മെര്‍സിഡസ് ബെന്‍സ്
ഇലകള്‍ ആലേഖനം ചെയ്ത ഒരുവൃത്തത്തിനുള്ളില്‍ 4 പോയിന്റുകളുള്ള ഒരു നക്ഷത്രം. വാഹനപ്രേമിയല്ലാത്ത ഏതൊരാള്‍ക്കുപോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നതാണ് ആ ലോഗോ. മേഴ്‌സിഡസ് ബെന്‍സ് അഥവാ ബെന്‍സ് എന്ന സഞ്ചരിക്കുന്ന ആഢംബരത്തിന്റെ ചിഹ്നം. ലോകമെങ്ങുമുള്ള വാഹനപ്രേമികളെ ഇത്രയേറെ ആവേശത്തിലാക്കുന്ന മറ്റൊരു ലോഗോ ഉണ്ടായെന്ന് വരില്ല.
ഇലകള്‍ ആലേഖനം ചെയ്ത ഒരുവൃത്തത്തിനുള്ളില്‍ 4 പോയിന്റുകളുള്ള ഒരു നക്ഷത്രം. വാഹനപ്രേമിയല്ലാത്ത ഏതൊരാള്‍ക്കുപോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നതാണ് ആ ലോഗോ. മേഴ്‌സിഡസ് ബെന്‍സ് അഥവാ ബെന്‍സ് എന്ന സഞ്ചരിക്കുന്ന ആഢംബരത്തിന്റെ ചിഹ്നം. ലോകമെങ്ങുമുള്ള വാഹനപ്രേമികളെ ഇത്രയേറെ ആവേശത്തിലാക്കുന്ന മറ്റൊരു ലോഗോ ഉണ്ടായെന്ന് വരില്ല.
കാറുകളില്‍ ബെന്‍സ് എന്നത് എക്കാലത്തും ഒരു സ്റ്റാറ്റസ് സിംബലാണ്. പണത്തിന്റെ, പ്രതാപത്തിന്റെയെല്ലാം അടയാളമായാണ് ബെന്‍സ് എന്ന ബ്രാന്റ് ഇപ്പോഴും ആളുകള്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഔഡിയും, ബിഎംഡബ്ലൂവുമെല്ലാം എത്തുന്ന കാലംവരേയും ബെന്‍സ് ആഢംബരത്തിന്റെ അവസാനവാക്കായി തുടര്‍ന്നു.
ബെന്‍സ് എന്ന ചുരുക്കപേരിലാണ് പ്രസിദ്ധമെങ്കിലും മെഴ്‌സിഡസ് ബെന്‍സ് എന്നാണ് ഈ ജര്‍മന്‍ കാറിന്റെ നിര്‍മാതാക്കളുടെ മുഴുവന്‍ പേര്‍. മെഴ്സിഡസ്-ബെന്‍സും അനുബന്ധ കമ്പനിയായ മെഴ്സിഡസ്-ബെന്‍സ് എജി - ഡെയ്ലര്‍ എജി-യുടെ ആസ്ഥാനവും ജര്‍മ്മനിയിലെ ബാഡന്‍-വുര്‍ട്ടംബര്‍ഗിലെ സ്റ്റട്ട്ഗര്‍ട്ടിലാണ്. മികച്ചത് അല്ലെങ്കില്‍ ഒന്നുമില്ല, എന്നാണ് ബെന്‍സിന്റെ ആപ്തവാക്യം. അതിനെ അന്വര്‍ത്ഥമാക്കുന്നതാണ് സ്റ്റട്ട്ഗര്‍ട്ടില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങുന്ന ഓരോ കാറും.
ഓട്ടോമൊബൈല്‍ രംഗത്ത് വിപ്ലവകരമായ കണ്ടെത്തലുകളുമായി മൂന്ന് സുഹൃത്തുക്കളുടെ ഒത്തുചേരലാണ് മേഴ്‌സിഡസ് ബെന്‍സിന്റെ പിറവിയിലേക്ക് നയിച്ചത്. എഞ്ചിന്‍ ഡിസൈനര്‍മാരുടെ രാജാവായ വില്‍ഹം മേബാക്ക്, ഫോര്‍ സ്‌ട്രോക്ക് എഞ്ചിന്‍ നിര്‍മാണത്തിലെ അഗ്രഗണ്യനായ ഗോട്ടിലിബ് ഡെയ്മലര്‍, മെക്കാനിക്കല്‍ എഞ്ചിനീയറായ കാള്‍ ബെന്‍സ് എന്നിവരായിരുന്നു ആ സുഹൃത്തുക്കള്‍. 1882 ല്‍ ചെറിയ ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് ആരംഭിച്ച പരീക്ഷണത്തിനൊടുവിലാണ് ലോകത്തിലെ പ്രിയങ്കരമായ ബെന്‍സ് കാറിന്റെ ആദ്യ എഞ്ചിന്‍ ഇവര്‍ വികസിപ്പിച്ചെടുത്തത്. പിന്നീട് ലോകം ഗ്രാന്റ്ഫാദര്‍ ക്ലോക്ക് എന്ന് വിശേഷിപ്പിച്ച ഭാരം കുറഞ്ഞ ഇന്റേണല്‍ കംമ്പഷന്‍ എഞ്ചിന്‍ ആയിരുന്നു കാന്‍സ്റ്റാറ്റിലെ വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക് ഷോപ്പില്‍ ഇവര്‍ വികസിപ്പിച്ചെടുത്തത്. പിന്നീടിങ്ങോട്ട് നിരവധി ശേഷിയും കാര്യക്ഷമതയുമേറിയ എഞ്ചിനുകള്‍ ഇവര്‍ വികസിപ്പിച്ചു.
