ജീപ്പ്

സാഹസികതയെന്നത് യാത്രാപ്രേമികളുടേയും വാഹനപ്രേമികളുടേയും ഇഷ്ടവിഷയമാണ്. അതിനാല്‍ തന്നെ അഡ്വഞ്ചര്‍ വാഹനങ്ങള്‍ക്ക് ആരാധകരും ഒട്ടും കുറവല്ല. സൈന്യത്തിനുവേണ്ടി ഡിസൈന്‍ ചെയ്യുന്നതും ഓഫ് റോഡ് ഡ്രൈവിനു വേണ്ടി ഡിസൈന്‍ ചെയ്യുന്നതുമായ വാഹനങ്ങള്‍ അതിവേഗം വിറ്റഴിക്കപ്പെടുകയും ചെയ്യും. അഡ്വഞ്ചര്‍ വാഹനപ്രേമികളുടെ പ്രിയ ബ്രാന്റാണ് ജീപ്പ്. ഫോര്‍ വീല്‍ ഡ്രൈവും ഫ്രണ്ട് അക്‌സില്‍ വാഹനവുമെല്ലാം ആദ്യമായി പരീക്ഷിച്ച വില്ലീസിന്റേയും വ്രാങ്ക്‌ളറിന്റേയും പിന്‍തലമുറക്കാരാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സൈന്യത്തിന് സഞ്ചരിക്കാന്‍ കാടും മലയുമെല്ലാം കയറാന്‍ ശേഷിയുള്ള വാഹനം നിര്‍മിക്കാന്‍ അമേരിക്ക […]

Update: 2022-01-10 06:06 GMT

സാഹസികതയെന്നത് യാത്രാപ്രേമികളുടേയും വാഹനപ്രേമികളുടേയും ഇഷ്ടവിഷയമാണ്. അതിനാല്‍ തന്നെ അഡ്വഞ്ചര്‍ വാഹനങ്ങള്‍ക്ക് ആരാധകരും ഒട്ടും കുറവല്ല. സൈന്യത്തിനുവേണ്ടി ഡിസൈന്‍ ചെയ്യുന്നതും ഓഫ് റോഡ് ഡ്രൈവിനു വേണ്ടി ഡിസൈന്‍ ചെയ്യുന്നതുമായ വാഹനങ്ങള്‍ അതിവേഗം വിറ്റഴിക്കപ്പെടുകയും ചെയ്യും. അഡ്വഞ്ചര്‍ വാഹനപ്രേമികളുടെ പ്രിയ ബ്രാന്റാണ് ജീപ്പ്. ഫോര്‍ വീല്‍ ഡ്രൈവും ഫ്രണ്ട് അക്‌സില്‍ വാഹനവുമെല്ലാം ആദ്യമായി പരീക്ഷിച്ച വില്ലീസിന്റേയും വ്രാങ്ക്‌ളറിന്റേയും പിന്‍തലമുറക്കാരാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് സൈന്യത്തിന് സഞ്ചരിക്കാന്‍ കാടും മലയുമെല്ലാം കയറാന്‍ ശേഷിയുള്ള വാഹനം നിര്‍മിക്കാന്‍ അമേരിക്ക വാഹനനിര്‍മാതാക്കളെ സമീപിച്ചു. 1940ല്‍ പ്രത്യേക വാഹനം നിര്‍മിക്കാനായി 135 നിര്‍മ്മാതാക്കളെ യു എസ് ആര്‍മി സമീപിച്ചെങ്കിലും ബന്റാം, വില്ലീസ്, ഫോര്‍ഡ് എന്നീ കമ്പനികള്‍ മാത്രമേ മുന്നോട്ട് വന്നുള്ളു. ഈ മൂന്ന് കമ്പനികളും ചേര്‍ന്ന് 'ജീപ്പ്' എന്ന പുതിയ വാഹനത്തിന്റെ ടെംപ്ലേറ്റ് നിര്‍മ്മിക്കുകയും വില്ലിസ്-ഓവര്‍ലാന്‍ഡ്, 1940ല്‍ യുഎസ് സൈന്യത്തിന് 'ക്വാഡ്' എന്ന ഡിസൈന്‍ പ്രോട്ടോടൈപ്പ് പൂര്‍ത്തിയാക്കി കൈമാറുകയും ചെയ്തു.

