മകതയ്ക്കും തുടക്കം മുതല്‍ അറിയപ്പെട്ടിരുന്ന ഫിയറ്റ് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ലാഭത്തിലായി. 1906 ആയപ്പോഴേക്കും കമ്പനി മിലാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ വില്‍ക്കാന്‍ തുടങ്ങി.
ഫിയറ്റ് ഓട്ടോമൊബൈല്‍സ് ഇറ്റലിയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളാണ്. നൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിനിടയില്‍, 1980 കളുടെ അവസാനത്തില്‍ കാര്‍ വ്യവസായ പ്രതിസന്ധി വരെ, 20 വര്‍ഷത്തിലേറെയായി, യൂറോപ്പിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളും, ജനറല്‍ മോട്ടോഴ്സിനും ഫോര്‍ഡിനും ശേഷം ലോകത്തിലെ മൂന്നാമത്തേതുമായിതുടര്‍ന്നു. 2013-ല്‍, ഉല്‍പ്പാദിപ്പിക്കപ്പെട്ട വോള്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ വലിയ യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കളും ലോകത്തിലെ ഏഴാമത്തേതും ഫിയറ്റ് ആയിരുന്നു.
ഫിയറ്റ് ഓട്ടോമൊബൈല്‍സ് മുമ്പ് ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെ ഭാഗമായിരുന്നു. 2021 മുതല്‍ ഇറ്റാലിയന്‍ ഫാക്ടറിയായ എഫ് സി എ ഇറ്റലിയിലൂടെ സ്റ്റെല്ലാന്റിസിന്റെ ഉപസ്ഥാപനവുമാണ്. 2007 ജനുവരിയില്‍ ഫിയറ്റ് എസ് പി എ അതിന്റെ ഓട്ടോമൊബൈല്‍ ബിസിനസ്സ് പുനഃസംഘടിപ്പിച്ചതിന്റെ ഫലമാണ് ഫിയറ്റ് ഓട്ടോമൊബൈല്‍സ് രൂപീകരിക്കപ്പെട്ടത്.
കയറ്റുമതി അധിഷ്ഠിത കമ്പനിയെന്നതിന്റെ ഭാഗമായി തന്നെ നിരവധി വലിയ അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ഫോര്‍ഡ് പിന്‍വാങ്ങിയെങ്കിലും, 1980 കളുടെ തുടക്കത്തില്‍ ഫിയറ്റ് യൂറോപ്പിനെ ഫാക്ടറി ാട്ടോമേഷനിലേക്ക് നയിച്ചു. യൂറോപ്പിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ , ജനറല്‍ മോട്ടോഴ്‌സ്, റെനോള്‍ട്ട് എന്നിവര്‍ പിന്നീട് ഈ പാത പിന്തുടര്‍ന്നു.
1986-ല്‍ ഫിയറ്റ്, ആഡംബര കാര്‍ നിര്‍മ്മാതാവിനെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫിന്‍മെക്കാനിക്കയ്ക്ക് 1.75 ബില്യണ്‍ ഡോളര്‍ നല്‍കി ആല്‍ഫ റോമിയോയെ വാങ്ങി. അടുത്ത വര്‍ഷം, ഫിയറ്റിന്റെ ഉടമസ്ഥതയില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ആല്‍ഫ റോമിയോ കാര്‍-164, അരങ്ങേറ്റം കുറിച്ചു. 1980 കളില്‍ വില്‍പ്പനയും പ്രൊഡക്ഷനും കുറഞ്ഞതിനാല്‍ 164 ന്റെ മോശം വില്‍പ്പനയാണ് ഫിയറ്റിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളില്‍ ആദ്യത്തേത്.
2008-ല്‍ ഫിയറ്റ് ഫില, ഫിയറ്റ് ബഗ്സ്റ്റര്‍ കണ്‍സെപ്റ്റ് ബ്രസീലില്‍ അവതരിപ്പിച്ചു. ബ്രസീലിനായി പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഫിയറ്റ് യൂട്ടിലിറ്റി കമ്പനികളായ സെമിഗ്, ഇറ്റൈപു എന്നിവയില്‍ ചേര്‍ന്നു. 2009-ല്‍ പാലിയോ വീക്കെന്‍ഡ് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിച്ചു.
ഫിയറ്റ് 2013-ല്‍ കാലിഫോര്‍ണിയയില്‍ ഇലക്ട്രിക് കാറായ 500e പുറത്തിറക്കി. എന്നാല്‍ യൂറോപ്പില്‍ ഈ കാറുകള്‍ നഷ്ടത്തിലാണ് വിറ്റഴിക്കപ്പെട്ടത്. കാറിനു പുറമെ റെയില്‍വേ എഞ്ചിനുകള്‍, സൈനിക വാഹനങ്ങള്‍, ഫാം ട്രാക്ടറുകള്‍, വിമാനങ്ങള്‍, ഫിയറ്റ്-റെവെല്ലി മോഡെല്ലോ 1914 പോലുള്ള ആയുധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും ഫിയറ്റ് പങ്കു വഹിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഫിയറ്റ് നേരിട്ട് തന്നെ തങ്ങളുടെ വാഹനം എത്തിച്ചു. വാഹനപ്രേമികളുടേയും സെലിബ്രിറ്റികളുടേയുമെല്ലാം ആഢംബര വാഹനങ്ങളില്‍ 80 കളില്‍ ഫിയറ്റിന് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ടാറ്റ മോട്ടോര്‍സുമായി ചേര്‍ന്ന് ഇന്ത്യയില്‍ വേറെയും പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. യുനോ, ലിനിയ, പുന്തോ തുടങ്ങിയ ചെറുതും വലുതുമായ വാഹനങ്ങള്‍ ഫിയറ്റ് നിരത്തിലെത്തിച്ചു.