ഹ്യുണ്ടായ്

  'പുതിയ ചിന്തകള്‍, പുതിയ സാധ്യതകള്‍' എന്ന ആപ്തവാക്യത്തോടെ 1967-ല്‍ സ്ഥാപിതമായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി 2007 മുതല്‍ ലോകത്തെ അഞ്ചാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളാണ്. 1947-ല്‍ ചുങ് ജു-യുങ് എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിച്ചതിലൂടെയാണ് ഹ്യുണ്ടായ് എന്ന കമ്പനിയുടെ തുടക്കം. പിന്നീട് 1967ല്‍ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി സ്ഥാപിക്കപ്പെട്ടു. കമ്പനിയുടെ ആദ്യ മോഡലായ കോര്‍ട്ടിന 1968-ല്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുമായി സഹകരിച്ച് പുറത്തിറങ്ങി. 1982-ല്‍ ഹ്യൂണ്ടായ് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശിച്ചു. 1976-ല്‍ സ്വതന്ത്രമായി നിര്‍മ്മിച്ച […]

Update: 2022-01-10 04:13 GMT

 

'പുതിയ ചിന്തകള്‍, പുതിയ സാധ്യതകള്‍' എന്ന ആപ്തവാക്യത്തോടെ 1967-ല്‍ സ്ഥാപിതമായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി 2007 മുതല്‍ ലോകത്തെ അഞ്ചാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളാണ്. 1947-ല്‍ ചുങ് ജു-യുങ് എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിച്ചതിലൂടെയാണ് ഹ്യുണ്ടായ് എന്ന കമ്പനിയുടെ തുടക്കം. പിന്നീട് 1967ല്‍ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി സ്ഥാപിക്കപ്പെട്ടു. കമ്പനിയുടെ ആദ്യ മോഡലായ കോര്‍ട്ടിന 1968-ല്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുമായി സഹകരിച്ച് പുറത്തിറങ്ങി. 1982-ല്‍ ഹ്യൂണ്ടായ് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശിച്ചു.

1976-ല്‍ സ്വതന്ത്രമായി നിര്‍മ്മിച്ച ആദ്യ വാഹനമായ പോണി കയറ്റുമതി ചെയ്ത ഹ്യൂണ്ടായ് നിലവില്‍ സെഡാനുകള്‍, എസ്യുവികള്‍, ട്രക്കുകള്‍, ബസുകള്‍ തുടങ്ങി പത്ത് ലക്ഷത്തിലധികം ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ 2010-ല്‍ കൊറിയന്‍ ആഭ്യന്തര വിപണിയില്‍ മാത്രം 6,59,565 കാറുകള്‍ വിറ്റതിലൂടെ ഏകദേശം 45 ശതമാനം വിപണി വിഹിതത്തിലെത്തി. കൊറിയയ്ക്ക് പുറത്ത്, ഏകദേശം 5,300 ഡീലര്‍മാര്‍ വഴി 186 ല്‍ അധികം രാജ്യങ്ങളിലായി 2010-ല്‍ മാത്രം കമ്പനി 2.9 ദശലക്ഷം കാറുകളാണ് വിറ്റഴിച്ചത്.

ഹ്യുണ്ടായ് മോട്ടോറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ്. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച് ഒരു ദശാബ്ദത്തിന് ശേഷം 2008 ഫെബ്രുവരിയില്‍ ഹ്യൂണ്ടായ് അതിന്റെ രണ്ടാമത്തെ പ്ലാന്റ് ഇന്ത്യയില്‍ തുറന്നു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ ആദ്യത്തെ പ്ലാന്റിനോട് ചേര്‍ന്നാണ് 525 ഏക്കറില്‍ പുതിയ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

i20, i10 എന്നീ മോഡലുകള്‍ മുന്‍നിര ഓട്ടോമോട്ടീവ് മാഗസിനുകളായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് മോട്ടോറിംഗ്, ഓവര്‍ഡ്രൈവ് മാഗസിന്‍, സിഎന്‍ബിസി, എന്‍ടി ടിവി ചാനലുകളില്‍ നിന്നൊക്കെ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. 2009-ല്‍ ഹ്യൂണ്ടായ് ഇന്ത്യയിലെ ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ 25 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഒരു ഗവേഷണ-വികസന കേന്ദ്രം ആരംഭിച്ചു. ആഗോളതാപന പ്രശ്നം പരിഹരിക്കുന്നതിനായി 2008 നവംബറില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഹ്യുണ്ടായ് ബ്ലൂ ഡ്രൈവ് പദ്ധതി പ്രഖ്യാപിച്ചു. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപണിയില്‍ കൊണ്ടു വരാനുള്ള പദ്ധതിയായിരിന്നു.

2009-ല്‍ ഹ്യുണ്ടായ് അതിന്റെ ആക്‌സന്റ്, എലാന്‍ട്ര മോഡലുകളുടെ ഉയര്‍ന്ന മൈലേജ് 'ബ്ലൂ' പതിപ്പുകള്‍ അവതരിപ്പിച്ചു. മികച്ച ഇന്ധനക്ഷമത നല്‍കുന്ന ഈ മോഡലുകള്‍ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ തന്നെ വിപണിയില്‍ എത്തിച്ചു. 2009 ജൂലൈയില്‍ കൊറിയന്‍ വിപണിയില്‍ ഹ്യൂണ്ടായ് മോട്ടോര്‍ അതിന്റെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കി. കോംപാക്റ്റ് വലിപ്പമുള്ള എല്‍പിജി മോഡല്‍, എലാന്‍ട്ര എല്‍പിഐ (ലിക്വിഫൈഡ് പെട്രോളിയം ഇഞ്ചക്ഷന്‍) ഹൈബ്രിഡ്, ദ്രവീകൃത പെട്രോളിയം ഗ്യാസും, വൈദ്യുതിയും ഉപയോഗിക്കുന്ന മോഡല്‍ കാറായിരുന്നു കമ്പനി അവതരിപ്പിച്ചത്.

ദ്രവീകൃത പെട്രോളിയം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് വാഹനമായിരുന്നു ഹ്യുണ്ടായുടെ ഈ മോഡല്‍. കൂടാതെ ലിഥിയം-അയണ്‍ പോളിമര്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കാര്‍ കൂടിയായിരുന്നു ഇത്. 2010-ല്‍, ഹ്യുണ്ടായ് മോട്ടോര്‍ പുതിയ സോണാറ്റ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു ഇടത്തരം ഗ്യാസോലിന്‍ ഹൈബ്രിഡ് മോഡലും അവതരിപ്പിച്ചു.

Tags:    

Similar News