ഒരു ദശാബ്ദക്കാലം ആര്‍മിക്കു വേണ്ടി മാത്രമാണ് ജീപ്പ് വാഹനങ്ങള്‍ ഉണ്ടാക്കിയത്. 5 മില്യണിലധികം കര്‍ഷകരുള്ള യു എസില്‍ കൃഷിയിടങ്ങളിലെ ആവശ്യങ്ങള്‍ക്കായി നല്ലൊരു വാഹനമുണ്ടായിരുന്നില്ല. ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി ആദ്യത്തെ സിവിലിയന്‍ ജീപ്പ് 1945ല്‍ കമ്പനി കൊണ്ടുവന്നു. ആദ്യകാലത്തിറങ്ങിയ 'ജീപ്പ്' ട്രക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. രണ്ട്, നാല് വീല്‍-ഡ്രൈവ് മോഡലുകള്‍ കര്‍ഷകര്‍ക്ക് വിപണനം ചെയ്തു. അമേരിക്കന്‍ കമ്പനി ആയിരുന്നെങ്കിലും നിലവില്‍ യൂറോ- അമേരിക്കന്‍ കൂട്ടായ്മയായ സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലാണ് ജീപ്പ്. 1987ല്‍ ക്രിസ്‌ലറിന്റെ ഭാഗമായി മാറിയ ജീപ്പ് അമേരിക്കന്‍ മോട്ടോഴ്സ് കോര്‍പ്പറേഷനില്‍ നിന്നാണ് (എ എം സി) ക്രിസ്ലര്‍ ഏറ്റെടുക്കുന്നത്.

ജീപ്പിന് നിലവില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ മാത്രമാണുള്ളത്. ക്രോസ്ഓവറുകളും, പിക്കപ്പ് ട്രക്ക് ഉള്‍പ്പെടെ പൂര്‍ണ്ണമായും ഓഫ്-റോഡ് യോഗ്യമായ എസ് യു വി മോഡലുകളുമാണ് കമ്പനി നിര്‍മ്മിക്കുന്നത്. ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി പോലുള്ള മോഡലുകള്‍ ആഡംബര എസ് യു വി സെഗ്മെന്റിലെ പേരുകേട്ടവയാണ്. ആഗോളതലത്തില്‍2016-ല്‍ 1.4 ദശലക്ഷം എസ്യുവികളാണ് കമ്പനി വിറ്റഴിച്ചത്. യുഎസില്‍ മാത്രം 2400-ലധികം ഡീലര്‍ഷിപ്പുകള്‍ ജീപ്പ്-ബ്രാന്‍ഡഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനു വേണ്ടിയുള്ള ഫ്രാഞ്ചൈസിക്കായി കൈവശം വയ്ക്കുന്നു.

ജീപ്പ് പരസ്യം എപ്പോഴും ബ്രാന്‍ഡിന്റെ വാഹനങ്ങളുടെ ഓഫ്-റോഡ് കഴിവുകള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഫീച്ചറുകളോടൊപ്പം മികച്ച ഡ്രൈവിംഗ് അനുഭവം കൂടിയാണ് ജീപ്പുകള്‍ ഉപഭോക്താവിനു സമ്മാനിക്കുന്നത്. 2016 ലാണ് ജിപ്പ് സ്വതന്ത്രമായി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1960 മുതല്‍ മഹീന്ദ്രയുമായി സഹകരിച്ചായിരുന്നു ജീപ്പ് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചിരുന്നത്. വ്രാങ്ക്‌ളര്‍, ഗ്രാന്റ് ചെറോക്ക്, കോംപസ്, ഡിസ്‌കക്കവര്‍ തുടങ്ങിയ മോഡലുകളാണ് ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച എസ് യു വി ടൈപ്പ് വാഹനങ്ങള്‍.

Tags:    

Similar News