ഉപഭോക്താക്കള്‍ക്കു വേണ്ടി ആഡംബര കാറുകള്‍ മാത്രമല്ല, വാണിജ്യ വാഹനങ്ങളും കമ്പനി നിര്‍മ്മിക്കുന്നു. ആദ്യത്തെ മെഴ്സിഡസ്-ബെന്‍സ്-ബാഡ്ജ്ഡ് വാഹനങ്ങള്‍ 1926-ലാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. 2018-ല്‍, 2.31 ദശലക്ഷം കാറുകള്‍ വിറ്റഴിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം വാഹനങ്ങളുടെ വില്‍പ്പനക്കാരായി മെഴ്സിഡസ്-ബെന്‍സ് മാറി.
എഎംജി (AMG)എന്നറിയപ്പെടുന്ന മെര്‍സിഡസ്-എഎംജി ജിഎംബിഎച്ച് (Mercedes-AMG GmbH), മെര്‍സിഡസ്‌ബെന്‍സ് എജി(Mercedes-Benz AG)-യുടെ ഏറ്റവും പ്രധാനപ്പെട്ട സബ്‌സിഡറി സ്ഥാപനമാണ്. വാഹനങ്ങള്‍ ഇഷ്ടാനുസൃതം മോഡിഫൈ ചെയ്തുപയോഗിക്കാന്‍ എഎംജി(AMG)അവസരം ഒരുക്കുന്നുണ്ട്. ഡെയ്മെലറിന്റെ അള്‍ട്രാ ലക്ഷ്വറി മേബാക്ക് ബ്രാന്‍ഡ് 2012 ഡിസംബര്‍ വരെ മെഴ്സിഡസ്-ബെന്‍സ് കാര്‍സ് ഡിവിഷന്റെ കീഴിലായിരുന്നു. മേബാക്ക് സീരിസില്‍ ബെന്‍സ് പുറത്തിറക്കിയ വാഹനങ്ങളെല്ലാം ഹിറ്റുകളും ആഢംബര വാഹനപ്രേമികളുടെ ഇഷ്ടവാഹനവുമാണ്.
മെഴ്സിഡസ്-ബെന്‍സ് അവരുടെ വാഹനങ്ങളെ തരംതിരിക്കാന്‍ ഒരു ആല്‍ഫാന്യൂമെറിക് സിസ്റ്റമാണ് ഉപയോഗിച്ചിരുന്നുത്. ഉദാഹരണത്തിന് 'സി' (C) എന്നത് കൂപ്പെ അല്ലെങ്കില്‍ കാബ്രിയോലെറ്റ് ബോഡി ശൈലിയെ സൂചിപ്പിക്കുന്നു. (ഉദാഹരണത്തിന്, സിഎല്‍(CL), സിഎല്‍കെ(CLK) മോഡലുകള്‍). വാഹനത്തില്‍ ഡീസല്‍ എഞ്ചിന്‍ 'ഡി' (D) ആണെങ്കില്‍ 'ഡി' എന്ന ലെറ്റര്‍ ഉപയോഗിച്ച് സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ഓരോ അക്ഷരങ്ങളും വാഹനത്തിന്റെ ഓരോ പ്രത്യേകതകള്‍ സൂചിപ്പിച്ചു. എന്നാല്‍ 1994 ല്‍ മെഴ്സിഡസ്-ബെന്‍സ് നെയിമിങ്ങ് സംവിധാനം പരിഷ്‌കരിച്ചു. മോഡലുകളെ 'ക്ലാസ്സുകള്‍' ആയി തിരിച്ചു. ഇ ക്ലാസ്, സി ക്ലാസ്, എസ് ക്ലാസ് തുടങ്ങി ആഢംബരത്തെ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ബെന്‍സ് തരംതിരിച്ചു.
നിലവിലെ മോഡലുകളുടെ പേരുകള്‍ അര്‍ത്ഥമാക്കുന്നത് ഇതൊക്കെയാണ്.
- 4മാറ്റിക്(4MATIC )എന്നത് വാഹനത്തില്‍ ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരിച്ചിരിക്കുന്നുവെന്ന്
സൂചിപ്പിക്കുന്നു.
*ബ്ലൂടെക്( BlueTEC) എന്നത് സെലക്ടീവ് കാറ്റലറ്റിക് റിഡക്ഷന്‍ എക്സ്ഹോസ്റ്റ് സംവിധാനമുള്ള
ഒരു ഡീസല്‍ എഞ്ചിനെ സൂചിപ്പിക്കുന്നു. - ബ്ലൂഎഫിഷ്യന്‍സി (BlueEFFICIENCY) എന്നത് പ്രത്യേക ഇന്ധനക്ഷമത സവിശേഷതകളെ സൂചിപ്പിക്കുന്നു
(ഡയറക്ട് ഇഞ്ചക്ഷന്‍, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, എയറോഡൈനാമിക് പരിഷ്‌ക്കരണങ്ങള്‍ മുതലായവ)
*സിജിഐ( CGI )(ചാര്‍ജ്ജ് ഗ്യാസോലിന്‍ ഇന്‍ജെക്ഷന്‍)ഡയരക്ട് ഗ്യാസോലിന്‍ ഇന്‍ജെക്ഷനെ
സൂചിപ്പിക്കുന്നു. - സിഡിഐ(CDI) (കോമണ്‍-റെയില്‍ ഡയറക്ട് ഇഞ്ചക്ഷന്‍) ഒരു സാധാരണ റെയില്‍ ഡീസല്‍
എഞ്ചിനെ സൂചിപ്പിക്കുന്നു. - ഹൈബ്രിഡ്' എന്നത് ഒരു പെട്രോള്‍- അല്ലെങ്കില്‍ ഡീസല്‍-ഇലക്ട്രിക് ഹൈബ്രിഡ്
സൂചിപ്പിക്കുന്നു. - എന്‍ജിടി(NGT )എന്നത് പ്രകൃതി വാതക ഇന്ധന എഞ്ചിനെ സൂചിപ്പിക്കുന്നു.
- കംപ്രസ്സര്‍ ഒരു സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനെ സൂചിപ്പിക്കുന്നു.
- ടര്‍ബോ എന്നത് ഒരു ടര്‍ബോചാര്‍ജ്ഡ് എഞ്ചിനെ സൂചിപ്പിക്കുന്നു, എ-(A-),ബി-( B-), ഇ-(E-), ജിഎല്‍കെ(GLK) -ക്ലാസ്
മോഡലുകളില്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. - എഎംജി ലൈന്‍ എന്നത് കമ്പനിയുടെ എഎംജി സ്പോര്‍ട്സ് കാറുകളുടെ എക്‌സ്ട്രാ ഫിറ്റിങ്ങ്‌സ് ഘടിപ്പിച്ചിരിക്കുന്ന കാറിന്റെ ഇന്റീരിയര്‍ അല്ലെങ്കില്‍ എഞ്ചിനെ ആണ്
സൂചിപ്പിക്കുന്നത്.
കാറുകള്‍ കൂടാതെ വാനുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിങ്ങനെ വ്യത്യസ്ഥ ശ്രേണികളിലായി വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. സിറ്റന്‍(Citan), വിറ്റോ(Vito), സ്പ്രിന്റര്‍(Sprinter) എന്നിവയാണ് പ്രധാന വാന്‍ മോഡലുകള്‍. കൊളെക്റ്റിവോ(Colectivo) എന്ന പേരില്‍ അറിയപ്പെടുന്ന ട്രക്കുകളാണ് മറ്റൊരു ശ്രേണി. 1895 മുതല്‍ക്കു തന്നെ ബസുകളുടെ നിര്‍മ്മാണം ബെന്‍സ് ആരംഭിച്ചിട്ടുണ്ട്.
മെര്‍സിഡസ് ബെന്‍സ് കുടുംബത്തിലെ ഏറ്റവും പുതിയ മോഡലാണ് മെഴ്സിഡസ് ബെന്‍സ് ഇക്യൂഎസ്(EQS )(V297). ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ഡൈംലര്‍ നിര്‍മ്മിക്കുന്ന ഒരു ഇലക്ട്രിക് ഫുള്‍ സൈസ് ലക്ഷ്വറി ലിഫ്റ്റ്ബാക്കായിട്ടാണ് ഇതറിയപ്പെടുന്നത്. ജര്‍മനിയിലെ കമ്പനി ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ള മ്യൂസിയത്തില്‍ മേഴ്‌സിഡസ് ബെന്‍സിന്റെ ചരിത്രവും പിന്നിട്ടകാലഘട്ടവും കമ്പനി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഇതുവരെ പുറത്തിറക്കിയ മോഡലുകള്‍ക്കൊപ്പം തന്നെ എഞ്ചിനുകളും മറ്റ് ഉപകരണങ്ങളുമെല്ലാം അവിടെ ആരാധകര്‍ക്കായി കരുതിവെച്ചിട്ടുണ്ട്.